IPL 2020: മുംബൈ- സിഎസ്‌കെ പോരാട്ടത്തില്‍ ഇവരെ മിസ്സ് ചെയ്യും, പട്ടിക ഇങ്ങനെ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ് നാളെ ആരംഭം കുറിക്കുകയാണ്. ഏറെ പ്രതിസന്ധികള്‍ക്കിടയിലും ക്രിക്കറ്റ് ആവേശം ഒട്ടും ചോരാതെ ഐപിഎല്ലിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. മുംബൈ നാല് തവണ ചാമ്പ്യന്മാരും ചെന്നൈ മൂന്ന് തവണ ചാമ്പ്യന്മാരുമാണ്. വലിയ ആരാധക പിന്തുണയും ഇരു ടീമിനുമുണ്ട്. എല്ലാ സീസണിലും മുംബൈ-സിഎസ്‌കെ പോരാട്ടത്തിന് വലിയ സ്വീകാര്യത തന്നെ ലഭിക്കാറുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഇത്തവണത്തെ മുംബൈ-സിഎസ്‌കെ പോരാട്ടത്തില്‍ ആരാധകര്‍ മിസ് ചെയ്യുന്ന മൂന്ന് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ നികത്താനാവാത്ത വിടവാണ് സുരേഷ് റെയ്‌ന. ടീമിന്റെ വൈസ് ക്യാപ്റ്റനും മൂന്നാം നമ്പറിലെ വിശ്വസ്തനുമായിരുന്ന റെയ്‌ന ടീമിനൊപ്പം യുഎഇയിലെത്തിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ച് പോവുകയായിരുന്നു. അമ്മാവന്റെ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഹോട്ടലില്‍ പരിശീലകനും നായകനും നല്‍കിയതിന് സമാനമായ റൂം നല്‍കാത്തതില്‍ ടീം മാനേജ്‌മെന്റിനോട് ഉടക്കിയാണ് ടീം വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും റെയ്‌നയുടെ അഭാവം ടീമിനും ആരാധകര്‍ക്കും ഒരുപോലെ സങ്കടമാണ്. മൈതാനത്തില്‍ ഇത്രയും എനര്‍ജിയോടെ കളിക്കുന്ന മറ്റൊരു താരവുമില്ലെന്നതാണ് വാസ്തവം. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ളവരില്‍ രണ്ടാം സ്ഥാനക്കാരനാണ് റെയ്‌ന. 193 ഐപിഎല്ലില്‍ നിന്നായി 5368 റണ്‍സാണ് റെയ്‌ന നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണ റെയ്‌നയ്ക്ക് പകരം മൂന്നാം നമ്പറില്‍ ആരെ ഇറക്കുമെന്നത് സിഎസ്‌കെയെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇത്തവണ ഏറ്റവും മികച്ച സ്പിന്‍ കരുത്തുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാല്‍ സീനിയര്‍ താരം ഹര്‍ഭജന്റെ അഭാവം ടീമിനെ സംബന്ധിച്ച് നഷ്ടം തന്നെയാണ്. കാരണം ബാറ്റുകൊണ്ടും നിര്‍ണ്ണായകമായ സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ളവനാണ് ഹര്‍ഭജന്‍. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഹര്‍ഭജന്‍ തീരുമാനിക്കുകയായിരുന്നു. യുഎഇയിലെ മൈതാനം സ്പിന്നിന് അനുകൂലമായതിനാല്‍ത്തന്നെ ടീമില്‍ നിര്‍ണ്ണായക റോള്‍ ഭാജിക്കുണ്ടായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത സ്വഭാവം മൈതാനത്തും പ്രകടമാക്കുന്ന ഹര്‍ഭജന്റെ ബൗളിങ്ങും വിക്കറ്റ് ആഘോഷവുമെല്ലാം ഇത്തവണ ആരാധകര്‍ ഒരുപാട് മിസ് ചെയ്യുമെന്നുറപ്പ്. 160 ഐപിഎല്ലില്‍ നിന്നായി 150 വിക്കറ്റാണ് ഹര്‍ഭജന്റെ പേരിലുള്ളത്.

ലസിത് മലിംഗ

ലസിത് മലിംഗ

മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീടത്തിന് പിന്നിലും കഠിനമായി അധ്വാനിച്ച ബൗളറാണ് ലസിത് മലിംഗ. അവസാന സീസണിലെ ഫൈനലില്‍ സിഎസ്‌കെയ്‌ക്കെതിരേ മുംബൈയ്ക്ക് 1 റണ്‍സ് വിജയവും കിരീടവും സമ്മാനിച്ചത് മലിംഗയുടെ മികവായിരുന്നു. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ള മലിംഗ അച്ഛന്റെ രോഗത്തെത്തുടര്‍ന്നാണ് ഇത്തവണ ഐപിഎല്ലില്‍ നിന്ന് വിട്ട് നിന്നത്. മലിംഗയുടെ അസാന്നിധ്യം മുംബൈ ടീമില്‍ നികത്താനാവാത്ത വിടവാണ്. മലിംഗയുടെ യോര്‍ക്കറുകള്‍ക്ക് പകരം വെക്കാനുള്ള പ്രതിഭ നിലവിലെ ഒരു താരത്തിനുമില്ലെന്നതാണ് വാസ്തവം. മലിംഗയുടെ മിന്നല്‍ യോര്‍ക്കറുകള്‍ ആരാധകര്‍ മിസ് ചെയ്യുമെന്നുറുപ്പാണ്. 122 ഐപിഎല്ലില്‍ നിന്നായി 170 വിക്കറ്റാണ് മലിംഗ വീഴ്ത്തിയിട്ടുള്ളത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, September 18, 2020, 15:45 [IST]
Other articles published on Sep 18, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X