IPL 2020: കോലിയുടെ വിരട്ടല്‍ ഏശിയില്ല, യാദവിന്റെ മറുപടി നല്‍കുന്ന സൂചനയെക്കുറിച്ച് വീരു

ഐപിഎല്ലിലെ കഴിഞ്ഞ കളിക്കിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തുറിച്ചുനോട്ടവും ഇതിനോടുള്ള മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന്റെ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. യാദവ് മിന്നുന്ന ഫോമില്‍ ബാറ്റ് ചെയ്യവെയായിരുന്നു കോലി കണ്ണുരുട്ടി യാദവിനെ നോക്കുകയും അടുത്തേക്ക് നടന്നടുക്കുകയും ചെയ്തത്. അതേ നാണയത്തില്‍ മറുപടി നല്‍കിയ യാദവ് കോലി അടുത്തെത്തുന്നത് വരെ നോട്ടം തുടര്‍ന്നിരുന്നു. ഇരുവരും തമ്മില്‍ ഒന്നും സംസാരിച്ചില്ലെങ്കിലും ഏറെ സീനിയറായ കോലിക്കെതിരേ ഇതുവരെ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ലാത്ത യാദവിന്റെ പോരാട്ടവീര്യം പ്രശംസിക്കപ്പെട്ടിരുന്നു.

Virender Sehwag Supports SuryaKumar In The Stare Off Contest Vs Kohli | Oneindia Malayalam

ഈ സംഭവത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗ്. രണ്ടു കാര്യങ്ങളാണ് യാദവിന്റെ ഈ പെരുമാറ്റം തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവിസ്മരണീയ മല്‍സരം തന്നെയായിരുന്നു ഇത്. സൂര്യകുമാറിന്റെ ഇന്നിങ്‌സ് ഗംഭീരമായിരുന്നു.

താന്‍ ആര്‍ക്കും താഴെയല്ലെന്ന് അദ്ദേഹം വിരാട് കോലിക്കു കാണിച്ചു കൊടുത്തു (ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിന്നും താരം തഴയപ്പെട്ടിരുന്നു). കളിക്കിടെ സൂര്യകുമാറിന്റെ ഷോട്ട് കോലി പിടികൂടുകയും തുടര്‍ന്ന് ഇരുവരും പരസ്പരം തുറിച്ചു നോക്കുന്നതും എല്ലാവരും കണ്ടിരുന്നു. തനിക്ക് ഒന്നിനെയും, ആരെയും ഭയമില്ലെന്ന് ഇതിലൂടെ യാദവ് കാണിച്ചുതന്നതായും സെവാഗ് പുകഴ്ത്തി.

IPL 2020: മുംബൈയുടെ വിജയരഹസ്യമെന്ത്? തുറന്നു പറഞ്ഞത് സൗരഭ് തിവാരി

IPL 2020: കറെനും ജഡ്ഡുവും മതി, ധോണിയടക്കം എല്ലാവരെയും സിഎസ്‌കെ പുറത്താക്കണം!- ഗംഭീര്‍

നിലവില്‍ ഇന്ത്യന്‍ ടീമിലെ പല താരങ്ങളേക്കാളും സ്ഥിരതയാര്‍ന്ന ബാറ്റിങാണ് യാദവ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നതെന്നും വീരു പറഞ്ഞു. സൂര്യകുമാറിന് ഉറപ്പായിട്ടും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കണമെന്നാണ് തന്റെ അഭിപ്രായം. കാരണം നിലവില്‍ ടീമിന്റെ ഭാഗമായ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് ഇവരേക്കാളെല്ലാം സ്ഥിരത പുലര്‍ത്താന്‍ യാദവിനു കഴിയുന്നുണ്ടെന്നു സെവാഗ് ചൂണ്ടിക്കാട്ടി.

ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ യാദവിനായിരുന്നു. കരിയറില്‍ താരത്തിന്റെ ഏറ്റവും മികച്ച സീസണുകളിലൊന്നായി മാറിയിരിക്കുകയാണ് ഇത്തവണത്തേത്. തുടര്‍ച്ചയായി മൂന്നാം സീസണിലും യാദവ് 300ന് മുകളില്‍ സ്‌കോര്‍ ചെയ്തു കഴിഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, October 29, 2020, 20:38 [IST]
Other articles published on Oct 29, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X