ഐപിഎല്‍: ഡല്‍ഹിയെ ഞെട്ടിക്കാന്‍ പഞ്ചാബ്... മാക്‌സ്‌വെല്‍ കളിച്ചേക്കും, കണ്‍ഫ്യൂഷന്‍ ഓപ്പണര്‍മാരില്‍!
ദുബായ്: ഐപിഎല്ലില്‍ പ്രതീക്ഷയോട് കിംഗ്‌സ് ഇലവന്‍ പബാബ് ഇന്നിറങ്ങുന്നു. ടീം ലൈനപ്പില്‍ വന്‍ പ്രതീക്ഷയാണ് പഞ്ചാബിനുള്ളത്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആദ്യ മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇംഗ്ലണ്ടില്‍നിന്ന് ഏകദിന പരമ്പര കഴിഞ്ഞാണ് മാക്‌സ്‌വെല്‍ യുഎഇയിലെത്തിയത്. അതുകൊണ്ട് കോവിഡ് ബബിളിലായിരുന്നു. ആദ്യ മത്സരത്തില്‍ താരം കളിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ സെലക്ഷനില്‍ മാക്‌സ്‌വെല്ലിന്റെ പേരും പരിഗണനയിലുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം.

സെപ്റ്റംബര്‍ 17നാണ് ഇംഗ്ലണ്ടില്‍ നിന്ന് മാക്‌സ്‌വെല്‍ യുഎഇയില്‍ എത്തിയത്. മൂന്ന് ദിവസത്തെ ക്വാറന്റൈനാണ് മാക്‌സ്‌വെല്‍ പൂര്‍ത്തിയാക്കേണ്ടത്. സാധാരണ അഞ്ച് ദിവസത്തെ ക്വാറന്റൈനാണ് വേണ്ടത്. എന്നാല്‍ ഇംഗ്ലണ്ടില്‍ ബയോ സെക്യൂര്‍ ബബിള്‍ ഉള്ളത് കൊണ്ട് ഈ നിയന്ത്രണത്തില്‍ ഇളവ് വരും. ഇന്നലെയോടെ മാക്‌സ്‌വെല്ലിന്റെ ക്വാറന്റൈന്‍ അവസാനിച്ചതായി കിംഗ്‌സ് ഇലവന്‍ അധികൃതര്‍ പറഞ്ഞു. ടീം ലൈനപ്പില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഇംഗ്ലണ്ടുമായി നടന്ന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു താരം. ഏകദിന പരമ്പരയുടെ താരവും മാക്‌സ്‌വെല്‍ തന്നെയായിരുന്നു.
്അതേസമയം മാക്‌സ്‌വെല്‍ എത്തിയതോടെ കിംഗ്‌സ് ഇലവന്റെ ടീം ലൈനപ്പ് പൂര്‍ത്തിയാക്കി. 25 അംഗ ടീം യുഎഇയിലുണ്ട്. മുജീബ് ഉര്‍ റഹ്മാന്‍, നിക്കോളാസ് പൂരാന്‍, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ എത്തി തുടങ്ങിയിട്ടുണ്ട്. ടീമിലെ താരങ്ങള്‍ക്കൊന്നും പരിക്കില്ലാത്തത് പഞ്ചാബിന് ശുഭവാര്‍ത്തയാണ്. പുതിയ പരിശീലകനും ക്യാപ്റ്റനുമായിട്ടാണ് പഞ്ചാബ് കളിക്കാനിറങ്ങുന്നത്. മുംബൈയെ കിരീട നേട്ടത്തിലേക്ക് നയിച്ച അനില്‍ കുംബ്ലെയാണ് ടീം പരിശീലകന്‍. ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ ക്യാപ്റ്റന്‍. എന്നാല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക ടീമിന് ബാക്കിയാണ്.
ക്രിസ് ഗെയിലിനൊപ്പം ആരാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയെന്നാണ് പഞ്ചാബിന് മുന്നിലുള്ള ആശക്കുഴപ്പം. ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ഓപ്ഷനായുള്ളത്. അഗര്‍വാളും രാഹുലും തകര്‍പ്പന്‍ ഫോമിലാണ്. അഗര്‍വാളിനാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത. രാഹുല്‍ മൂന്നാമത് ഇറങ്ങും. കഴിഞ്ഞ രണ്ട് സീസണുകളിലും ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് രാഹുല്‍ നടത്തിയത്. കഴിഞ്ഞ തവണ 593 റണ്‍സും 2018ല്‍ 659 റണ്‍സുമാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications