
ഹര്‍ദിക് പാണ്ഡ്യ
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ,ജസ്പ്രീത് ബൂംറ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെല്ലാം പ്രധാനപ്പെട്ടവരാണെങ്കിലും ഏറ്റവും വിലപ്പെട്ട താരം ഹര്‍ദിക് പാണ്ഡ്യയാണെന്നാണ് ആകാശ് വിലയിരുത്തുന്നത്. കീറോണ്‍ പൊള്ളാര്‍ഡിനെ തിരഞ്ഞെടുക്കുമായിരുന്നെങ്കിലും നിലവില്‍ അദ്ദേഹം പന്ത് ചെയ്യാറില്ല. അതിനാല്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരത്തെ സ്വാധീനിക്കുന്ന ഹര്‍ദികാണ് മുംബൈയുടെ തുറുപ്പുചീട്ട്.

രവീന്ദ്ര ജഡേജ
എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിലെ വിലപ്പെട്ട താരം രവീന്ദ്ര ജഡേജയാണെന്നാണ് ആകാശ് പറയുന്നത്. ധോണിയെ ആലോചിച്ചിരുന്നതെങ്കിലും പല മത്സരങ്ങളിലും ധോണി ലോ ഓഡറിലാണ് ബാറ്റ് ചെയ്യാറ്. അതിനാല്‍ കൂടുതല്‍ റണ്‍സ് ടീമിന് നല്‍കാന്‍ സാധിക്കാറില്ല. അതുകൊണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ ജഡേജയെ തിരഞ്ഞെടുക്കുന്നു.

വിരാട് കോലി
ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ എബി ഡിവില്ലിയേഴ്‌സ്,മോയിന്‍ അലി,ആരോണ്‍ ഫിഞ്ച്,യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെല്ലാം ഉണ്ടെങ്കിലും ഞാന്‍ നായകന്‍ കോലിക്കൊപ്പമാണ്. ബാറ്റുകൊണ്ടും അവനാണ് ഏറ്റവും മികച്ചവന്‍. കോലിയുടെ ശരാശരി പ്രകടനം 30-35 റണ്‍സാണ്. ഈ സീസണില്‍ 600ന് മുകളില്‍ റണ്‍സ് കോലി നേടും-ആകാശ് പറഞ്ഞു. അവസാന നാല് സീസണിലും ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ കോലിയായിരുന്നു.

റാഷിദ് ഖാന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ,മുഹമ്മദ് നബി,ഭുവനേശ്വര്‍ കുമാര്‍,റാഷിദ് ഖാന്‍ എന്നിവരെല്ലാമുണ്ട്. ഡേവിഡ് വാര്‍ണറെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും യുഎഇയിലെ സാഹചര്യത്തില്‍ റാഷിദ് ഖാനാണ് മികച്ചവന്‍. സ്പിന്നിനെ അനുകൂലിക്കുന്ന മൈതാനമാണ് യുഎഇയിലേത്. മുഹമ്മദ് നബിയും പ്രധാനപ്പെട്ട താരമാണ്.

ആന്‍ഡ്രേ റസല്‍
നിരവധി പ്രതിഭകള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലുണ്ടെങ്കിലും സുനില്‍ നരെയ്ന്‍-ആന്‍ഡ്രേ റസല്‍ എന്നിവരില്‍ ആരെ ഏറ്റവും വിലപ്പെട്ടവനെന്ന പറയുകയാണ് പ്രയാസം. ഞാന്‍ റസലിനൊപ്പമാണ്. നരെയ്ന്‍ ബാറ്റ്‌സ്മാനായും ബൗളറായും പ്രധാനപ്പെട്ടവനാണെങ്കിലും മത്സര ഫലത്തെതന്നെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളവനാണ് റസല്‍. അവസാന സീസണിലും മിന്നും പ്രകടനം പുറത്തെടുത്ത റസല്‍ നടന്നുകൊണ്ടിരിക്കുന്ന സിപിഎല്ലിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ശ്രേയസ് അയ്യര്‍
അജിന്‍ക്യ രഹാനെ,ശിഖര്‍ ധവാന്‍,പൃത്ഥ്വി ഷാ,റിഷഭ് പന്ത് എന്നിവരേക്കാള്‍ ഞാന്‍ മൂല്യമേറിയ താരമായി കാണുന്നത് ശ്രേയസ് അയ്യരെയാണ്. വ്യക്തിപരമായി പറഞ്ഞാല്‍ ഈ വര്‍ഷം ശ്രേയസിന്റേതാവുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ആകാശ് പറഞ്ഞു. അവസാന സീസണില്‍ മൂന്നാം സ്ഥാനക്കാരായ ഡല്‍ഹിയുടെ നായകനാണ് ശ്രേയസ്.

കെ എല്‍ രാഹുല്‍
കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിരവധി മാച്ച് വിന്നര്‍മാരുണ്ടെങ്കിലും ഞാന്‍ കെ എല്‍ രാഹുലിനെ തിരഞ്ഞെടുക്കുന്നു. ബാറ്റിങ്ങും കീപ്പിങും കൂടാതെ നായകന്‍ കൂടിയാണ് അവന്‍. അവസാന സീസണില്‍ ഇന്ത്യന്‍ താരങ്ങളിലെ ടോപ് സ്‌കോറര്‍ രാഹുലായിരുന്നു. സമീപകാലത്തായി മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നത്. അശ്വിന്‍ ടീം വിട്ടതോടെയാണ് രാഹുല്‍ നായകസ്ഥാനതെത്തിയത്.

ജോസ് ബട്‌ലര്‍
രാജസ്ഥാന്‍ റോയല്‍സില്‍ നിരവധി താരങ്ങളുണ്ടെങ്കിലും ജോസ് ബട്‌ലറാണ് ഏറ്റവും പ്രധാനപ്പെട്ട താരം. അവന്റെ ബാറ്റിങ് കഴിവ് ഈ ലോകത്തിന് അറിയാം. സ്പിന്നിനെ നന്നായി കളിക്കുന്ന ബട്‌ലര്‍ക്ക് അനുയോജ്യമായ മൈതാനമാണ് യുഎഇയിലേത്.


Click it and Unblock the Notifications