For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: നായകനായി കോലിക്ക് പിഴക്കുന്നു, എവിടെ ബാറ്റ് ചെയ്യണം- അഭിപ്രായം പങ്കുവെച്ച് അഗാര്‍ക്കര്‍

ദുബായ്: ആര്‍സിബി നായകന്‍ വിരാട് കോലിക്ക് ഏറെ പഴികേള്‍ക്കേണ്ടി വന്ന മത്സരമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നടന്നത്. കെ എല്‍ രാഹുലിനെ തുടര്‍ച്ചയായി രണ്ട് തവണ വിട്ടുകളഞ്ഞതടക്കം തൊട്ടതെല്ലാം കോലിക്ക് പിഴച്ചു. നായകനെന്ന നിലയില്‍ കോലിയെടുത്ത തീരുമാനങ്ങളെല്ലാം പാളിപ്പോവുകയും ബാറ്റിങ്ങില്‍ പരാജയപ്പെടുകയും ചെയ്തതോടെ വലിയ വിമര്‍ശനങ്ങള്‍ കോലിക്ക് കേള്‍ക്കേണ്ടി വന്നു. ഇപ്പോഴിതാ കോലിയെന്ന നായകനെക്കുറിച്ചും കോലിയുടെ ബാറ്റിങ് ഓഡറിനെക്കുറിച്ചും തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ അജിത് അഗാര്‍ക്കര്‍.

കോലിക്ക് പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവില്ലെന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്. ശിവം ദുബെയെക്കൊണ്ട് അവസാന ഓവര്‍ എറിയിച്ച കോലിയുടെ തന്ത്രം ശരിയായില്ലെന്നും അഗാര്‍ക്കര്‍ പറഞ്ഞു. 'ദുബെയ്ക്ക് മനോഹരമായി ആദ്യ സ്‌പെല്ലില്‍ പന്തെറിഞ്ഞുവെന്നത് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ അവസാന ഓവറില്‍ അതും 100ന് മുകളില്‍ റണ്‍സുമായി ഒരു ബാറ്റ്‌സ്മാന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ പ്രധാന ബൗളറെക്കൊണ്ട് തന്നെ പന്ത് ചെയ്യിക്കണമായിരുന്നു. പ്രത്യേകിച്ചും ടി20 ഫോര്‍മാറ്റിലെ അവസാന ഓവര്‍. ചില പന്തുകള്‍ പോലും വലിയ വ്യത്യാസം ഉണ്ടാക്കും'-അഗാര്‍ക്കര്‍ പറഞ്ഞു.

ajitagarkarandkohli

കോലി മൂന്നാം നമ്പറില്‍ താഴെ ബാറ്റ് ചെയ്യരുതെന്നും അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു. ആരോണ്‍ ഫിഞ്ച് ഉള്ളതിനാല്‍ കോലി ഓപ്പണറായി എത്തേണ്ട കാര്യമില്ല. എന്നാല്‍ മൂന്നാം നമ്പറില്‍ താഴെ കോലി ബാറ്റ് ചെയ്യരുത്. അത് മത്സരത്തെ വളരെയധികം ബാധിക്കും. പഞ്ചാബിനെതിരായ മത്സരത്തില്‍ കോലിക്ക് അധിക ഉത്തരവാദിത്തം ഉണ്ടായിരുന്നു. എന്നാല്‍ കോലി മൂന്നാം നമ്പറില്‍ ഇറങ്ങാതിരുന്നത് അത്ഭുതപ്പെടുത്തി. കോലിയുടെ തീരുമാനങ്ങള്‍ ശരിയായിരുന്ന ദിവസമായിരുന്നില്ല അന്ന്. 97 റണ്‍സിനാണ് പഞ്ചാബിനോട് ആര്‍സിബി തോറ്റത്. കെഎല്‍ രാഹുല്‍ സെഞ്ച്വറിയോടെ കളം നിറഞ്ഞതാണ് ആര്‍സിബിയുടെ പ്രതീക്ഷകളെ തകര്‍ത്തത്.

കോലി രാഹുല്‍ 83,87 സ്‌കോറുകളില്‍ നില്‍ക്കുമ്പോള്‍ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. അതും വളരെ അനായാസമായ ക്യാച്ച്. ഈ പിഴവ് നന്നായി മുതലാക്കിയ രാഹുല്‍ ഐപിഎല്ലിലെ ക്യാപ്റ്റന്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. മത്സരത്തില്‍ മൂന്നാം നമ്പറില്‍ ജോഷ്വാ ഫിലിപ്പിനെ ഇറക്കിവിട്ട കോലിയുടെ തീരുമാനവും പിഴച്ചു. താരം പെട്ടെന്ന് മടങ്ങിയതോടെ മത്സരം സമ്മര്‍ദ്ദത്തിലാവുകയും തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് കോലിക്ക് 12 ലക്ഷം രൂപ പിഴ ശിക്ഷ ലഭിക്കുകയും ചെയ്തു.

Story first published: Saturday, September 26, 2020, 12:20 [IST]
Other articles published on Sep 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+