Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വിരാട് കോലി പുറത്ത്, ഹര്‍ഷ ഭോഗ്‌ലെയുടെ 'ഐപിഎല്‍ ഇലവന്‍' ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13 ആം പതിപ്പ് സമാപിച്ചിരിക്കുന്നു. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ജേതാക്കളായി. ഇപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്ലേയിങ് ഇലവനെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. ഏറ്റവുമൊടുവില്‍ വിഖ്യാത കമന്റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയും സ്വന്തം പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നു. കിങ്‌സ് ഇലവന്‍ നായകന്‍ കെഎല്‍ രാഹുലും ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശിഖര്‍ ധവാനുമാണ് ഭോഗ്‌ലെയുടെ ടീമിലെ ഓപ്പണര്‍മാര്‍. ഇക്കഴിഞ്ഞ സീസണില്‍ മൊത്തം 670 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട് കെഎല്‍ രാഹുല്‍. ടൂര്‍ണമെന്റിലെ ഓറഞ്ച് ക്യാപ് ജേതാവും ഇദ്ദേഹംതന്നെ. മറുഭാഗത്ത് തുടരെ കുറിച്ച രണ്ടു സെഞ്ച്വറികളാണ് ധവാന്റെ പ്രകടനങ്ങളില്‍ എടുത്തുപറയേണ്ടത്. ഡല്‍ഹിയെ ഫൈനല്‍ വരെ എത്തിച്ചതില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് നിര്‍ണായക പങ്കുണ്ടുതാനും.

IPL 2020: Harsha Bhogle Announces His IPL Eleven Of The Tournament

മൂന്നാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവിനെ ഇറക്കാനാണ് ഭോഗ്‌ലെയുടെ തീരുമാനം. ഇന്നിങ്‌സുകള്‍ക്ക് അടിത്തറപാകാനുള്ള സൂര്യകുമാറിന്റെ കഴിവ് ഭോഗ്‌ലെ ഇവിടെ ആധാരമാക്കുന്നു. സീസണില്‍ സൂര്യകുമാറില്‍ നിരവധി മികച്ച പ്രകടനങ്ങള്‍ മുംബൈ കണ്ടിട്ടുണ്ട്. നാലാം നമ്പറില്‍ എബി ഡിവില്ലേഴ്‌സ് കളിക്കും. ടൂര്‍ണമെന്റില്‍ ഡിവില്ലേഴ്‌സിനെ ആശ്രയിച്ചായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഭൂരിപക്ഷം മത്സരങ്ങളും ബാറ്റു ചെയ്തത്. മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയെയും കീറോണ്‍ പൊള്ളാര്‍ഡിനെയും കാണാം. താഴെത്തട്ടിലെ 'കാമിയോ' റോളുകള്‍ക്ക് ഇരുവരും പ്രസിദ്ധമാണ്. പൊള്ളാര്‍ഡും പാണ്ഡ്യയും ക്രീസിലുണ്ടെങ്കില്‍ സ്‌കോര്‍ബോര്‍ഡ് നിമിഷനേരംകൊണ്ട് കുതിക്കുമെന്ന കാര്യമുറപ്പ്.

ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന പേസ് ത്രയമാണ് ഭോഗ്‌ലെയുടെ ടീമിലെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് നിയന്ത്രിക്കുക. സീസണിലെ പ്രധാന വിക്കറ്റുവേട്ടക്കാരാണ് മൂവരും. ഐപിഎല്‍ 2020 പതിപ്പിലെ ഏറ്റവും മൂല്യമേറിയ താരമെന്ന വിശേഷണം ജോഫ്ര ആര്‍ച്ചറുടെ മാറ്റ് ഇരട്ടിയാക്കുന്നു. ഇതേസമയം, രാജസ്താനെ പ്ലേ ഓഫില്‍ കടത്താന്‍ ആര്‍ച്ചറുടെ ഒറ്റയാന്‍ പ്രകടനത്തിന് സാധിച്ചില്ലെന്ന് മാത്രം. ഷാര്‍ജയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ രാജകീയമായി ജയച്ചതിന് ശേഷമുള്ള തുടര്‍തോല്‍വികള്‍ ടീമിന് വിനയായി. ഈ വര്‍ഷത്തെ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായ കഗീസോ റബാദയെ ഭോഗ്‌ലെ പ്ലേയിങ് ഇലവനില്‍ പരിഗണിച്ചില്ലെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. യുസ്‌വേന്ദ്ര ചഹാല്‍ - റാഷിദ് ഖാന്‍ ജോടി ടീമിലെ സ്പിന്‍ ഒഴിവ് നികത്തും. ഹര്‍ഷ ഭോഗ്‌ലെയുടെ ഐപിഎല്‍ ഇലവനെ ചുവടെ കാണാം.

കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), കീറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ജോഫ്ര ആര്‍ച്ചര്‍, റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹാല്‍.

Story first published: Saturday, November 14, 2020, 22:12 [IST]
Other articles published on Nov 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+