Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഹര്‍ദിക് പന്തെറിയാനുള്ള ആഗ്രഹത്തിലാണ്... പക്ഷേ തടസ്സമുണ്ടെന്ന് സഹീര്‍ഖാന്‍!!

ദുബായ്: ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന് വേണ്ടി പന്തെറിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സഹീര്‍ ഖാന്‍. മുംബൈയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടര്‍ കൂടിയാണ് സഹീര്‍. ഹര്‍ദിക്കിന്റെ ആവശ്യത്തിനൊപ്പം ടീം മാനേജ്‌മെന്റ് നില്‍ക്കാന്‍ തയ്യാറല്ല. കാരണം അദ്ദേഹത്തിന്റെ ശരീരത്തിന് വിശ്രമം ആവശ്യമുണ്ട്. ഒരുപാട് വേഗത്തില്‍ വന്ന് പന്തെറിയുന്നതിന് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. ഫിറ്റ്‌നെസിന്റെ കാര്യം പരിശോധിക്കുമ്പോള്‍ ഇതാണ് മനസ്സിലാവുന്നത്. ഇടുപ്പിന് ശസ്ത്രക്രിയ നടന്നതിനാല്‍ ഹര്‍ദിക്കിന് പന്തെറിയാന്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് സഹീര്‍ഖാന്‍ വ്യക്തമാക്കുന്നത്.

1

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഹര്‍ദിക്ക് ശസ്ത്രക്രിയക്ക് വിധേയനായത്. പിന്നീട് വിശ്രമം കഴിഞ്ഞ് മാര്‍ച്ചിലാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഹര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. ഞങ്ങള്‍ അദ്ദേഹം പന്തെറിയണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഹര്‍ദിക് ഏത് ടീമിന്റെയും കരുത്ത് വര്‍ധിപ്പിക്കുന്ന താരമാണ്. അദ്ദേഹം പന്തെറിയുമ്പോള്‍ ഇക്കാര്യം അറിയാമെന്നും സഹീര്‍ പറഞ്ഞു. ഹര്‍ദിക്കിന്റെ പരിക്കിന്റെ കാഠിന്യം കാരണം ഇപ്പോള്‍ പന്തെറിയുന്നത് ആലോചിക്കാനാവില്ലെന്നും സഹീര്‍ വ്യക്തമാക്കി.

ടീമിലെ ഫിസിയോകളുമായി ഹര്‍ദിക്കിന്റെ ഫിറ്റ്‌നെസിനെ കുറിച്ച് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ ശരീരം അത് അനുവദിക്കുമോ എന്ന് അറിയില്ല. ആവശ്യമായ സമയത്ത് ഹര്‍ദിക്ക് ബൗളിംഗിലേക്ക് തിരിച്ചുവരുമെന്നും സഹീര്‍ഖാന്‍ പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടില്ല. രണ്ട് സിക്‌സറുകള്‍ ആദ്യ മത്സരത്തില്‍ അടിച്ചെങ്കിലും വലിയ സ്‌കോര്‍ ആയി മാറ്റാന്‍ ഹര്‍ദിക്കിന് സാധിച്ചില്ല. അതാണ് ഹര്‍ദിക് പന്തെറിയണമെന്ന ആവശ്യം ശക്തമാക്കിയത്. മുംബൈ ആരാധകരും ഹര്‍ദിക് പന്തെറിയാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചിരുന്നു.

ഹര്‍ദിക്ക് ബാറ്റിംഗിന് ഇറങ്ങുന്നതില്‍ ടീം ഓകെയാണ്. പൂര്‍ണമായും ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതോടെ അദ്ദേഹം വൈകാതെ തന്നെ ബൗളിംഗിലേക്കും തിരിച്ചെത്തുമെന്നും സഹീര്‍ വ്യക്തമാക്കി. ബൗളിംഗ് യൂണിറ്റെന്ന നിലയില്‍ മുംബൈ മികച്ച പ്രകടനമാണ് നടത്തുന്നത്. ടീമിലെ സ്പിന്നര്‍മാര്‍ അടുത്ത മത്സരങ്ങളില്‍ മികവിലേക്ക് ഉയരും. രാഹുല്‍ ചാഹര്‍ മികച്ച ലെഗ് സ്പിന്നറാണ്. വൈകാതെ തന്നെ ചാഹര്‍ അടക്കമുള്ളവര്‍ മികച്ച പ്രകടനം നടത്തുമെന്നും സഹീര്‍ ഖാന്‍ പറഞ്ഞു.

Story first published: Sunday, September 27, 2020, 20:29 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+