വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ നിലവിലെ മികച്ച ബാറ്റ്‌സ്മാനാര്? ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ഗൗതം ഗംഭീര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നത് സൂപ്പര്‍ താരങ്ങളുടെ സംഗമവേദിയാണ്. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളിലെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. ഈ സീസണിലെ ലീഗാവേശം മികച്ച രീതിയില്‍ മുന്നോട്ട് പോകവെ നിലവിലെ ഏറ്റവും മികച്ച ഐപിഎല്‍ ബാറ്റ്‌സ്മാന്‍ ആരെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ ക്യാപ്റ്റനുമായിരുന്ന ഗൗതം ഗംഭീര്‍.

കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെയാണ് നിലവിലെ മികച്ച ബാറ്റ്‌സ്മാനായി ഗംഭീര്‍ വിശേഷിപ്പിച്ചത്. ആര്‍സിബിക്കെതിരായ മത്സരത്തിലെ രാഹുലിന്റെ സെഞ്ച്വറി പ്രകടനത്തെക്കുറിച്ച് വിലയിരുത്തുകയായിരുന്നു ഗംഭീര്‍. 'വളരെ മികച്ചൊരു ഇന്നിങ്‌സായിരുന്നു അത്. സത്യസന്ധമായി പറഞ്ഞാല്‍ വളരെ പൂര്‍ണതയുള്ള പ്രകടനമായിരുന്നു രാഹുലിന്റേത്. അതാണ് അവന്റെ പ്രതിഭ.ഏത് തരം ഷോട്ടും മികച്ച സ്‌ട്രൈക്കറേറ്റോടെ കളിക്കാന്‍ രാഹുലിന് സാധിക്കുന്നു. അതിന് അവിനെക്കൊണ്ട് സാധിക്കുമെന്ന് തെളിയിക്കുന്നു. നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണവന്‍'-ഗംഭീര്‍ പറഞ്ഞു.

klrahulandgambir

ആര്‍സിബിക്കെതിരാ മത്സരത്തില്‍ 69 പന്തില്‍ പുറത്താവാതെ 132 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഇതില്‍ 14 ഫോറും 7 സിക്‌സും ഉള്‍പ്പെടും. 191.30 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ പ്രകടനം. രാഹുലിനെ രണ്ട് തവണ കോലി വിട്ടുകളഞ്ഞപ്പോള്‍ അവസരം നന്നായി മുതലെടുത്ത രാഹുല്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ കളം നിറയുകയായിരുന്നു. അവസാന ഓവറുകളില്‍ കത്തിക്കയറിയ രാഹുലാണ് പഞ്ചാബിനെ 206 എന്ന മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. മത്സരത്തില്‍ 97 റണ്‍സിന് ആര്‍സിബിയെ തോല്‍പ്പിച്ച് രാഹുല്‍ നായകനെന്ന നിലയിലും മിടുക്ക് കാട്ടി.

രാഹുലിന്റെ പ്രകടനത്തെ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷോപ്പും പ്രശംസിച്ചു. ഇന്നിങ്‌സിലെ ബാലന്‍സ് മികച്ചതായിരുന്നു. ആദ്യ 50 റണ്‍സും പിന്നീടുള്ള ബാറ്റിങ്ങും വളരെ കരുതലോടെയായിരുന്നു. ആക്രമണവും പ്രതിരോധവും എല്ലാം ഉള്‍പ്പെട്ടെ മികച്ച ഇന്ന്ങ്‌സായിരുന്നു രാഹുലിന്റേതെന്നാണ് ബിഷോപ്പ് പറഞ്ഞത്. സമീപകാലത്തായി മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുക്കുന്നത്.

അവസാന രണ്ട് സീസണിലും പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍ രാഹുലായിരുന്നു. 2019 സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു രാഹുല്‍. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനും രാഹുല്‍ തന്നെയാണ്. ഓപ്പണറായും മൂന്നാം നമ്പറിലും മധ്യനിരയിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്നുവെന്നതാണ് രാഹുലിന്റെ മികവിനെ എടുത്തുകാട്ടുന്നത്.

Story first published: Saturday, September 26, 2020, 12:30 [IST]
Other articles published on Sep 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X