For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വെള്ളത്തിലെ താറാവിനെപ്പോലെ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും; ഗ്ലെന്‍ മാക്‌സ്‌വെല്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കരുത്തരായ സിഎസ്‌കെയെ 16 റണ്‍സിനാണ് സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയത്. ധോണിയുടെ തന്ത്രങ്ങള്‍ക്ക് മുകളില്‍ തന്ത്രം മെനഞ്ഞ സ്റ്റീവ് സ്മിത്ത് ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ സ്മിത്തിന്റെ നായകമികവിനെ പ്രശംസിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ സഹതാരവും കിങ്‌സ് ഇലവന്‍ പഞ്ചാബ് താരവുമായ ഗ്ലെന്‍ മാക്‌സ്‌വെല്‍. വെള്ളത്തിലെ താറാവിനെപ്പോലെ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കുമെന്നാണ് മാക്‌സ്‌വെല്‍ പറഞ്ഞത്. 'രാജസ്ഥാന്‍ റോയല്‍സില്‍ സ്റ്റീവ് സ്മിത്തിന് വലിയ സ്വീകാര്യതയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അവിടുത്തെ സാഹചര്യം സ്മിത്തിന് വളരെ അനുകൂലമാണ്.

glennmaxwellandstevesmith

വെള്ളത്തിലെ താറാവിനെപ്പോലെ ടീമിനെ മുന്നോട്ട് നയിക്കുന്ന സ്മിത്തിനെ ലഭിച്ചതില്‍ രാജസ്ഥാന്‍ റോയല്‍സ് വളരെ സന്തോഷവാന്മാരായിരിക്കും'-മാക്‌സ്‌വെല്‍ പറഞ്ഞു. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 47 പന്തില്‍ 69 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. 146.80 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. സിഎസ്‌കെ ബാറ്റ് ചെയ്തപ്പോള്‍ സ്പിന്‍ ബൗളര്‍മാരെ ഇറക്കി അവരുടെ ടോപ് ഓഡര്‍ തകര്‍ത്തത് സ്മിത്തിന്റെ നായക മികവായിരുന്നു.

രാജസ്ഥാന്റെ ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെയും മാക്‌സ് വെല്‍ പ്രശംസിച്ചു. ബട്‌ലറുടെ ബാറ്റിങ് കാണാന്‍ ഇഷ്ടമാണെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. 'അസാമാന്യ പ്രതിഭയുള്ള താരമാണ് ജോസ് ബട്‌ലര്‍. അവന്റെ ടൂര്‍ണമെന്റിലെ ബാറ്റിങ് ഞാന്‍ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ രണ്ടുപേരുടെയും കളി ശൈലി തമ്മില്‍ അല്‍പ്പം സാമ്യതയുണ്ട്. ക്രീസ് ഉപയോഗിക്കുന്നതിലും വലിച്ചടിക്കുന്നതിലും കൂടുതല്‍ കൈക്കുഴയിലെ വ്യതിയാനം ബാറ്റിങ്ങില്‍ ഉപയോഗിക്കുന്നതിലും സാമ്യതയുണ്ട്. ബട്‌ലറെ ഇംഗ്ലണ്ട് ടീം വളര്‍ത്തിക്കൊണ്ടുവന്നത് മനോഹരമായ രീതിയിലാണ്'-മാക്‌സ്‌വെല്‍ പറഞ്ഞു.

രാജസ്ഥാനുവേണ്ടി ആദ്യ മത്സരം ബട്‌ലര്‍ കളിച്ചിരുന്നില്ല. അടുത്ത മത്സരം മുതല്‍ ബട്‌ലറുടെ സേവനം രാജസ്ഥാന് ലഭിച്ചേക്കും. യുഎഇയില്‍ മികച്ച റെക്കോഡുള്ള താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. എന്നാല്‍ ആദ്യ മത്സരത്തില്‍ പഞ്ചാബിനുവേണ്ടി അദ്ദേഹം തിളങ്ങിയിരുന്നില്ല. ഇക്കഴിഞ്ഞ ഇംഗ്ലണ്ട്-ഓസീസ് ഏകദിന പരമ്പരയിലെ കളിയിലെ താരമായിരുന്നു മാക്‌സ്‌വെല്‍. 2014ല്‍ യുഎഇയില്‍ കൂടുതല്‍ ഐപിഎല്‍ റണ്‍സ് നേടിയത് മാക്‌സ്‌വെല്ലായിരുന്നു.

Story first published: Wednesday, September 23, 2020, 11:46 [IST]
Other articles published on Sep 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+