For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമില്‍ കോലി ഇടപെടണമായിരുന്നു, ഒട്ടും ക്ഷമയില്ലാത്ത നിര: വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

ദുബായ്: 2016 മുതല്‍ ഏറ്റവും സംതുലിതമായ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവായിരുന്നുവെന്ന വിരാട് കോലിയുടെ അഭിപ്രായത്തോട് പ്രതികരിച്ച് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീര്‍. ആര്‍സിബി നിര അതിന് മുമ്പ് സംതുലിതമല്ലായിരുന്നെങ്കില്‍ വിരാട് കോലി ഇടപെടണമായിരുന്നുവെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും അത്ര മികച്ച സൗഹൃദമായിരുന്നില്ല ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. ഇത് പ്രകടമാക്കുന്ന പ്രതികരണമാണ് ഗംഭീര്‍ നടത്തിയിരിക്കുന്നത്. '2013ലാണ് കോലി ആര്‍സിബിയുടെ നായകനാവുന്നത്. അപ്പോള്‍ 2016ന് മുമ്പ് ആര്‍സിബി സംതുലിതമല്ലായിരുന്നെങ്കില്‍ കോലി ഇടപെടണമായിരുന്നു'-ഗൗതം ഗംഭീര്‍ പറഞ്ഞു. ആര്‍സിബിയുടെ ഇത്തവണത്തെ ടീമിനെക്കുറിച്ചും ഗംഭീര്‍ പ്രതികരിച്ചു.

'ഇപ്പോഴും അവര്‍ സംതുലിതമായ ടീമാണെന്ന് തോന്നുന്നില്ല. ബാറ്റിങ് കരുത്ത് കൂടുതലുള്ള ടീമായാണ് തോന്നുന്നത്. എന്നാല്‍ ഒരു കാര്യമുണ്ട്. അവരുടെ ബൗളര്‍മാര്‍ ഇത്തവണ കൂടുതല്‍ സന്തോഷവാന്മാര്‍ ആയിരിക്കും. കാരണം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇത്തവണ ഏഴ് മത്സരം കളിക്കേണ്ട ആവിശ്യമില്ലല്ലോ. ദുബായി,അബുദാബി മൈതാനങ്ങള്‍ താരതമ്യേനെ വലുതാണ്. ചിന്നസ്വാമിയിലെപ്പോലെ ഫ്‌ളാറ്റ് പിച്ചല്ല. അതിനാല്‍ത്തന്നെ ചിന്നസ്വാമി സ്റ്റേഡിയത്തെ അടിസ്ഥാനമാക്കി പറഞ്ഞാല്‍ യുഎഇയിലെ പിച്ചുകളില്‍ പന്തുകളെ വിലയിരുത്തുക പ്രയാസകരമായ കാര്യമാണ്. ചിന്നസ്വാമിയിലേത് ഫ്‌ളാറ്റ് വിക്കറ്റും ചെറിയ മൈതാനവുമാണ്. ഇത്തവണ മൈതാനം വലുപ്പം ഉള്ളതായതിനാല്‍ ഉമേഷ് യാദവ്,നവദീപ് സൈനി തുടങ്ങിയവര്‍ക്ക് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചേക്കും'-ഗംഭീര്‍ പറഞ്ഞു. 2014ല്‍ യുഎഇയും ഭാഗമായ ഐപിഎല്ലില്‍ ചാമ്പ്യന്മാരായത് ഗംഭീര്‍ നയിച്ച കെകെആര്‍ ആയിരുന്നു.

gautam-gambhir

ക്രിസ് മോറിസിന്റെ സാന്നിധ്യം ആര്‍സിബിക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് ഗംഭീര്‍ വിലയിരുത്തി. ക്രിസ് മോറിസ് അടുത്തിടെയൊന്നും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും ടീമിന് കൂടുതല്‍ ബാലന്‍സ് നല്‍കാന്‍ മോറിസിന് സാധിക്കും. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഫിനിഷറായും ബൗളിങ്ങില്‍ നാല് ഓവര്‍ നല്‍കാനും ഡെത്ത് ഓവറില്‍ പന്തേല്‍പ്പിക്കാനും സാധിക്കും. സ്പിന്നര്‍മാരായി വാഷിങ്ടണ്‍ സുന്ദറും യുസ് വേന്ദ്ര ചാഹലും ടീമിലുണ്ട്. എന്നാല്‍ ആര്‍സിബി പ്ലേയിങ് ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്ന് കണ്ടറിയണമെന്നും ഗംഭീര്‍ പറഞ്ഞു. ഒട്ടും ക്ഷമയില്ലാത്ത ടീമാണ് ആര്‍സിബിയെന്നും ഗംഭീര്‍ കുറ്റപ്പെടുത്തി. ടീമില്‍ അടിയ്ക്കടി മാറ്റം വരുത്തി പരീക്ഷണം നടത്താതെ കൂടുതല്‍ അവസരം നല്‍കി ടീമിനെ വളര്‍ത്തണമെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണ ഡെയ്ന്‍ സ്റ്റെയിനെയടക്കം ടീമിലെത്തിച്ച് ബൗളിങ് കരുത്തും ഉയര്‍ത്തിയിട്ടുണ്ട്.

Story first published: Saturday, September 12, 2020, 16:06 [IST]
Other articles published on Sep 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+