For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഞ്ചാബ് അവനെ കളിപ്പിക്കുന്നത് ബാറ്റിംഗിനല്ല, ഒരേയൊരു കാര്യത്തിനെന്ന് ഗംഭീര്‍!!

By Vaisakhan MK

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ ഈ സീസണില്‍ ഇതുവരെ ഫോമിലെത്താത്ത കളിക്കാരനാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. പഞ്ചാബ് തുടര്‍ച്ചയായി അഞ്ച് ജയങ്ങള്‍ നേടിയിട്ടും മാക്‌സ്‌വെല്ലിന്റെ പ്രകടനത്തില്‍ മാറ്റം വന്നിട്ടില്ല. ഇപ്പോഴിതാ അതിന് കാരണം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. അതേസമയം ബാറ്റിംഗിലെ പ്രകടനം നോക്കിയല്ല പഞ്ചാബ്വ മാക്‌സ്‌വെല്ലിനെ ടീമില്‍ നിലനിര്‍ത്തുന്നതെന്ന് ഗംഭീര്‍ പറയുന്നു. കാരണം അവര്‍ക്ക് മാക്‌സ്‌വെല്ലിന് പകരം കളിപ്പിക്കാന്‍ ഒരു താരമില്ല. 10.5 കോടി രൂപ കൊടുത്താണ് മാക്‌സ്‌വെല്ലിനെ അവര്‍ വാങ്ങിയത്. അതിന് പകരം വെക്കാന്‍ ആരാണ് പഞ്ചാബ് നിരയില്‍ ഉള്ളതെന്നും ഗംഭീര്‍ ചോദിക്കുന്നു.

1

ഒരുപാട് പണം മാക്‌സ്‌വെല്ലിനായി ടീം ചെലവാക്കിയിട്ടുണ്ട്. പിന്നെങ്ങനെയാണ് അദ്ദേഹത്തെ പുറത്തിരുത്തുക. പഞ്ചാബ് മാക്‌സ്‌വെല്ലിനെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഒക്കെ കളിപ്പിച്ച് നോക്കി. എവിടെയും അയാള്‍ വിജയമാകുന്നില്ല. ഇപ്പോള്‍ ബൗളിംഗ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് മാക്‌സ്‌വെല്‍ ടീമില്‍ കളിക്കുന്നത്. ഒരുപക്ഷേ ഇപ്പോഴുള്ളതായിരിക്കും പഞ്ചാബിന്റെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പ്. അതിലാണ് ഏറ്റവും നല്ല പ്രകടനം മാക്‌സ്‌വെല്ലിന് പുറത്തെടുക്കാന്‍ സാധിക്കുക. പക്ഷേ ഇതൊക്കെയാണെങ്കിലും ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് മാക്‌സ്‌വെല്‍ നടത്തുന്നത്. ബാറ്റിംഗില്‍ യാതൊരു സംഭാവനയും ഇല്ലെന്നും ഗംഭീര്‍ പറഞ്ഞു.

കളിക്കാരനെന്ന നിലയില്‍ വളരെ മോശം സീസണാണ് മാക്‌സ്‌വെല്ലിന് മുന്നിലുള്ളത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ മാക്‌സ്‌വെല്ലിനെ ബാറ്റിംഗ് ഫോം നന്നായി ബാധിക്കുന്നുണ്ട്. കാരണം അവര്‍ ഒരുപാട് പ്രതീക്ഷിച്ചാണ് മാക്‌സ്‌വെല്ലിനെ കൊണ്ടുവന്നത്. എന്നാല്‍ അതിനൊത്ത പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മാക്‌സ്‌വെല്‍ വന്‍ ഫ്‌ളോപ്പാണ്. മറ്റേതെങ്കിലും ഫ്രാഞ്ചൈസി ആയിരുന്നെങ്കില്‍ മാക്‌സ്‌വെല്‍ ഇത്രയും മത്സരങ്ങള്‍ കളിക്കില്ലായിരുന്നു. ഒരു ടീമും ഫോമില്ലാത്ത താരത്തെ തുടരാന്‍ അനുവദിക്കില്ല. എന്നാല്‍ പഞ്ചാബ് മാക്‌സ്‌വെല്ലിനെ കളിപ്പിക്കുന്നത് തുടരുകയാണെന്നും ഗംഭീര്‍ പറഞ്ഞു.

നേരത്തെയും ഗംഭീര്‍ മാക്‌സ്‌വെല്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുകയും, ഐപിഎല്ലില്‍ തിളങ്ങാതിരിക്കുകയും ചെയ്യുന്നത് മാക്‌സ്‌വെല്ലിന്റെ സ്ഥിരം ശീലമാണെന്ന് ഗംഭീര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്തിനാണ് ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തിന്റെ പിന്നാലെ ഓടുന്നതെന്ന് മനസ്സിലാവുന്നില്ല. ഒരു സീസണില്‍ മാത്രമാണ് അദ്ദേഹത്തില്‍ നിന്ന് കാര്യമായിട്ടുള്ള പ്രകടനം ഉണ്ടായതെന്നും ഗംഭീര്‍ പറഞ്ഞു. എന്നാല്‍ ഈ സീസണില്‍ പഞ്ചാബ് ഓഫ് സ്പിന്നര്‍ എന്ന നിലയിലാണ് മാക്‌സ്‌വെല്ലിനെ കൂടുതലായി ഉപയോഗിക്കുന്നത്. പവര്‍പ്ലേയില്‍ റണ്ണൊഴുക്ക് തടയാനും വിക്കറ്റെടുക്കാനും മാക്‌സ്‌വെല്ലിന് സാധിക്കും.

Story first published: Wednesday, October 28, 2020, 11:18 [IST]
Other articles published on Oct 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+