Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബിയുടെ തോല്‍വികള്‍ക്ക് കാരണം കോലി- മുന്‍ ആര്‍സിബി കോച്ച്

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്മാരിലെ മികച്ചവരുടെ പട്ടികയിലാണ് വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റില്‍ ധോണിക്കും സൗരവ് ഗാംഗുലിക്കും സുനില്‍ ഗവാസ്‌ക്കറിനും സാധിക്കാത്ത നേട്ടങ്ങളെല്ലാം കോലിക്ക് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് നിര നേടി. പരിമിത ഓവറിലും നായകനെന്ന നിലയില്‍ തരക്കേടില്ലാത്ത റെക്കോഡ് കോലിക്കുണ്ട്. എന്നാല്‍ ആര്‍സിബിക്കൊപ്പമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും മോശം നായകരുടെ പട്ടികയിലാണ് കോലിയുടെ സ്ഥാനം. ഇപ്പോഴിതാ ആര്‍സിബിയുടെ തോല്‍വിക്ക് കാരണം കോലിയുടെ തെറ്റായ തീരുമാനങ്ങളായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ആര്‍സിബി കോച്ചായ റേ ജെന്നിങ്‌സ്.

എല്ലാം കോലി തീരുമാനിച്ചു

എല്ലാം കോലി തീരുമാനിച്ചു

പരിശീലകന്റെ തീരുമാനങ്ങളിലടക്കം കോലിയുടെ ഇടപെടല്‍ ഉണ്ടായി. ടീമില്‍ 20-25 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ ആരൊക്കെ കളിക്കണം ഏതൊക്കെ സാഹചര്യത്തില്‍ ടീമില്‍ എന്ത് മാറ്റണം വരുത്തണം ഇതൊക്കെ പരിശീലകനാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ ഇവിടെ അങ്ങനെയായിരുന്നില്ല. കോലി പലപ്പോഴും തെറ്റായ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി. സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച് ഞാന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റൊരു പദ്ധതിയാണ് കോലിക്കുണ്ടാവുക. 2009-2014വരെയാണ് ജെന്നിങ്‌സ് ആര്‍സിബിയെ പരിശീലിപ്പിച്ചത്. ടീമിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു ഇത്.

ഐപിഎല്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തം

ഐപിഎല്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വളരെ വ്യത്യാസപ്പെട്ടിരിക്കുന്ന ഒന്നാണ് ഐപിഎല്‍. ആറ് ആഴ്ചയില്‍ ചില താരങ്ങള്‍ ഫോം കണ്ടെത്തിയാല്‍ ചിലര്‍ക്കത് സാധിച്ചെന്നും വരില്ല. അതിനാല്‍ത്തന്നെ വിശ്വസ്തനായ ഒരാള്‍ എപ്പോഴും ടീമിനൊപ്പം വേണം. ഞാന്‍ ആര്‍സിബിയിലുള്ളപ്പോള്‍ ഇത്തരം താരങ്ങളെ കളിപ്പിക്കാന്‍ കൂടുതല്‍ ശ്രമിച്ചു. എന്നാല്‍ കോലിയുടെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. എന്തായാലും അത് പഴയ കാര്യമാണ്. ഇപ്പോള്‍ ഓരോ ദിവസവും പക്വതയോടെ മുന്നോട്ട് പോകുന്ന കോലിയെ കാണുമ്പോള്‍ സന്തോഷം. ഐപിഎല്ലില്‍ കിരീടം നേടിത്തുടങ്ങാന്‍ അവന് സാധിക്കട്ടെ.

ലേലം വളരെ പ്രധാനപ്പെട്ട കാര്യം

ലേലം വളരെ പ്രധാനപ്പെട്ട കാര്യം

ഐപിഎല്‍ ലേലത്തില്‍ ആരെ വാങ്ങുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. കോലി ആര്‍സിബിയെ പ്ലേ ഓഫിലും സെമിയിലും എത്തിച്ചിട്ടുണ്ട്. ഭാവിയിലും മികച്ച നേട്ടങ്ങളിലേക്ക് എത്താന്‍ സാധിക്കട്ടെ. വിശ്വസിക്കാനാവാത്ത ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് കോലി. എന്നാല്‍ ഒന്ന് രണ്ട് പ്രശ്‌നങ്ങളാണുള്ളത്. അന്നത്തെ സമയത്ത് കോലിയെ നയിക്കാന്‍ ആരെങ്കിലും ഒപ്പം വേണമായിരുന്നു. വളരെ മികച്ച താരവും പെട്ടെന്ന് കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുന്നവനാണ് കോലി. ഭാവിയില്‍ മികച്ച നേട്ടങ്ങള്‍ തന്നെ കോലിക്ക് നേടാന്‍ സാധിക്കും.

ഇത്തവണ ഗംഭീര ടീം

ഇത്തവണ ഗംഭീര ടീം

വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ആരോണ്‍ ഫിഞ്ച് എന്നീ സൂപ്പര്‍ താരങ്ങളോടൊപ്പം പേസ് ബൗളിങ്ങില്‍ ഡെയ്ല്‍ സ്റ്റെയിനും ഇത്തവണ ആര്‍സിബിക്കൊപ്പമുണ്ട്. ഓള്‍റൗണ്ടര്‍മാരായി ക്രിസ് മോറിസും മോയിന്‍ അലിയും ടീമിലുണ്ട്. ഇരുവരും അനുഭവസമ്പന്നരാണ്. ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ സാധിക്കാത്തതിന്റെ ചരിത്രം ഇത്തവണ വിജയത്തോടെ ആര്‍സിബി തിരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Thursday, September 17, 2020, 14:20 [IST]
Other articles published on Sep 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+