Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പഞ്ചാബിനെ തോല്‍പ്പിച്ചത് ആ വെടിക്കെട്ട് താരം, സ്റ്റോക്‌സിന്റെ ക്യാച്ച് വിട്ടെന്ന് ചോപ്ര!!

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ തോല്‍വിക്ക് കാരണം അവരുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ തന്നെയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. നന്നായി കളിച്ചുവന്നിരുന്ന ബെന്‍ സ്റ്റോക്‌സിന്റെ ക്യാച്ച് വിട്ടത് ഗ്ലെന്‍ മാക്‌സ്‌വെല്ലാണെന്നും തോല്‍വിയിലേക്ക് അതാണ് പഞ്ചാബിനെ നയിച്ചതെന്നും ചോപ്ര കുറ്റപ്പെടുത്തി. പഞ്ചാബിന് നല്ല തുടക്കമായിരുന്നില്ല മത്സരത്തില്‍ ലഭിച്ചത്. കിടിലനൊരു ബൗണ്‍സറില്‍ മന്‍ദീപ് സിംഗ് പുറത്തായി. ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ ഡൈവിംഗ് ക്യാച്ച് എടുത്ത് പറയേണ്ടതാണ്. അതിന് ശേഷം പഞ്ചാബ് ഇന്നിംഗ്‌സിനെ നയിച്ചത് ക്രിസ് ഗെയ്‌ലായിരുന്നുവെന്നും ചോപ്ര വ്യക്തമാക്കി.

1

ഗെയ്ല്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ രാജസ്ഥാന്‍ നിരയില്‍ ആരും റണ്‍സ് വഴങ്ങാത്തതായി ഉണ്ടായിരുന്നില്ല. ഗംഭീരമായ ബാറ്റിംഗായിരുന്നു അത്. 99 റണ്‍സാണ് ഗെയ്ല്‍ അടിച്ചത്. കളിയുടെ 20ാം ഓവറില്‍ മാത്രമാണ് അദ്ദേഹം പുറത്തായത്. 1001 സിക്‌സറുകളാണ് ഇതുവരെ അദ്ദേഹം അടിച്ചത്. 14000 റണ്‍സുണ്ട് ഗെയ്‌ലിന്. നൂറ് ടെസ്റ്റ് മത്സരങ്ങളും ഗെയ്‌ലിന്റെ കരിയറില്‍ ഉണ്ട്. വെറും ഇതിഹാസമല്ല, മഹാ ഇതിഹാസമാണ് ഗെയ്ല്‍. അദ്ദേഹത്തിന്റെ നേട്ടം വിശ്വസിക്കാവുന്നതിലും അപ്പുറം. ആറായിരം റണ്‍സിന് മുകളില്‍ ഒരാള്‍ നേടുന്ന സിക്‌സറിലൂടെയാണ്. ഒരുപാട് കളിക്കാര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ തന്നെ നാണക്കേട് തോന്നുമെന്നും ചോപ്ര പറഞ്ഞു.

ഗെയ്‌ലിനൊപ്പം കളിക്കുമ്പോള്‍ രാഹുലിന്റെ ഇന്നിംഗ്‌സ് കുഴപ്പമില്ലെന്നാണ് കരുതിയത്. എന്നാല്‍ മൊത്തം മത്സരം നോക്കുമ്പോള്‍ രാഹുലിന്റെ ഇന്നിംഗ്‌സിന് വേഗം കുറഞ്ഞ് പോയെന്ന് പറയേണ്ടി വരും. 41 പന്തില്‍ 46 റണ്‍സെടുക്കുന്നത് രാജസ്ഥാനെതിരെയുള്ള കളിയില്‍ അത്ര നല്ലതല്ലായിരുന്നു. കുറച്ച് കൂടി വേഗത്തില്‍ രാഹുല്‍ കളിക്കണമായിരുന്നു. മാക്‌സ്‌വെല്‍ ആറ് പന്തില്‍ ആറ് റണ്‍സാണ് എടുത്തത്. അത്രയും പന്തില്‍ നിന്ന് 15 റണ്‍സെങ്കിലും മാക്‌സ്‌വെല്ലിന് അടിക്കാമായിരുന്നു. അത് ടീം ടോട്ടലിനെ സഹായിച്ചേനെ. നിക്കോളാസ് പൂരാന്റെ ക്യാച്ച് രാഹുല്‍ തേവാത്തിയ എടുത്തത് ശരിക്കും പഞ്ചാബിനെ ബാധിച്ചു. മൊത്തം ടോട്ടലില്‍ നിന്ന് 10 റണ്‍സെങ്കിലും അത് കുറച്ചെന്നും ചോപ്ര വിലയിരുത്തി.

മത്സരത്തില്‍ ചെറിയ ചില കാര്യങ്ങള്‍ പഞ്ചാബിന് അനുകൂലമായി വന്നില്ല. അതുകൊണ്ടാണ് അവര്‍ 185 എന്ന സ്‌കോറില്‍ ഒതുങ്ങിയത്. എന്നാല്‍ രാജസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ മാക്‌സ്‌വെല്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ക്യാച്ച് വിട്ടു. ഇവിടം മുതലാണ് പഞ്ചാബിന് മത്സരം കൈവിട്ടത്. കളി തോല്‍പ്പിച്ച് കളഞ്ഞത് ആ ക്യാച്ച് കൈവിട്ടതാണ്. പിന്നീട് സ്റ്റോക്‌സ് തകര്‍ത്തടിച്ചു. ഉത്തപ്പയും നല്ല ഷോട്ടുകള്‍ കളിച്ചു. സഞ്ജു സാംസണ്‍ വന്ന് വെടിക്കെട്ടാണ് നടത്തിയത്. അതിവേഗമാണ് സാംസണ്‍ 48 റണ്‍സെടുത്തത്. പഞ്ചാബിന് അവരുടെ ലെഗ് സ്പിന്നര്‍മാരില്‍ നിന്ന് ഗുണം ലഭിച്ചില്ല. കാരണം അവര്‍ രണ്ട് പേര്‍ക്കും പന്തെറിയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പന്ത് നനഞ്ഞതാണ് വലിയ പ്രശ്‌നമായി മാറിയത്.

മാക്‌സ്‌വെല്ലിനെ ഈ സാഹചര്യത്തില്‍ രാഹുല്‍ ഉപയോഗിച്ചില്ല. ടീമില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് മാക്‌സ്‌വെല്‍ കളിച്ചത്. താരം ബാറ്റ് കൊണ്ട് എന്തെങ്കിലും ഗുണം പഞ്ചാബിന് ചെയ്യുന്നുണ്ടോ എന്ന് ടീം തന്നെയാണ് പരിശോധിക്കേണ്ടത്. പഞ്ചാബിന് ഇനിയും 14 പോയിന്റ് നേടാം. എന്നാല്‍ മറ്റുള്ളവരുടെ ഫലം കൂടി ശ്രദ്ധിക്കണം. രാജസ്ഥാന്‍ ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. നേരത്തെ അവര്‍ മുംബൈയെ പരാജയപ്പെടുത്തി. ഇപ്പോഴിതാ അവര്‍ പഞ്ചാബിനെയും വീഴ്ത്തി. വമ്പന്‍മാരെയാണ് അവര്‍ പരാജയപ്പെടുത്തുന്നതെന്നും ചോപ്ര പറഞ്ഞു.

Story first published: Saturday, October 31, 2020, 13:29 [IST]
Other articles published on Oct 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+