വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'റായിഡുവിനോട് ചെയ്തത് അനീതിയാണ്'; ലോകകപ്പ് ടീമില്‍ തഴഞ്ഞതിനെതിരേ ഹര്‍ഭജന്‍

മുംബൈ: 2019ലെ ഏകദിന ലോകകപ്പിനുള്ളില്‍ ടീമില്‍ നിന്ന് അമ്പാട്ടി റായിഡുവിനെ തഴഞ്ഞത് വളരെ വിവാദമായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറവെയാണ് അമ്പാട്ടി റായിഡുവിനെ ഒഴിവാക്കി ത്രീ ഡയമന്‍ഷന്‍ പ്ലേയറെന്ന പേരില്‍ വിജയ് ശങ്കറിനെ ഇന്ത്യ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയത്. ഇത് വളരെ വിവാദം സൃഷ്ടിക്കുകയും പ്രതിഷേധം അറിയിച്ച് റായിഡു വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയും ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു.

IPL 2020 : Bhajji Says Rayudu Should've Been Picked For World Cup 2019 | Oneindia Malayalak

ഐപിഎല്ലിലെ 13ാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സിഎസ്‌കെ പരാജയപ്പെടുത്തിയപ്പോള്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി കളിയിലെ താരമായത് റായിഡുവായിരുന്നു. ഇപ്പോഴിതാ റായിഡുവിനെ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞത് അനീതിയായെന്ന് തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നറിന്റെ തുറന്ന് പറച്ചില്‍.

ambatirayuduandharbhajansingh

'രണ്ട് വര്‍ഷം ഞങ്ങള്‍ ഐപിഎല്‍ കിരീടം നേടിയതാണ് എനിക്കോര്‍മ വരുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സിഎസ്‌കെ തോല്‍പ്പിച്ചത് ശുഭ ലക്ഷണമായാണ് തോന്നുന്നത്. മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സിഎസ്‌കെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. അമ്പാട്ടി റായിഡുവിനെ പ്രശംസിക്കുന്നത് കുറഞ്ഞുപോയെ എന്നാണ് എന്റെ സംശയം. ലോകകപ്പ് ടീമില്‍ നിന്ന് റായിഡുവിനെ ഒഴിവാക്കിയത് അനീതിയാണെന്നാണ് എനിക്ക് തോന്നുന്നത്. ആ ടീമില്‍ തീര്‍ച്ചയായും അവന്‍ സ്ഥാനം അര്‍ഹിച്ചിരുന്നു.

ഇപ്പോള്‍ അവന്‍ വീണ്ടും തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്. അവന് എത്രത്തോളം കഴിവുണ്ടെന്ന് നോക്കുക. പ്രായത്തേക്കാളുപരി അവന്റെ പ്രതിഭയാണ് പരിഗണിക്കേണ്ടത്'-ഹര്‍ഭജന്‍ പറഞ്ഞു. നാലാം നമ്പറില്‍ ഇന്ത്യ ഇപ്പോഴും മികച്ച ബാറ്റ്‌സ്മാനെ തേടുകയാണ്. നാലാം നമ്പറില്‍ മികച്ച റെക്കോഡുള്ള താരമാണ് റായിഡു.16 മത്സരം അദ്ദേഹം നാലാം നമ്പറില്‍ കളിച്ചു.

നാലാം നമ്പറില്‍ 42.18 ശരാശരിയില്‍ 464 റണ്‍സാണ് റായിഡു നേടിയത്.85.6 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.ഒരു സെഞ്ച്വറിയും നേടി.ഈ 16 മത്സരത്തില്‍ 11ലും ഇന്ത്യ വിജയിച്ചു.എന്നാല്‍ 2019ലെ ഏകദിന ലോകകപ്പില്‍ റായിഡുവിനെ തഴഞ്ഞ് വിജയ് ശങ്കറിനാണ് ടീം മാനേജ്‌മെന്റ് അവസരം നല്‍കിയത്. സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ സിഎസ്‌കെ നിരയില്‍ നിര്‍ണ്ണായക സ്ഥാനമാണ് റായിഡുവിനുള്ളത്. 48 പന്തില്‍ 6 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 71 റണ്‍സാണ് റായിഡു മുംബൈയ്‌ക്കെതിരേ അടിച്ചെടുത്തത്.

Story first published: Monday, September 21, 2020, 12:05 [IST]
Other articles published on Sep 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X