വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞാനൊരു ഗംഭീര്‍ ഫാന്‍, അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നത് ആ മികവ്- ദേവ്ദത്ത് പറയുന്നു

ദേവ്ദത്തിന്റെ കന്നി ഐപിഎല്‍ സീസണായിരുന്നു ഇത്

കരിയറിലെ ആദ്യ ഐപിഎല്ലില്‍ തന്നെ മിന്നുന്ന പ്രകടനത്തിലൂടെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. കഴിഞ്ഞ സീസണിലും അദ്ദേഹം ആര്‍സിബിയുടെ ഭാഗമായിരുന്നെങ്കിലും ഇത്തവണയാണ് അരങ്ങേറാന്‍ അവസരം ലഭിച്ചത്. ആദ്യ മല്‍സരം മുതല്‍ ആര്‍സിബിയുടെ അവസാനത്തെ മല്‍സരം വരെ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു 20 കാരനായ ഇടംകൈയന്‍ ഓപ്പണര്‍.

ക്യാപ്റ്റന്‍ വിരാട് കോലി, മറ്റൊരു സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവരെ മറികടന്ന് ഈ സീസണില്‍ ആര്‍സിബിക്കായി കൂടുതല്‍ റണ്‍സെടുത്ത താരമായി ഡിഡിപി മാറിയിരുന്നു. ഐപിഎല്ലിലെ തന്റെ അനുഭവത്തെക്കുറിച്ചും മികച്ച പ്രകടനത്തെ കുറിച്ചും മനസ്സ് തുറത്തുകയാണ് കര്‍ണായക താരം.

ഗംഭീറിന്റെ ആരാധകന്‍

ഗംഭീറിന്റെ ആരാധകന്‍

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ തന്റെ ആരാധനാപാത്രങ്ങളിലൊരാളാണെന്നു ദേവ്ദത്ത് വെളിപ്പെടുത്തി. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ മനസാന്നിധ്യത്തോടെ ബാറ്റ് ചെയ്യാനുള്ള മിടുക്കാണ് തന്നെ ഗംഭീറിന്റെ ഫാനാക്കി മാറ്റിയതെന്നു ദേവ്ദത്ത് പറയുന്നു.
ഗംഭീറിന്റെ ബാറ്റിങ് ഏറെ ആസ്വദിച്ചിരുന്നു. ടീമിന് ഏറ്റവുമധികം ആവശ്യമുള്ളപ്പോഴാണ് ഗംഭീര്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്തിരുന്നത്. ടീം എപ്പോള്‍ സമ്മര്‍ദ്ദത്തിലാവുന്നുവോ അപ്പോള്‍ ഗംഭീര്‍ രക്ഷകനായി എത്തിയിരുന്നുവെന്നും ദേവ്ദത്ത് ചൂണ്ടിക്കാട്ടി.

ഗംഭീറിനെപ്പോലെ അഗ്രസീവല്ല

ഗംഭീറിനെപ്പോലെ അഗ്രസീവല്ല

ഗംഭീറിന്റെ ആരാധകനാണെങ്കിലും കളിക്കളത്തില്‍ അദ്ദേഹത്തെപ്പോലെ അഗ്രസീവല്ല ദേവ്ദത്ത്. വളരെ ശാന്തപ്രകൃതക്കാരനാണ് താനെന്നു ഐപിഎല്ലിനിടെ താരം കാണിച്ചു തന്നിരുന്നു. കോലി, എബിഡി എന്നിവരെയടക്കം കടത്തിവെട്ടിയ ദേവ്ദത്ത് 473 റണ്‍സുമായാണ് സീസണില്‍ ആര്‍സിബിയുടെ ടോപ്‌സ്‌കോററായത്.
ഏതു സാഹചര്യമായാലും ശാന്തനായിരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ അതു അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ വികാരങ്ങളെ നിയന്ത്രിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ദേവ്ദത്ത് കൂട്ടിച്ചേര്‍ത്തു.

ഒരുപാട് കാര്യങ്ങള്‍ പഠിച്ചു

ഒരുപാട് കാര്യങ്ങള്‍ പഠിച്ചു

ആര്‍സിബിക്കു വേണ്ടി കളിക്കവെ സീനിയര്‍ താരങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. പല സാഹചര്യങ്ങളെയും എങ്ങനെ നേരിടണമെന്ന തന്റെ മാനസികാവസ്ഥ തന്നെ ഇതോടെ മാറി. സീസണിലുടനീളം സീനിയര്‍ താരങ്ങള്‍ സ്ഥിരത പുലര്‍ത്തി. ടീം എങ്ങനെ പെര്‍ഫോം ചെയ്താലും അത് അവരെ ബാധിച്ചിരുന്നില്ല. മല്‍സരഫലത്തിലായിരുന്നില്ല മറിച്ച് ടീമിന്റെ പെര്‍ഫോമന്‍സിലായിരുന്നു അവര്‍ ശ്രദ്ധിച്ചിരുന്നതെന്നും ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി കളിക്കുന്ന ദേവ്ദത്ത് പറഞ്ഞു.

കോലിയുടെ ഉപദേശം

കോലിയുടെ ഉപദേശം

ഈ സീസണില്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ എന്താണ് തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് ആര്‍സിബി സംസാരിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ എന്താണ് ചെയ്തതെന്നു അവര്‍ക്കു അറിയുകയും ചെയ്യാമായിരുന്നു. തന്റെ കരുത്ത് എന്താണെന്നും അവര്‍ക്കു ബോധ്യമുണ്ടായിരുന്നു. അതില്‍ ഉറച്ച് നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നതായി ദേവ്ദത്ത് വെളിപ്പെടുത്തി.
ഇതൊരു തുടക്കം മാത്രമാണ്. എങ്ങനെ ഇന്നിങ്‌സ് പടുത്തുയര്‍ത്തണമെന്ന കാര്യത്തില്‍ വിരാട് ഏറെ സഹായിച്ചിരുന്നു. കഠിനാധ്വാനം ചെയ്യണമെന്നും വിജയം തലയ്ക്കു പിടിക്കരുതെന്നുമായിരുന്നു കോലിയുടെ ഉപദേശം. കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ താന്‍ ചെയ്യുന്നതെന്നും ദേവ്ദത്ത് വിശദമാക്കി.
ആസ്വദിച്ചു കളിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. മറ്റൊന്നിനും പ്രാധാന്യം കൊടക്കേണ്ടതില്ല. ഇന്ത്യക്കു വേണ്ടി കളിക്കുന്നതിനെക്കുറിച്ചും ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. സമയമായാല്‍ അത് സംഭവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, November 13, 2020, 20:13 [IST]
Other articles published on Nov 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X