Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവര്‍ പുറത്തായാല്‍ രാജസ്ഥാന്‍ തീര്‍ന്നു, ഇനിയും ആ 2 പേര്‍ കളിക്കാതിരിക്കരുതെന്ന് ഗംഭീര്‍

ദുബായ്: രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് നിര വലിയ പ്രതിസന്ധിയെ നേരിടുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇനിയും ടീം ബാറ്റിംഗിനെ മാത്രം ആശ്രയിച്ചിരുന്നാല്‍ ടീമിന് അധികം ആയുസ്സ് ടൂര്‍ണമെന്റിലുണ്ടാവില്ലെന്നും ഗംഭീര്‍ മുന്നറിയിപ്പ് നല്‍കുന്നു. തുടര്‍ച്ചയായി രണ്ട ്കളികള്‍ ജയിച്ച ശേഷം രാജസ്ഥാന് പിന്നീട് കാലിടറുന്നതാണ് കണ്ടത്. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ അവര്‍ പരാജയപ്പെട്ടു. ഷാര്‍ജയില്‍ നിന്ന് മറ്റ് സ്റ്റേഡിയത്തിലേക്ക് കളി മാറിയപ്പോള്‍ രാജസ്ഥാന്‍ താരങ്ങള്‍ക്ക് ഇതുവരെ പൊരുത്തപ്പെടാനും സാധിച്ചിട്ടില്ല.

അവര്‍ ഫോമാവണം

അവര്‍ ഫോമാവണം

രാജസ്ഥാന്റെ ബാറ്റിംഗ് നിര ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്. റോബിന്‍ ഉത്തപ്പയും റിയാന്‍ പരാഗും ഫോമിലേക്ക് ഉയരേണ്ടതുണ്ടെന്ന് ഗംഭീര്‍ പറയുന്നു. അവര്‍ക്ക് മുന്നില്‍ സമയം ഇല്ലാതായി കൊണ്ടിരിക്കുകയാണ്. രാജസ്ഥാന്റെ മധ്യനിര തകര്‍ന്ന് തരിപ്പണമാകാന്‍ കാരണം ഇവരുടെ ബാറ്റിംഗാണ്. ഇതുവരെ രണ്ട് പേര്‍ക്കും ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. രാജസ്ഥാന്‍ ഉത്തപ്പയെ ഫിനിഷറായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇതുവരെ മധ്യനിര ബാറ്റ്‌സ്മാന്റെ നിലവാരം പോലും ഉത്തപ്പയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് ഗംഭീര്‍ പറഞ്ഞു.

ആ മൂന്ന് പേര്‍ പുറത്തായാല്‍....

ആ മൂന്ന് പേര്‍ പുറത്തായാല്‍....

രാജസ്ഥാന്‍ ബാറ്റിംഗ് നിര മുന്‍നിരയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. പ്രധാനമായും ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍ എന്നിവരിലാണ് ആ ടീമിന്റെ വിശ്വാസം. ഇവര്‍ വമ്പന്‍ സ്‌കോറടിച്ചാല്‍ രാജസ്ഥാന്‍ അതേ രീതിയില്‍ തന്നെ തിളങ്ങും. ഇവര്‍ പുറത്തായാല്‍ രാജസ്ഥാന്‍ തീര്‍ന്ന പോലെയാണ്. നിലവില്‍ സഞ്ജു അടക്കമുള്ളവരാണ് രാജസ്ഥാന്റെ കരുത്ത്. അതാണ് അവരുടെ ഏറ്റവും വലിയ ദൗര്‍ബല്യവും. ഇവര്‍ നേരത്തെ പുറത്തായാല്‍ വലിയ സ്‌കോര്‍ നേടുന്നതില്‍ രാജസ്ഥാന്‍ പരാജയമാണ്. മധ്യനിര അഴിച്ചുപണിയേണ്ട സമയമായെന്നും ഗംഭീര്‍ പറഞ്ഞു.

ഉത്തപ്പ മാറിയേ തീരൂ

ഉത്തപ്പ മാറിയേ തീരൂ

റോബിന്‍ ഉത്തപ്പയില്‍ വലിയ പ്രതീക്ഷയുണ്ട് രാജസ്ഥാന്‍ ടീമിന്. അദ്ദേഹത്തിന് മുന്നില്‍ സമയം ഇല്ലാതായി കൊണ്ടിരിക്കുകയാണ്. റോബിന്‍ നന്നായി കളിക്കേണ്ടതുണ്ട്. മത്സരങ്ങള്‍ വിജയിപ്പിക്കുമെന്ന് എല്ലാവരും കരുതുന്ന താരമാണ് റോബിന്‍. ആ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഉത്തപ്പ പുറത്തെടുക്കണം. ഇല്ലെങ്കില്‍ രാജസ്ഥാന്റെ മധ്യനിര പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു. നാല് ഇന്നിംഗ്‌സുകളില്‍, 17, 2, 9, 5 എന്നിങ്ങനെയാണ് ഉത്തപ്പയുടെ സ്‌കോര്‍. മധ്യനിരയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ ടീമിനുള്ളില്‍ സമ്മര്‍ദമുണ്ട്.

സ്‌റ്റോക്‌സ് വന്നാല്‍..

സ്‌റ്റോക്‌സ് വന്നാല്‍..

ടീമില്‍ ബെന്‍ സ്‌റ്റോക്‌സ് കൂടി എത്തി കഴിഞ്ഞു. അടുത്ത മത്സരങ്ങളില്‍ അദ്ദേഹം കളിക്കാനിറങ്ങിയേക്കും. ടീം കോമ്പിനേഷന്‍ ഇതോടെ മാറുമെന്നും ഗംഭീര്‍ പറയുന്നു. ഇതില്‍ ഉത്തപ്പയ്ക്ക് പുറമേ റിയാന്‍ പരാഗിന്റെ കാര്യം പറയാനുണ്ട്. ഫോമിന്റെ ലക്ഷണമൊന്നും പരാഗില്‍ കാണുന്നില്ല. രാജസ്ഥാന്‍ നിരയില്‍ റിസര്‍വ ബെഞ്ചിലിരിക്കുന്നവര്‍ ഒരുപാടുണ്ട്. അവര്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. ഇവര്‍ രണ്ടുപേരും ഇനിയും കളിച്ചിട്ടില്ലെങ്കില്‍ പുറത്തുപോകുമെന്ന് ഉറപ്പാണ്. സ്റ്റോക്‌സ് വരുന്നതോടെ ടീമിലേക്ക് ബാറ്റ്‌സ്മാന്‍മാരുടെ എണ്ണം വര്‍ധിക്കുമെന്നും ഉത്തപ്പ അടക്കം ഫോമില്ലാത്തവര്‍ പുറത്തിരിക്കേണ്ടി വരുമെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Monday, October 5, 2020, 17:02 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+