വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയ്ക്ക് സന്തോഷം, റായിഡുവും ബ്രോവോയും അടുത്ത മത്സരം കളിക്കും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മോശം പ്രകടനം പുറത്തെടുക്കുന്ന സിഎസ്‌കെയ്ക്ക് ആശ്വാസ വാര്‍ത്ത. അമ്പാട്ടി റായിഡുവും ഡ്വെയ്ന്‍ ബ്രാവോയും പരിക്ക് ഭേദമായി അടുത്ത മത്സരം കളിക്കാന്‍ കായിക ക്ഷമത കൈവരിച്ചുവെന്ന വാര്‍ത്തയാണ് സിഎസ്‌കെയ്ക്കും ആരാധകര്‍ക്കും ഒരുപോലെ ആശ്വാസം നല്‍കുന്നത്. ഇരുവരും അടുത്ത മത്സരം കളിക്കുമെന്ന വാര്‍ത്ത സിഎസ്‌കെ സിഇഒ കെഎസ് വിശ്വസാഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മുംബൈക്കെതിരായ ഉദ്ഘാടന മത്സരത്തിലെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ റായിഡു പരിക്കിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു. റായിഡുവിന്റെ അഭാവം പിന്നീടുള്ള മത്സരത്തില്‍ നന്നായി പ്രതിഫലിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരെയും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും സിഎസ്‌കെ തോറ്റത് അവരുടെ ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനം കാരണമാണ്. റായിഡു മടങ്ങിയെത്തുന്നതോടെ നാലാം നമ്പറില്‍ സിഎസ്‌കെയ്ക്ക് വിശ്വസ്തനായ ബാറ്റ്‌സ്മാനെ ലഭിക്കും.

bravoandrayuduipl

മധ്യനിരയില്‍ ടീമിനത് ഗുണം ചെയ്യുകയും ചെയ്യും. ഓപ്പണര്‍മാരായി ഷെയ്ന്‍ വാട്‌സണും മുരളി വിജയിയും തന്നെ എത്തുമ്പോള്‍ റെയ്‌നയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ഫഫ് ഡുപ്ലെസിസ് ഇറങ്ങും. രണ്ട് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ തരക്കേടില്ലാത്ത പ്രകടനം ഡുപ്ലെസിസ് പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ വാട്‌സണ്‍,വിജയ്,കേദാര്‍ ജാദവ്,എം എസ് ധോണി എന്നിവര്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്.

ഡ്വെയ്ന്‍ ബ്രാവോയുടെ മടങ്ങിവരവ് ടീമിന് പുതുഊര്‍ജം തന്നെ നല്‍കും. മധ്യനിരയില്‍ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ എന്നതിലുപരിയായി ബ്രാവോയുടെ മീഡിയം പേസാണ് ടീമിന് ഏറെ ഗുണം ചെയ്യുന്നത്. രണ്ട് തവണ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിട്ടുള്ള ബ്രാവോ യുഎഇയിലെ സാഹചര്യത്തിന് അനുയോജ്യനായ ബൗളറാണ്. നന്നായി സ്ലോ ബൗള്‍ എറിയാനുള്ള മികവാണ് ബ്രാവോയെ വ്യത്യസ്തനാക്കുന്നത്.

ഇക്കഴിഞ്ഞ സിപിഎല്ലിലും താരം തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ ബ്രാവോയുടെ മടങ്ങിവരന് ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നു. ടി20 ഫോര്‍മാറ്റില്‍ വളരെ പരിചയസമ്പന്നനായ താരമാണ് ബ്രാവോ. ഇത്തവണ ഏറ്റവും മികച്ച സ്പിന്‍ നിരയുമായാണ് സിഎസ്‌കെ എത്തിയതെങ്കിലും ആരും ഫോമിലല്ല. പീയൂഷ് ചൗളയും രവീന്ദ്ര ജഡേജയും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്നില്ല. മൂന്ന് മത്സരത്തിലും 40ന് മുകളിലാണ് ജഡേജ റണ്‍സ് വഴങ്ങിയത്. കരണ്‍ ശര്‍മ,മിച്ചല്‍ സാന്റ്‌നര്‍ എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ട്.

സ്റ്റാര്‍ സ്പിന്നറും അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ് ഉടമയുമായ ഇമ്രാന്‍ താഹിര്‍കൂടി പരിക്ക് ഭേദമായി മടങ്ങിയെത്തിയാല്‍ പഴയ പ്രതാപത്തിലേക്ക് സിഎസ്‌കെ ഉയര്‍ന്നേക്കും. സിപിഎല്ലിലും തിളങ്ങിയ താഹിര്‍ കളിക്കാന്‍ ഇനിയും സമയം എടുക്കുമെന്നാണ് വിവരം. വെള്ളിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത മത്സരം.

Story first published: Tuesday, September 29, 2020, 17:29 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X