IPL 2020: ഒരിക്കല്‍ ഐപിഎല്‍ ജേതാവ്, ഇന്ന് ഐപിഎല്‍ പരിശീലകന്‍; ആരൊക്കെയാണവര്‍?
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും മൂന്ന് ദിവസം മാത്രമാണ് ബാക്കി. ലോക ക്രിക്കറ്റിലെ നിലവിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. താരങ്ങള്‍ മാത്രമല്ല ഇത്തവണത്തെ പരിശീലക നിരയിലും മുന്‍ സൂപ്പര്‍ താരങ്ങളാണ് കൂടുതല്‍. ഐപിഎല്ലില്‍ കിരീടം സ്വന്തമാക്കി ഇത്തവണത്തെ ഐപിഎല്ലില്‍ പരിശീലകനായും പ്രവര്‍ത്തിക്കുന്ന അഞ്ച് പേരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

റിക്കി പോണ്ടിങ്
ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിങ്. അവസാന സീസണില്‍ ഡല്‍ഹിയെ മൂന്നാം സ്ഥാനത്തേക്കെത്തിക്കാന്‍ പോണ്ടിങ്ങിന് സാധിച്ചിരുന്നു. ഇത്തവണ കിരീട സാധ്യതയില്‍ മുന്‍പന്തിയിലാണ് ഡല്‍ഹി. നേരത്തെ മുംബൈ ഇന്ത്യന്‍സിനൊപ്പം കിരീടം നേടിയിട്ടുള്ള താരം കൂടിയാണ് പോണ്ടിങ്. പ്രഥമ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും പോണ്ടിങ് കളിച്ചു. മുംബൈയെ പരിശീലകനെന്ന നിലയില്‍ കിരീടത്തിലേക്കും പോണ്ടിങ് എത്തിച്ചു.

റയാന്‍ ഹാരിസ്
ഇത്തവണത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിങ് പരിശീലകനാണ് മുന്‍ ഓസീസ് പേസറായ റയാന്‍ ഹാരിസ്. ഈ സീസണിലാണ് അദ്ദേഹം ഡല്‍ഹിയുടെ ഭാഗമാവുന്നത്. നേരത്തെ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമാണ് അദ്ദേഹം കിരീടം നേടിയത്. അന്ന് ടീമിന്റെ കിരീട നേട്ടത്തില്‍ റയാന്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചിരുന്നു. കഗിസോ റബാദ,ഇഷാന്ത് ശര്‍മ,ആന്റിച്ച് നോര്‍ജെ,മോഹിത് ശര്‍മ,ഹര്‍ഷല്‍ പട്ടേല്‍,ആവേഷ് ഖാന്‍ തുടങ്ങിയ മികച്ച പേസ് നിര ഡല്‍ഹിക്കൊപ്പമുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഫീല്‍ഡിങ് പരിശീലകനാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഫീല്‍ഡിങ്ങില്‍ ഇന്ത്യക്കൊപ്പം പലവട്ടം വിസ്മയിപ്പിച്ച കൈഫ് പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഐപിഎല്‍ കിരീടം നേടിയത്. സീസണില്‍ ടീമിനൊപ്പം ഒട്ടുമിക്ക മത്സരങ്ങളിലും കളിക്കാന്‍ കൈഫിന് സാധിച്ചിരുന്നു. 14 ഇന്നിങ്‌സില്‍ നിന്ന് 176 റണ്‍സാണ് അന്ന് കൈഫ് നേടിയത്.

െൈമക്കല്‍ ഹൈസി
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകനായ മൈക്കല്‍ ഹസി ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ്. അരങ്ങേറ്റ ഐപിഎല്ലില്‍ത്തന്നെ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം രണ്ട് വട്ടമാണ് ഹസി ഐപിഎല്‍ കിരീടം ചൂടിയത്. താരതമ്യേനെ സീനിയര്‍ നിരയായ ചെന്നൈയില്‍ ബാറ്റിങ് പരിശീലകനെന്ന നിലയില്‍ ഹസിക്ക് വലുതായി ബുദ്ധിമുട്ടേണ്ടി വരില്ല. എന്നാല്‍ ഇത്തവണ ചില മികച്ച യുവതാരങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്.

ലക്ഷ്മിപതി ബാലാജി
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകനായ മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജി ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം 2010ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം 2012ലുമാണ് ഐപിഎല്‍ കിരീടം നേടിയത്. 2014ല്‍ ഫൈനലിലെത്തിയ പഞ്ചാബ് ടീമിലും ബാലാജി ഭാഗമായിരുന്നു. വിരമിക്കലിന് ശേഷം ആദ്യം കൊല്‍ക്കത്തയുടെ പരിശീലകനായിരുന്നുവെങ്കിലും പിന്നീട് ചെന്നൈയുടെ ബൗളിങ് പരിശീലകനായി എത്തുകയായിരുന്നു. ഐപിഎല്ലില്‍ ഹാട്രിക്ക് നേടിയ ബൗളറാണ് ബാലാജി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications