
പറഞ്ഞുവരുമ്പോള്‍ ഓസീസ് താരങ്ങളുടെ വിലയല്ല ഇവിടെ പ്രശ്‌നം. ഗ്ലെന്‍ മാക്‌സ്‌വെല്‍, ക്രിസ് ലിന്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ മാര്‍ഷ് തുടങ്ങിയ ട്വന്റി-20 സ്‌പെഷ്യലിസ്റ്റുകളെ ടീമിലെത്തിക്കാന്‍ ഏതൊരു ഫ്രഞ്ചൈസിയും ആഗ്രഹിക്കും. മത്സരങ്ങളുടെ ഗതി മാറ്റിമറിക്കുന്നതില്‍ ഓസീസ് താരങ്ങള്‍ക്കുള്ള പ്രാഗത്ഭ്യം ടീം മാനേജ്മെന്റുകള്‍ നിരവധി തവണ കണ്ടും കഴിഞ്ഞു. പക്ഷെ സീസണ്‍ മുഴുവന്‍ ഓസീസ് താരങ്ങള്‍ ഐപിഎല്‍ കളിക്കുമോ എന്ന കാര്യത്തില്‍ ടീമുകള്‍ക്ക് തീര്‍ച്ചയില്ല.

കഴിഞ്ഞകാലങ്ങളില്‍ ബാംഗ്ലൂര്‍ വാങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും മുംബൈ വാങ്ങിയ പാറ്റ് കമ്മിന്‍സിന്റെയും ഉദ്ദാഹരണങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്ക് മുന്‍പിലുണ്ട്. കഴിഞ്ഞ സീസണിലാകട്ടെ, ലോകകപ്പ് മുന്‍നിര്‍ത്തി ഭൂരിപക്ഷം ഓസീസ് താരങ്ങളും ഐപിഎല്ലില്‍ നിന്നും പിന്മാറിയിരുന്നു. കളിക്കാര്‍ക്ക് മേല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കുള്ള നിയന്ത്രണവും ഫ്രാഞ്ചൈസികളുടെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
Most Read: മിനി ഐപിഎല്‍ വരുന്നു, ഇനിയൊരു വര്‍ഷം രണ്ട് ഐപിഎല്‍!! തുടങ്ങുന്നത് ഈ ടൂര്‍ണമെന്റിന് പകരം

ഇതേസമയം, അടുത്തവര്‍ഷത്തെ ലോകകപ്പ് മുന്‍നിര്‍ത്തി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത്തവണ കടുംപിടുത്തം നടത്തില്ലെന്നാണ് പ്രതീക്ഷ. ഓസീസ് താരങ്ങളുടെ പ്രകടനം വിലയിരുത്താനുള്ള വേദിയായി ഐപിഎല്ലിനെ ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍ പരിഗണിക്കും. എന്തായാലും മുന്‍ സീസണുകളെ അപേക്ഷിച്ച് ഇക്കുറി ഓസീസ് താരങ്ങള്‍ക്കായി വലിയ വിലപേശലുകള്‍ കുറവായിരിക്കുമെന്നാണ് പൊതുസൂചന.
Most Read: എബിഡി വരുമോ, ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍? ടി20 ലോകകപ്പ് കളിക്കണമെന്ന് ഡുപ്ലെസി

പുതിയ ഐപിഎല്‍ സീസണ്‍ കളിക്കാന്‍ താത്പര്യമില്ലെന്ന് മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന പുതിയ ദി ഹണ്‍ട്രഡ് ലീഗില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്നും പിന്മാറിയത്. ക്രിക്കറ്റിലെ പുതിയ പരീക്ഷണമാണ് ദി ഹണ്‍ട്രഡ്. ഇരു ടീമുകളും നൂറു പന്തുകള്‍ വീതം കളിക്കുന്ന മത്സരരീതി. ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ദി ഹണ്‍ട്രഡ് ലീഗിന്റെ ഉപജ്ഞാതാക്കള്‍. ഒട്ടനവധി രാജ്യാന്തര താരങ്ങള്‍ ദി ഹണ്‍ട്രഡ് ലീഗില്‍ പങ്കെടുക്കുന്നുണ്ട്.


Click it and Unblock the Notifications