Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ യുഎഇയില്‍, കോളടിച്ചത് നെറ്റ് ബൗളര്‍മാര്‍ക്ക്

ഈ വര്‍ഷം യുഎഇയിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുക. ഐപിഎല്‍ 13 ആം പതിപ്പിനുള്ള ഒരുക്കങ്ങളെല്ലാം ബിസിസിഐ തിടുക്കപ്പെട്ട് നടത്തിവരുന്നു. പരിശീലന ക്യാംപ് സംഘടിപ്പിച്ച് ടൂര്‍ണമെന്റിന് സജ്ജമാവാന്‍ ഫ്രാഞ്ചൈസികള്‍ക്കും ധൃതിയുണ്ട്. എന്തായാലും ഐപിഎല്‍ 2020 പതിപ്പ് നെറ്റ് ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ അനുഗ്രഹമാകുന്നത്.

സംഭവമെന്തന്നല്ലേ, ഇക്കുറി പ്രത്യേകം നെറ്റ് ബൗളര്‍മാരെയും കൂട്ടിയാകും എട്ടു ടീമുകളും യുഎഇയിലേക്ക് വിമാനം കയറുക. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി ഫ്രാഞ്ചൈസികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.

ഐപിഎല്‍ യുഎഇയില്‍, കോളടിച്ചത് നെറ്റ് ബൗളര്‍മാര്‍ക്ക്

ടീമിലെ ബാറ്റ്‌സ്മാന്മാര്‍ക്ക് പരിശീലിക്കാനായി നെറ്റ് ബൗളര്‍മാരുടെ സംഘത്തെ ഇവര്‍ യുഎഇയിലേക്ക് കൊണ്ടുപോകും. ഫസ്റ്റ് ക്ലാസ്, അണ്ടര്‍ 19, അണ്ടര്‍ 23 താരങ്ങളാണ് നെറ്റ് ബൗളര്‍മാരുടെ പട്ടിക തികയ്ക്കുന്നത്. എംഎസ് ധോണി, സുരേഷ് റെയ്‌ന, റിഷഭ് പന്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഒരുമാസം തുടരാന്‍ നെറ്റ് ബൗളര്‍മാര്‍ക്ക് അവസരം ലഭിക്കും. കഴിഞ്ഞ സീസണ്‍ വരെ പ്രാദേശിക തലത്തില്‍ കളിക്കുന്ന ബൗളര്‍മാരെയാണ് നെറ്റ്‌സില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പരിശീലിക്കാന്‍ വേണ്ടി ഫ്രാഞ്ചൈസികള്‍ നിയോഗിച്ചിരുന്നത്.

എന്നാല്‍ ഈ വര്‍ഷം കൊവിഡ് ഭീതി മുന്‍നിര്‍ത്തി ജൈവസുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാണ്. പുറമെ നിന്നാര്‍ക്കും ടീമിനൊപ്പം ചേരാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ പരിശീലനത്തിന് നിലവാരമുള്ള ബൗളര്‍മാരെ സംഘടിപ്പിക്കേണ്ട ചുമതല ഫ്രാഞ്ചൈസികള്‍ക്കായി. നിലവില്‍ 24 താരങ്ങളെ മാത്രമേ ഐപിഎല്‍ സ്‌ക്വാഡില്‍ ഫ്രാഞ്ചൈസികള്‍ക്ക് ഉള്‍ക്കൊള്ളാനാവൂ. നെറ്റ് ബൗളര്‍മാര്‍ ഇതില്‍പ്പെടില്ല. തീരുമാനിച്ച പ്രകാരം കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ പത്തു നെറ്റ് ബൗളര്‍മാരെയുംകൊണ്ടായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് യുഎഇയില്‍ ചെല്ലുകയെന്ന് സിഎസ്‌കെ സിഇഓ കാശി വിശ്വനാഥന്‍ പിടിഐയോട് വ്യക്തമാക്കി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പത്തു നെറ്റ് ബൗളര്‍മാരെ റോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. മുന്‍ മുംബൈ നായകനും കെകെആര്‍ അക്കാദമിയുടെ പരിശീലകനുമായ അഭിഷേക് നായരായിരിക്കും കെകെആര്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വേണ്ട നെറ്റ് ബൗളര്‍മാരെ തിരഞ്ഞെടുക്കുക. രഞ്ജി ട്രോഫി കളിച്ച താരങ്ങള്‍ക്ക് പുറമെ അണ്ടര്‍ 23, അണ്ടര്‍ 19 താരങ്ങളെയും നെറ്റ് ബൗളര്‍മാരുടെ കൂട്ടത്തില്‍ പരിഗണിക്കുമെന്ന് കെകെആര്‍ ക്യാംപ് അറിയിച്ചു. ആറു നെറ്റ് ബൗളര്‍മാരെ ടീമിനൊപ്പം കൂട്ടാനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആലോചന. ഇവര്‍ സ്‌ക്വാഡിനൊപ്പം തങ്ങും. ടീമിനൊപ്പം നെറ്റ് പരിശീലനം നടത്തും, ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റ് വ്യക്തമാക്കി.

എത്ര നെറ്റ് ബൗളര്‍മാരെ കൊണ്ടുപോകുമെന്ന കാര്യത്തില്‍ രാജസ്താന്‍ റോയല്‍സ് വൈകാതെ തീര്‍പ്പുകല്‍പ്പിക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ചിത്രവും മറ്റൊന്നല്ല. നിലവില്‍ ഒരുപിടി മികവുറ്റ ബൗളര്‍മാര ബാംഗ്ലൂരിന്റെ അക്കാദമിയിലുണ്ട്. മുന്‍ അണ്ടര്‍ 19 താരം ആദിത്യ താക്കറെയെ നെറ്റ് ബൗളറായി ബാംഗ്ലൂര്‍ പരിഗണിക്കാന്‍ സാധ്യതയേറെ. ദുബായിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കും ഫ്രഞ്ചൈസികള്‍ തുല്യ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.

Story first published: Tuesday, August 11, 2020, 18:54 [IST]
Other articles published on Aug 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+