Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബിയുടെ നിര്‍ണ്ണായക താരമാര്? ഓള്‍റൗണ്ടറെ പുകഴ്ത്തി ഗൗതം ഗംഭീര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ദൗര്‍ഭാഗ്യവാന്മാരുടെ നിരയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. എല്ലാ സീസണിലും മികച്ച താരനിരയുമായെത്തി ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് മടങ്ങുന്നവരാണ് ആര്‍സിബി. വിരാട് കോലി എന്ന നായകന് കീഴില്‍ ഒരു തവണ ഫൈനലിലെത്തിയത് മാത്രമാണ് ആര്‍സിബിയുടെ എടുത്ത് പറയാവുന്ന നേട്ടം. എന്നാല്‍ ഇത്തവണ കുറേക്കൂടി സംതുലിതമായ ടീമുമായാണ് കോലിയുടെ വരവ്. ഇത്തവണത്തെ ആര്‍സിബിയുടെ സാധ്യതകളെക്കുറിച്ചും ടീമിലെ നിര്‍ണ്ണായക താരത്തെക്കുറിച്ചും തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായിരുന്ന ഗൗതം ഗംഭീര്‍.

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിന്റെ സാന്നിധ്യമാണ് ആര്‍സിബിയുടെ ഇത്തവണത്തെ പ്രധാന കരുത്തെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. 'ക്രിസ് മോറിസ് ആര്‍സിബിക്ക് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കുന്നു. മികച്ച ഓള്‍റൗണ്ടറാണെങ്കിലും ഒരുപാട് മത്സരത്തില്‍ കളിച്ചിട്ടില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഫിനിഷറായും ബൗളിങ്ങില്‍ നാല് ഓവര്‍ ചെയ്യിക്കാനും ഡെത്ത് ഓവറുകളില്‍ ഉപയോഗിക്കാനും സാധിക്കും'-ഗംഭീര്‍ പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ മോറിസിനെ വളരെ പ്രതീക്ഷയോടെയാണ് ആര്‍സിബി തട്ടകത്തിലെത്തിച്ചിരിക്കുന്നത്. ടി20 ലീഗുകളില്‍ കളിച്ച് പരിചയസമ്പന്നായ മോറിസിന് ഇത്തവണത്തെ ആര്‍സിബിയുടെ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കുണ്ടാവും.

gautam-gambhir

ആര്‍സിബിക്ക് ഇത്തവണയും ബാറ്റിങ് കരുത്ത് അല്‍പ്പം ഉയര്‍ന്ന് തന്നെയാണുള്ളത്. എന്നത് ബൗളര്‍മാരെ സംബന്ധിച്ച് സന്തോഷം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഏഴ് മത്സരം കളിക്കേണ്ടല്ലോ എന്നതാണ്. യുഎഇയിലെ വലിയ സ്‌റ്റേഡിയങ്ങളില്‍ ചിന്നസ്വാമിയിലേത് പോലെ വലിയ സ്‌കോര്‍ നേടുക പ്രയാസമാണ്. പന്തിന്റെ ദിശ മനസിലാക്കാന്‍ പ്രയാസമാണ്. ചിന്നസ്വാമിയിലെ ഫ്‌ളാറ്റ് പിച്ചില്‍ നിന്ന് മാറുന്നതോടെ ആര്‍സിബി ബൗളര്‍മാര്‍ക്ക് ആശ്വാസമാകും. ഇന്ത്യയിലെ ചെറുതും റണ്ണൊഴുകുന്നതുമായ മൈതാനങ്ങളിലൊന്നാണ് ചിന്നസ്വാമിയിലേത്. ഉമേഷ് യാദവ്,നവദീപ് സൈനി എന്നിവര്‍ക്ക് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇത്തവണ സാധിച്ചേക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

ഡെയ്ല്‍ സ്റ്റെയിന്റെ സാന്നിധ്യം ആര്‍സിബി പേസ് നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരും. യുസ്‌വേന്ദ്ര ചഹാലിനൊപ്പം മോയിന്‍ അലി,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലുള്ള പ്രധാന സ്പിന്നര്‍മാര്‍. യുഎഇയില്‍ സ്പിന്‍ ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ ആധിപത്യം. അതിനാല്‍ ഇത്തവണ ആര്‍സിബി കന്നിക്കിരീടം നേടാനുള്ള സാധ്യത കൂടുതലാണ്.

Story first published: Thursday, September 17, 2020, 13:01 [IST]
Other articles published on Sep 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+