IPL 2020: എട്ട് ടീമും കരുത്തര്‍, എന്നാല്‍ എല്ലാവര്‍ക്കും ഓരോ ദൗര്‍ബല്യമുണ്ട്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ഈ മാസം 19ന് ആരംഭിക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് എട്ട് ഫ്രാഞ്ചൈസികളും. താരലേലത്തില്‍ പണം വാരിയെറിഞ്ഞ് കരുത്തുയര്‍ത്തി പിഴവുകള്‍ നികത്തിയാണ് എട്ട് ടീമും ഇത്തവണയും ഐപിഎല്ലില്‍ പോരിനിറങ്ങിയിരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ആവേശകരമായ ഐപിഎല്ലില്‍ ടീമുകളെല്ലാം ശക്തന്‍മാരണാണെങ്കിലും എല്ലാവര്‍ക്കും ഓരോ വീക്കനസുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്
നിലവിലെ ജേതാക്കളും നാല് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുമുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇത്തവണയും ടൂര്‍ണമെന്റിലെ ഫേവറേറ്റുകളാണ്. ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള ടി20 ഫോര്‍മാറ്റില്‍ അനുഭവസമ്പത്തേറെയുള്ള നിരവധി താരങ്ങള്‍ മുംബൈ നിരയിലുണ്ട്. എന്നാല്‍ മുംബൈയുടെ ഇത്തവണത്തെ വീക്കനസ് അവരുടെ സ്പിന്‍ ബൗളിങ്ങാണ്. ക്രുണാല്‍ പാണ്ഡ്യ,രാഹുല്‍ ചഹാര്‍,ജയന്ത് യാദവ്,അനുകുല്‍ റോയ് എന്നിവരാണ് മുംബൈയുടെ സ്പിന്നര്‍മാര്‍. ഇവരില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെന്ന പറയാന്‍ ആരുമില്ല. ക്രുണാലിനെ മാറ്റി നിര്‍ത്തിയാല്‍ പരിചയസമ്പത്തിന്റെ കുറവ് മറ്റ് മൂന്ന് പേര്‍ക്കുമുണ്ട്. യുഎഇയിലെ സ്പിന്‍ പിച്ചില്‍ മികച്ച സ്പിന്നര്‍മാരുടെ അഭാവം മുംബൈക്ക് തിരിച്ചടി ആയേക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
ആരാധക പിന്തുണയില്‍ മുന്നിലുള്ള ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് തവണ ഐപിഎല്ലില്‍ കിരീടം നേടിയിട്ടുണ്ട്. ധോണി എന്ന നായകനാണ് അവരുടെ കരുത്ത്. നിലവില്‍ ഏറ്റവും മികച്ച സ്പിന്‍ കരുത്ത് സിഎസ്‌കെക്കാണ്. എന്നാല്‍ ബാറ്റിങ് നിര ശക്തമല്ല. സിഎസ്‌കെ നിരയില്‍ സുരേഷ് റെയ്‌നയുടെ അഭാവം അവരെ കാര്യമായി ബാധിച്ചേക്കും. ഫഫ് ഡുപ്ലെസിസ്,ഷെയ്ന്‍ വാട്‌സണ്‍,അമ്പാട്ടി റായിഡു തുടങ്ങിയ സിഎസ്‌കെയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരാണ്. ഏറെ നാളായി കളിക്കാതിരിക്കുന്ന ഇവരുടെ പ്രകടനം കണ്ടുതന്നെ അറിയണം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയാണ് ദിനേഷ് കാര്‍ത്തിക് നായകനായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തകര്‍പ്പന്‍ ബാറ്റിങ് നിര തന്നെയാണ് കെകെആറിനൊപ്പം ഇത്തവണയുള്ളത്. എന്നാല്‍ പരിചയസമ്പന്നരായ പേസ് ബൗളര്‍മാരുടെ അഭാവം ടീമിന്റെ വീക്കനസ് തന്നെയാണ്. കമലേഷ് നാഗര്‍കോട്ടി,ശിവം മാവി എന്നിവര്‍ക്ക് പരിചയസമ്പത്ത് കുറവുണ്ട്. ലോക്കി ഫെര്‍ഗൂസന്‍,പാറ്റ് കമ്മിന്‍സ് എന്നീ വിദേശ പേസര്‍മാര്‍ ഒരുമിച്ച് കളിപ്പിക്കുക പ്രയാസകരമായതിനാല്‍ അനുഭവസമ്പന്നരായ ഇന്ത്യന്‍ പേസര്‍മാരുടെ അഭാവം തിരിച്ചടിയാണ്. ആന്‍ഡ്രേ റസല്‍,ഇയാന്‍ മോര്‍ഗന്‍,സുനില്‍ നരെയ്ന്‍ എന്നിവരോടൊപ്പം നാലാമത്തെ വിദേശ താരമായി കമ്മിന്‍സ് എത്തിനാണ് സാധ്യത കൂടുതല്‍.

ഡല്‍ഹി ക്യാപിറ്റല്‍സ്
മികച്ച യുവതാരങ്ങളാലും പരിചയസമ്പന്നരായ താരങ്ങളാലും ഏറ്റവും ശക്തമായ നിരകളിലൊന്നാണ് ഡല്‍ഹിയുടേത്. ഈ സീസണില്‍ അവസാന നാലിലൊരാളായി ഡല്‍ഹിയെ പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ രണ്ട് വീക്കനസുകള്‍ ഇത്തവണ ടീമിനുണ്ട്. മധ്യനിരയില്‍ ഫിനിഷറായി മികച്ചൊരു ബാറ്റ്‌സ്മാനില്ല. ശിഖര്‍ ധവാന്‍,പൃത്ഥ്വി ഷാ,ശ്രേയസ് അയ്യര്‍,അജിന്‍ക്യ രഹാനെ,മാര്‍ക്കസ് സ്റ്റോയിനിസ്,അലക്‌സ് ക്യാരി എന്നിവരെല്ലാം ടോപ് ഓഡറിലാണ് കൂടുതല്‍ ശോഭിക്കുന്നത്. കൂടാതെ ഡെത്ത് ഓവറില്‍ കഗിസോ റബാദയ്‌ക്കൊപ്പം മികച്ച ബൗളറില്ല. ഇഷാന്ത് ശര്‍മ തല്ലുകൊള്ളി ബൗളറായതിനാല്‍ത്തന്നെ മികച്ചൊരു പേസറുടെ അഭാവം ടീമിലുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
2016ലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണയും ശക്തരാണെങ്കിലും മധ്യനിരയില്‍ മികച്ചൊരു ബാറ്റ്‌സ്മാനില്ല. ജോണി ബെയര്‍സ്‌റ്റോ,കെയ്ന്‍ വില്യംസണ്‍,ഡേവിഡ് വാര്‍ണര്‍എന്നിവര്‍ക്കൊപ്പം മനീഷ് പാണ്ഡെയാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു താരം. എന്നാല്‍ വെടിക്കെട്ട് ഫിനിഷറുടെ വിടവ് ടീമിലുണ്ട്. ബൗളിങ് നിരയും ആശങ്കപ്പെടുത്തുന്നു. ഭുവനേശ്വര്‍ കുമാര്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. സിദ്ധാര്‍ത്ഥ് കൗള്‍ അവസാന സീസണില്‍ നിറം മങ്ങിയിരുന്നു.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
കെ എല്‍ രാഹുല്‍ നായകനായ കിങ്‌സ് ഇലവന്‍ പഞ്ചാബ് തരക്കേടില്ലാത്ത ബാറ്റിങ് നിര അവകാശപ്പെടാന്‍ കഴിയുന്ന ടീമാണ്. എന്നാല്‍ അശ്വിന്‍ ടീം വിട്ടതോടെ പരിചയസമ്പന്നരായ സ്പിന്നര്‍മാരുടെ അഭാവം ടീമില്‍ നിഴലിച്ച് നില്‍ക്കുന്നു.മുജീബുര്‍ റഹ്മാന്‍,കൃഷ്ണപ്പ ഗൗതം,ജഗദീഷ് സുചിത്,മുരുഗന്‍ അശ്വിന്‍,രവി ബിഷ്‌ണോയി എന്നിവര്‍ ടീമിലുണ്ടെങ്കിലും പരിചയസമ്പത്തിന്റെ കുറവ് ഇവര്‍ക്കെല്ലാമുണ്ട്. ഡെത്ത് ഓവറില്‍ മുഹമ്മദ് ഷമി നന്നായി റണ്‍സ് വിട്ടുകൊടുക്കാന്‍ സാധ്യതയേറെയാണ്. ക്രിസ് ജോര്‍ദാന്‍,ഷെല്‍ഡോന്‍ കോട്രല്‍,ഹാര്‍ഡസ് വില്‍ജോയിന്‍ എന്നീ വിദേശ ബൗളര്‍മാര്‍ ടീമിലുണ്ടെങ്കിലും കരുത്തനായ ഒരു ഇന്ത്യന്‍ പേസറുടെ അഭാവം ടീമില്‍ നിലനില്‍ക്കുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
വിരാട് കോലി നായകനായുള്ള ആര്‍സിബി ഇത്തവണ കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ഇത്തവണ ഡെയ്ല്‍ സ്‌റ്റെയിന്‍,ക്രിസ് മോറിസ്,ഇസിരു ഉദാന തുടങ്ങിയ മികച്ച പേസര്‍മാരെ ആര്‍സിബി ടീമിലെത്തിച്ചെങ്കിലും മികച്ച ഇന്ത്യന്‍ പേസറുടെ അഭാവം ടീമില്‍ നിഴലിച്ച് നില്‍ക്കുന്നു.മുഹമ്മദ് സിറാജ്,ഉമേഷ് യാദവ് എന്നിവര്‍ ടി20 ഫോര്‍മാറ്റില്‍ തല്ലുകൊള്ളി ബൗളര്‍മാരാണ്. നവദീപ് സൈനി മാത്രമാണ് അല്‍പ്പം ഭേദം. എന്നാല്‍ ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് തടയാനുള്ള പരിചയസമ്പത്ത് സൈനിക്കില്ല.

രാജസ്ഥാന്‍ റോയല്‍സ്
വിദേശ താരങ്ങള്‍ ടീമിന്റെ നട്ടേല്ലായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ അടിമുടി ടീമില്‍ അഴിച്ചുപണി നടത്തിയിട്ടുണ്ട്. എന്നാല്‍ വിദേശ താരങ്ങളുടെ അഭാവം നികത്താന്‍ കെല്‍പ്പുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരോ മികച്ച വിദേശ പേസര്‍മാരോ ടീമിലില്ല. ജോഫ്ര ആര്‍ച്ചറെ മാറ്റിനിര്‍ത്തിയാല്‍ വരുണ്‍ ആരോണ്‍,ജയദേവ് ഉനദ്ഘട്ട്,അങ്കിത് രജപുത് എന്നിവരെല്ലാം തല്ലുകൊള്ളി ബൗളര്‍മാരാണ്. പരിചയസമ്പന്നരായ സ്പിന്‍ ബൗളറുടെ അഭാവവും രാജസ്ഥാനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications