Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവനെ എന്ത് വന്നാലും പിന്തുണയ്ക്കും, ടീം ബാലന്‍സിന് പ്രധാനമാണെന്ന് രാഹുല്‍!!

ദുബായ്: ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഇതുവരെ കഴിവിനൊത്ത പ്രകടനം നടത്തിയിട്ടില്ല. ഇപ്പോഴിതാ അദ്ദേഹത്തെ പിന്തുണച്ച് പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ തന്നെ രംഗത്തെത്തി. ടീമില്‍ മാക്‌സ്‌വെല്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും, എന്ത് വന്നാലും പിന്തുണയ്ക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഈ സീസണില്‍ 10.75 കോടി രൂപയ്ക്കാണ് മാക്‌സ്‌വെലിനെ പഞ്ചാബ് വാങ്ങിയത്. എന്നാല്‍ ഇതുവരെ ആ കഴിവിനൊത്ത പ്രകടനം മാക്‌സ്‌വെല്ലില്‍ നിന്നുണ്ടായിട്ടില്ല. പത്ത് കളിയില്‍ നിന്ന് 90 റണ്‍സാണ് മാക്‌സ്‌വെല്ലിന്റെ സമ്പാദ്യം. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സ് വളരെ പ്രധാനമായിരുന്നു. ടീമിനെ ജയിപ്പിക്കാന്‍ ആ റണ്‍സ് ആവശ്യമായിരുന്നു.

1

ടീമില്‍ മാക്‌സ്‌വെല്ലിനെ പോലുള്ള താരങ്ങളുടെ ആവശ്യമുണ്ടെന്ന് രാഹുല്‍ പറയുന്നു. ടീം ബാലന്‍സിംഗ് കറക്ട് ആക്കുന്നത് ഇവരാണ്. ഗ്ലെന്‍ ശരിക്ക് ഗംഭീരം ടീം കളിക്കാരനാണ്. നെറ്റ്‌സില്‍ അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം ഫോമിലേക്ക് വരുമെന്ന് അറിയാം. മാക്‌സ്‌വെല്ലിനെ അതിനാല്‍ തന്നെ പിന്തുണയ്‌ക്കേണ്ടത് ടീമിന് ആവശ്യമാണ്. മധ്യനിരയില്‍ അദ്ദേഹത്തിന് സമയമെടുത്ത് കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അടുത്ത മത്സരങ്ങളില്‍ അദ്ദേഹം മികവ് പഞ്ചാബിന് വേണ്ടി തുടരുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ പറഞ്ഞു.

ഡല്‍ഹിക്കെതിരെ 24 പന്തില്‍ 32 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചത്. തുടര്‍ച്ചയായി മൂന്ന് ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കുകയും ചെയ്തു. അതേസമയം മാക്‌സ്‌വെല്ലിനെ നല്ലൊരു ഓഫ് സ്പിന്നറായി കൂടി ടീം ഉപയോഗിക്കുന്നുണ്ട്. പവര്‍പ്ലേകളില്‍ റണ്ണൊഴുക്ക് തടഞ്ഞ് നിര്‍ത്താനും മാക്‌സ്‌വെല്ലിന് സാധിക്കുന്നുണ്ട്. ഇന്നലെ ഒരു വിക്കറ്റും താരം നേടിയിരുന്നു. അതേസമയം അവസാന ഓവറിലേക്ക് പോവാതെ പഞ്ചാബ് ഡല്‍ഹിക്കെതിരെ ജയം നേടിയെടുക്കുകയും ചെയ്തു. 19ാം ഓവറിന്റെ അവസാന പന്തില്‍ സിക്‌സര്‍ അടിച്ചായിരുന്നു ജിമ്മി നീഷാം മത്സരം ജയിപ്പിച്ചത്.

ഡാനിയല്‍ സാംസിന്റെ പന്തിലായിരുന്നു സിക്‌സര്‍ അടിച്ചത്. അവസാന ഓവറിലേക്ക് കളി നീട്ടാന്‍ സാധിക്കുമോ. എന്തുകൊണ്ട് ഇല്ല എന്ന് പറഞ്ഞ് കൂടാ എന്നായിരുന്നു മത്സരശേഷം നീഷാമിന്റെ ട്വീറ്റ്. ഈ സീസണില്‍ പഞ്ചാബ് കളിച്ച എല്ലാ കളിയും അവസാന ഓവറിലേക്ക് നീണ്ടിരുന്നു. ആദ്യ മത്സരം തന്നെ സൂപ്പര്‍ ഓവറിലേക്ക് നീണ്ടിരുന്നു. പിന്നീടുള്ള കളി ജയിച്ചെങ്കിലും അടുത്ത മത്സരങ്ങളിലൊക്കെ പഞ്ചാബ് തോറ്റത് അവസാന ഓവറിലെ സമ്മര്‍ദം കാരണമായിരുന്നു. ആര്‍സിബിക്കെതിരെ നേരത്തെ ജയിക്കേണ്ടിയിരുന്ന മത്സരം അവസാന ഓവറിലെ അവസാന പന്തിലാണ് ജയിക്കാനായത്. മുംബൈക്കെതിരായ മത്സരം രണ്ട് സൂപ്പര്‍ ഓവറിന് ശേഷമാണ് തീര്‍ന്നത്.

Story first published: Wednesday, October 21, 2020, 11:48 [IST]
Other articles published on Oct 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+