Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പോണ്ടിംഗിന്റെ ആ തീരുമാനം നന്നായി, ആ താരത്തിന് വിശ്രമം വേണമായിരുന്നുവെന്ന് സെവാഗ്!!

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ പൃഥ്വി ഷായ്ക്ക് വിശ്രമം നല്‍കാനുള്ള റിക്കി പോണ്ടിംഗിന്റെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഫോമൗട്ടില്‍ കളിക്കുന്ന താരത്തിന് ബ്രേക്ക് അത്യാവശ്യമാണ്. എന്ത് വന്നാലും പൃഥ്വി ഷായെ പോണ്ടിംഗ് പിന്തുണയ്ക്കണമെന്നും സെവാഗ് ആവശ്യപ്പെട്ടു. ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനമാണ് പൃഥ്വി ഷാ നേടിയത്. നാല് കളിയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയിരുന്നു താരം. എന്നാല്‍ പിന്നീട് മോശം ഫോമിലേക്ക് വീഴുകയായിരുന്നു. അവസാന മൂന്ന് കളിയില്‍ രണ്ടിലും പൃഥ്വി ഷാ പൂജ്യത്തിനാണ് പുറത്തായത്.

1

പൃഥ്വി ഷാ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മോശം ഫോമിലാണ് കളിക്കുന്നത്. പോണ്ടിംഗ് താരത്തെ തുടര്‍ന്നും പിന്തുണയ്ക്കണം. ഒരു ഫോമില്ലാത്ത താരത്തിന് ഇത്തരമൊരു ഇടവേള നല്‍കിയാല്‍, അത് മികച്ച ഫോമിലേക്ക് ആ താരത്തെ മടക്കിയെത്തിക്കാന്‍ സഹായിച്ചേക്കും. ഏതൊരു ടീമും ആ സമയത്ത് ഒരു ബാറ്റ്‌സ്മാനെ പിന്തുണയ്ക്കണം. എങ്കില്‍ മാത്രമേ അയാള്‍ക്ക് മെച്ചപ്പെടുത്താന്‍ സാധിക്കൂവെന്നും സെവാഗ് പറഞ്ഞു. അതേസമയം ഇതേ സാഹചര്യത്തില്‍ താന്‍ കടന്നുപോയിട്ടുണ്ടെന്നും, ഇന്ത്യന്‍ ടീമില്‍ അന്ന് തനിക്ക് സംഭവിച്ചത് മറ്റ് താരങ്ങള്‍ക്ക് ഉണ്ടാവരുതെന്നും സെവാഗ് വ്യക്തമാക്കി.

2006ല്‍ എനിക്ക് വേണ്ട പോലെ റണ്‍സ് നേടാന്‍ സാധിക്കുന്നില്ലായിരുന്നു. എന്നാല്‍ രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും എന്നെ ടീമില്‍ കളിപ്പിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. അവര്‍ എപ്പോഴും എന്നെ ടീമില്‍ ഉള്‍പ്പെടുത്തി. എനിക്ക് നല്ല രീതിയില്‍ കളിക്കാനാവുന്നില്ലെന്നും, ഫോമില്ലാത്തത് കൊണ്ട് റണ്‍സടിക്കാന്‍ സാധിക്കുന്നില്ലെന്നും ഞാന്‍ പറഞ്ഞുനോക്കി. അതുകൊണ്ട് ഒരു ബ്രേക്ക് വേണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ എനിക്ക് ഇടവേള നല്‍കുന്നതിന് പകരം ഒരു പരമ്പരയില്‍ എന്നെ ക്യാപ്റ്റനാക്കുക വരെ ചെയ്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കളിക്കാര്‍ മാനസികമായി കരുത്ത് നേടേണ്ടതുണ്ട്.

ഫോമില്ലാതിരിക്കുമ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കും. റണ്‍സടിക്കാന്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ മറ്റ് വഴികളൊന്നും കാണാന്‍ സാധിക്കില്ല. അത്തരം ഘട്ടങ്ങളില്‍ നിങ്ങള്‍ ക്രിക്കറ്റില്‍ നിന്ന് ബ്രേക്ക് എടുക്കുക. എങ്ങനെയാണ് ബാറ്റിംഗ് ഫോം വീണ്ടെടുക്കുകയെന്ന് ആ സമയം ആലോചിക്കുക. മറ്റ് ടീമുകള്‍ക്കെതിരെ നിങ്ങള്‍ കളിക്കുന്ന രീതി മാറ്റുക. പുതിയ പദ്ധതികള്‍ ഉണ്ടാക്കുക. അങ്ങനെ ബ്രേക്കിലൂടെ നിങ്ങളുടെ കളിയില്‍ നല്ല മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. അതുകൊണ്ട് റിക്കി പോണ്ടിംഗ് നല്ല തീരുമാനമാണ് എടുത്തിരിക്കുന്നത്. പൃഥ്വ ഷായെ പുറത്തിരുത്തിയത്, താരത്തിന് ഗുണം ചെയ്യുമെന്നും സെവാഗ് പറഞ്ഞു.

Story first published: Sunday, October 25, 2020, 22:31 [IST]
Other articles published on Oct 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+