മുംബൈ അവസാന നാലില്‍ ഇടം പിടിക്കും, രോഹിത് ബാറ്റിങ്ങില്‍ ശ്രദ്ധിക്കണം: ബ്രയറ്റ് ലീ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് അരങ്ങുണരാന്‍ ഇനി രണ്ട് ദിനം മാത്രമാണ് അവശേഷിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. കണക്കിലും സാധ്യതയിലും സിഎസ്‌കെയേക്കാള്‍ ഒരുപടി മുന്നില്‍ മുംബൈയാണ്. ഇപ്പോഴിതാ മുംബൈയുടെ സാധ്യതകളെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ ബ്രയറ്റ് ലീ.

മുംബൈ നായകന്‍ രോഹിത് ശര്‍മ ടീമിനുവേണ്ടി റണ്‍സ് നേടുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'രോഹിത് ശര്‍മയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം മുംബൈ ഇന്ത്യന്‍സിനുവേണ്ടി റണ്‍സ് നേടുകയെന്നതാണ്. മികച്ച നായകനാണവന്‍. എന്നാല്‍ ഒരു മികച്ച നായകനെന്നാല്‍ ടീമിനെ റണ്‍സ് നേടി മുന്നില്‍ നിന്ന് നയിക്കുകയും ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്'-ബ്രയറ്റ് ലീ പറഞ്ഞു.

ടോപ് ഓഡറില്‍ ആധിപത്യം സ്ഥാപിക്കാന്‍ രോഹിതിന് കഴിയും. പരിചയസമ്പന്നനായ രോഹിതിന് മറ്റുള്ളവരേക്കാള്‍ നന്നായി യുഎഇയിലെ സാഹചര്യം അറിയാം. യുഎഇയില്‍ നിരവധി തവണ കളിച്ച മികച്ച സ്‌കോര്‍ രോഹിത് നേടിയിട്ടുണ്ട്. അത് നായകനെന്ന നിലയില്‍ രോഹിതിനെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും ലീ പറഞ്ഞു. ബ്രയറ്റ് ലീയും ഡീന്‍ ജോണിസും മുംബൈയുടെ ഇത്തവണ സാധ്യതകളെക്കുറിച്ചും അഭിപ്രായം പങ്കുവെച്ചു. 'അവസാന വര്‍ഷത്തെ ചാമ്പ്യന്മാരായാണ് അവര്‍ വരുന്നത്.

മികച്ച താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. പൊള്ളാര്‍ഡ് മികച്ച ഫോമിലാണ്. രോഹിത് ശര്‍മക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് എല്ലാം അറിയുന്നതാണ്. ജസ്പ്രീത് ബൂംറയെക്കുറിച്ചും പറയേണ്ടതില്ലല്ലോ. മികച്ച സ്പിന്‍ കരുത്തും മധ്യനിരയില്‍ വമ്പനടിക്കാരും ഉള്ളതിനാല്‍ മുംബൈ ഇത്തവണത്തെ അവസാന നാലില്‍ ഉണ്ടാകുമെന്ന് കരുതുന്നു'-ബ്രയറ്റ് ലീ പറഞ്ഞു. അതേ സമയം മുംബൈ ഫൈനലില്‍ കളിക്കുമെന്നാണ് ഡീന്‍ ജോണിസ് അഭിപ്രായപ്പെട്ടത്.

'എല്ലാം അവര്‍ക്കുണ്ട്. ക്വിന്റന്‍,രോഹിത്, പൊള്ളാര്‍ഡ്, ഇഷാന്‍,ഹര്‍ദിക് എല്ലാവരും ഒന്നിനൊന്ന് മികച്ചത്. ബൂംറ,ട്രന്റ് ബോള്‍ട്ട്, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍ എന്നീ ബൗളര്‍മാരോടൊപ്പം രാഹുല്‍ ചഹാറും വളരെ പ്രധാനപ്പെട്ടവനാണ്. ക്രുണാല്‍ പാണ്ഡ്യയേയും മറന്ന് പോകരുത്. ചാമ്പ്യനാണവന്‍'-ജോണിസ് പറഞ്ഞു. ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയില്‍ത്തന്നെ മുംബൈയുണ്ട്. മികച്ച ബാറ്റിങ് ബൗളിങ് കരുത്തുള്ള മുംബൈ നിരയില്‍ ഇത്തവണ ലസിത് മലിംഗ ഉണ്ടാകില്ല. പരിചയ സമ്പന്നരായ സ്പിന്‍ ബൗളറുടെ അഭാവവും മുംബൈയിലുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, September 17, 2020, 9:53 [IST]
Other articles published on Sep 17, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X