ആര്‍സിബി പ്ലേ ഓഫ് അര്‍ഹിച്ചിരുന്നില്ല; കോലി നായകസ്ഥാനം ഒഴിയണം- വിമര്‍ശിച്ച് ഗൗതം ഗംഭീര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലും കിരീടം നേടാനാവാതെ പാതി വഴിയില്‍ ആര്‍സിബി വീണിരിക്കുകയാണ്. എലിമിനേറ്ററില്‍ ആറ് വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റതോടെയാണ് ആര്‍സിബിക്ക് ഇത്തവണയും കിരീടം നേടാനാവാതെ മടങ്ങേണ്ടി വന്നത്. ഇപ്പോഴിതാ കോലി നായകസ്ഥാനം ഒഴിയാനുള്ള ശരിയായ സമയമാണിതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ നായകനുമായിരുന്ന ഗൗതം ഗംഭീര്‍.
'കോലി നായകസ്ഥാനം ഒഴിയാനുള്ള സമയം വന്നിരിക്കുകയാണ്. എട്ട് വര്‍ഷമായി ടൂര്‍ണമെന്റില്‍ ഒരു ട്രോഫി പോലും നേടാനായിട്ടില്ല. എട്ട് വര്‍ഷം എന്നത് നീണ്ടത് തന്നെയാണ്. ഇത്തരമൊരു മോശം പ്രകടനുമള്ള മറ്റൊരു ക്യാപ്റ്റനെക്കുറിച്ച് നിങ്ങള്‍ക്ക് പറയാമോ? ക്യാപ്റ്റനെ മാറ്റി നിര്‍ത്തിയാല്‍ എട്ട് വര്‍ഷം കളിച്ചിട്ടും കിരീടം നേടാതെ പിന്നെയും ടീമില്‍ തുടരുന്ന താരങ്ങളുണ്ട്. ക്യാപ്റ്റന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവണം. എനിക്ക് വിരാട് കോലിയോട് പ്രശ്‌നങ്ങളില്ല. എന്നാല്‍ ഞാനാണ് തോല്‍വിക്ക് ഉത്തരവാദിയെന്ന് പറയാന്‍ അവന്‍ തയ്യാറാവണം. ആര്‍ അശ്വിന്റെ കാര്യം നോക്കുക. പഞ്ചാബിനൊപ്പം രണ്ട് വര്‍ഷം ക്യാപ്റ്റനായി. പിന്നീട് പുറത്താക്കപ്പെട്ടു. ധോണിയേയും രോഹിതിനേയും നോക്കുക. ഇരുവരും ദീര്‍ഘകാലം ക്യാപ്റ്റനായിരിക്കുമ്പോള്‍ അതിനനുസരിച്ച് കിരീടവും നേടിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇതൊന്നും ബാധകമാകുന്നില്ല. ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നത് മാനേജ്‌മെന്റിന്റോയോ പരിശീലകരുടെയോ കാര്യമല്ല നായകന്റെ കടമയാണ്. നിങ്ങള്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ ജയിക്കുമ്പോള്‍ അംഗീകരിക്കപ്പെടുന്നുണ്ടോ, എങ്കില്‍ വിമര്‍ശനങ്ങളും അംഗീകരിക്കണം'-ഗംഭീര്‍ പറഞ്ഞു.

ഹൈദരാബാദിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഓപ്പണറായി കോലി ബാറ്റ് ചെയ്യാനെത്തിയെങ്കിലും 6 റണ്‍സിന് പുറത്തായി. കോലി വീണതോടെ ടീം കടുത്ത സമ്മര്‍ദ്ദത്തിലാവുകയും വലിയ തകര്‍ച്ച നേരിടുകയും ചെയ്തു. ഇത്തവണ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ കോലിക്ക് സാധിച്ചിട്ടില്ല. നായകനെന്ന നിലയില്‍ പഴയ പിഴവുകള്‍ കോലി നിരന്തരം ആവര്‍ത്തിക്കുകയാണ്. ആര്‍സിബി ഇത്തവണ പ്ലേ ഓഫ് അര്‍ഹിച്ചിരുന്നില്ലെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. 'നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും ഞങ്ങള്‍ പ്ലേ ഓഫില്‍ കടന്നുവെന്ന്. എന്നാല്‍ പ്ലേ ഓഫ് അര്‍ഹിച്ചിരുന്നോ?ഒരിക്കലുമില്ല. അവസാന അഞ്ച് മത്സരത്തിലെ ടീമിന്റെ പ്രകടനം നോക്കുക. മുംബൈക്കെതിരാ സൂപ്പര്‍ ഓവറില്‍ നവദീപ് സൈനിയുടെ ഓവറും വിജയവും മനോഹരമായിരുന്നു. അല്ലാത്ത പക്ഷം മികച്ചൊരു സീസണായിരുന്നില്ല അവരുടേത്. ബാറ്റിങ്ങും ബൗളിങ്ങും മോശമായിരുന്നു. കോലി വളരെ പരിചയസമ്പന്നനാണ്. ഇന്ത്യയുടെ നായകനാണ്. ആര്‍സിബിയെയും നീണ്ട കാലമായി നയിക്കുന്നു. എന്നാല്‍ ഇതിനെല്ലാം ഫലമുണ്ടാക്കാന്‍ സാധിക്കണം. സ്‌പോര്‍ട്‌സ് എന്നത് ഫലത്തെ ആശ്രയിച്ചിരിക്കും'-ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications