വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കോലി കുഴപ്പക്കാരന്‍! കൊമ്പുകോര്‍ക്കലില്‍ മുന്നില്‍- ഇന്ത്യന്‍ 'ഏറ്റുമുട്ടലുകള്‍'

ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്

ഐപിഎല്ലില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ വിരാട് കോലി സൂര്യകുമാര്‍ യാദവുമായി കൊമ്പുകോര്‍ത്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സൂര്യകുമാര്‍ മുംബൈയ്ക്കു വേണ്ടി മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കവെ കോലി അദ്ദേഹത്തോട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. ഇതിന്റെ പേരില്‍ കോലിക്കു സമൂഹമാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

IPL 2020: അവന്റെ ബാറ്റില്‍ നിന്ന് രവീന്ദ്ര സംഗീതം കേള്‍ക്കാം, തോറ്റ കളി ജയിപ്പിച്ച് കളഞ്ഞെന്ന് ചോപ്രIPL 2020: അവന്റെ ബാറ്റില്‍ നിന്ന് രവീന്ദ്ര സംഗീതം കേള്‍ക്കാം, തോറ്റ കളി ജയിപ്പിച്ച് കളഞ്ഞെന്ന് ചോപ്ര

IPL 2020: കാര്‍ത്തിക് കാണിച്ചത് അബദ്ധം! അന്നു മൂന്നു ഡെക്കായിട്ടും താന്‍ പതറിയില്ലെന്നു ഗംഭീര്‍IPL 2020: കാര്‍ത്തിക് കാണിച്ചത് അബദ്ധം! അന്നു മൂന്നു ഡെക്കായിട്ടും താന്‍ പതറിയില്ലെന്നു ഗംഭീര്‍

ടൂര്‍ണമെന്റില്‍ ഇതാദ്യമായല്ല ഇന്ത്യയുടെ രണ്ടു താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്. നേരത്തേയും സമാനമായ സംഭവങ്ങള്‍ക്കു ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായിട്ടുണ്ട്. ഇവയിലേക്കു ഒന്നു കണ്ണോടിക്കാം.

ഹര്‍ഭജന്‍- ശ്രീശാന്ത്

ഹര്‍ഭജന്‍- ശ്രീശാന്ത്

2008ലെ പ്രഥമ സീസണിലെ ഐപിഎല്ലില്‍ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ കരണത്തടിച്ചത് ഏറെ വിവാദമായ സംഭവമായിരുന്നു. മുംബൈ ഇന്ത്യന്‍സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് മല്‍സരതത്തിനു ശേഷമായിരുന്നു ഇത്. ഭാജിയുടെ അപ്രതീക്ഷിത പ്രഹരത്തെ തുടര്‍ന്ന് ശ്രീശാന്ത് വിതുമ്പുന്ന ദൃശ്യങ്ങള്‍ ആരാധകരെ പ്രകോപിതരാക്കുകയും ചെയ്തിരുന്നു. ഈ പെരുമാറ്റത്തെ തുടര്‍ന്ന് ഭാജിയെ 11 ഐപിഎല്‍ മല്‍സരങ്ങള്‍ നിന്നു വിലക്കിയിരുന്നു. പിന്നീട് ഇന്ത്യന്‍ ടീമിനായി ഭാജിയും ശ്രീശാന്തും ഒരുമിച്ച് കളിക്കുകയും 2011ലെ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു.

അശ്വിന്‍- വിരാട് കോലി

അശ്വിന്‍- വിരാട് കോലി

കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായിരിക്കെ ആര്‍ അശ്വിന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുമായി കൊമ്പുകോര്‍ത്തിരുന്നു. ആര്‍സിബിക്കെതിരേ പഞ്ചാബിന് അഞ്ചു പന്തില്‍ 21 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന അശ്വിന്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനിന് അരികെ കോലി പിടികൂടി. തുടര്‍ന്ന് അദ്ദേഹം അശ്വിനെ കളിയാക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അശ്വിന്‍ തന്റെ ഗ്ലൗസുകള്‍ ഊരിയെറിയുകയായിരുന്നു. ഇതിന്റെ പേരില്‍ പക്ഷെ ശിക്ഷാനടപടിയൊന്നും അശ്വിനു നേരിടേണ്ടി വന്നില്ല.

അമ്പാട്ടി റായുഡു- ഹര്‍ഭജന്‍ സിങ്

അമ്പാട്ടി റായുഡു- ഹര്‍ഭജന്‍ സിങ്

2016ലെ ഐപിഎല്ലിനിടെ മുംബൈ ഇന്ത്യന്‍സിലെ ടീമംഗങ്ങളായ അമ്പാട്ടി റായുഡുവും ഹര്‍ഭജന്‍ സിങും ഏറ്റുമുട്ടിയിരുന്നു. റൈസിങ് പൂനെ ജയന്റ്‌സുമായുള്ള കളിക്കിടെയായിരുന്നു ഇത്. റായുഡുവിന്റെ മോശം ഫീല്‍ഡിങിനെ തുടര്‍ന്ന് ഭാജി പ്രതികരിക്കുകയും ചെയ്തു. ഇതുപക്ഷെ റായുഡുവിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ഭാജിയുടെ അടുത്തേക്ക് വരുകയും മോശമായി പെരുമാറുകയും ചെയ്തു. ശാന്തനാക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അസ്വസ്ഥനായിരുന്ന റായുഡു പലതും വിളിച്ചുപറഞ്ഞാണ് രോഷം തീര്‍ത്തത്.
എങ്കിലും ഈ സംഭവം ഹര്‍ഭജനും റായുഡും തമ്മിലുള്ള സൗഹൃദത്തെ ബാധിച്ചില്ല. റായുഡു ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ ഭാജി ചോദ്യം ചെയ്ത് രംഗത്തു വന്നിരുന്നു.

വിരാട് കോലി- ഗൗതം ഗംഭീര്‍

വിരാട് കോലി- ഗൗതം ഗംഭീര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷമുള്ള ആദ്യ ഐപിഎല്‍ സീസണില്‍ വികാട് കോലിയുടെ പെരുമാറ്റം വളരെ മോശമായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിയില്‍ പുറത്തായ ശേഷം മടങ്ങവെ കെകെആര്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറുമായി കോലി കൊമ്പുകോര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുടീമിലെയും താരങ്ങള്‍ ഇടപെട്ടായിരുന്നു രംഗം ശാന്തമാക്കിയത്. പിന്നീട് 2016ല്‍ കോലി ക്യാപ്റ്റനായിരിക്കെ ഗംഭീര്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയും ചെയ്തു.

അമ്പാട്ടി റായുഡു- ഹര്‍ഷല്‍ പട്ടേല്‍

അമ്പാട്ടി റായുഡു- ഹര്‍ഷല്‍ പട്ടേല്‍

2012ല ഐപിഎല്ലിനിടെ മുംബബൈ ഇന്ത്യന്‍സിന്റെ അമ്പാട്ടി റായുഡുവും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഹര്‍ഷല്‍ പട്ടേലും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. അന്ന് ഇരുവര്‍ക്കുമെതിരേ ശിക്ഷാ നടപടിയും സ്വീകരിച്ചിരുന്നു. മോശം വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ റായുഡുവിന് മാച്ച് ഫീ മുഴുവന്‍ പിഴയായി നല്‍കേണ്ടി വന്നു. പട്ടേലിന് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയടയ്‌ക്കേണ്ടി വന്നത്.

Story first published: Friday, October 30, 2020, 19:39 [IST]
Other articles published on Oct 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X