IPL 2020: ലീഗ് ഘട്ടത്തിലെ മികച്ച പ്ലേയിങ് ഇലവന്‍- തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന്റെ ആവേശം പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. മുംബൈ, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ പ്ലേ ഓഫിന് യോഗ്യത നേടിയപ്പോള്‍ പഞ്ചാബ്, രാജസ്ഥാന്‍, കെകെആര്‍, സിഎസ്‌കെ ടീമുകള്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ആദ്യ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുമ്പോള്‍ രണ്ടാം പ്ലേ ഓഫില്‍ ഡല്‍ഹിയും ഹൈദരാബാദും ഏറ്റുമുട്ടും. ഇത്തവണ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പ്ലേ ഓഫിലേക്കുള്ള യോഗ്യത ടീമുകള്‍ നേടിയത്. മുംബൈ ഇന്ത്യന്‍സ് ഒഴികെയുള്ള ടീമുകള്‍ പ്ലേ ഓഫ് യോഗ്യതക്കായി നന്നായി വിയര്‍ക്കുകയും ചെയ്തു. ഇപ്പോഴിതാ ഇത്തവണത്തെ ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. പഞ്ചാബ് നായകനും സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുമുള്ള കെ എല്‍ രാഹുല്‍ ഇല്ലാതെയാണ് ഹോഗിന്റെ ടീമെന്നതാണ് ശ്രദ്ധേയം.

ടോപ് ഓഡര്‍ (ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, സൂര്യകുമാര്‍ യാദവ്)
ഓപ്പണര്‍മാരായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മായങ്ക് അഗര്‍വാളിനെയുമാണ് ഹോഗ് തിരഞ്ഞെടുത്തത്. മായങ്ക് 11 ഇന്നിങ്‌സില്‍ നിന്ന് 424 റണ്‍സ് നേടിയപ്പോള്‍ ധവാന്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 47.72 ശരാശരിയില്‍ 525 റണ്‍സും ഇതിനോടകം നേടി. 145.02 ആണ് ധവാന്റെ സ്‌ട്രൈക്കറേറ്റ്. മായങ്ക് പഞ്ചാബിനൊപ്പം ബാറ്റ് ചെയ്യുന്നത് വളരെയധികം ഇഷ്ടപ്പെട്ടുവെന്നാണ് ഹോഗ് പറഞ്ഞത്. മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍. ഇത്തവണ മികച്ച സ്ഥിരതയോടെ സൂര്യകുമാര്‍ കളിക്കുന്നുണ്ട്. 14 മത്സരത്തില്‍ നിന്ന് 410 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. സൂര്യകുമാറിനെതിരേ പന്തെറിയാനും ഫീല്‍ഡ് സെറ്റ് ചെയ്യാനും ബുദ്ധിമുട്ടാണെന്നാണ് ഹോഗ് പറയുന്നത്.

മധ്യനിര (ഡിവില്ലിയേഴ്‌സ്, മോര്‍ഗന്‍, ഹര്‍ദിക് പാണ്ഡ്യ)
നാലാം നമ്പറില്‍ ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിനെയാണ് ഹോഗ് തിരഞ്ഞെടുത്തത്. മധ്യ നിരയില്‍ ഡിവില്ലിയേഴ്‌സ് നല്‍കുന്ന സംഭാവന മഹത്തരമാണെന്നാണ് ഹോഗ് പറഞ്ഞത്. അവന്‍ ഇല്ലെങ്കില്‍ ആര്‍സിബി ആദ്യ നാലില്‍ എത്തില്ലെന്നും ഹോഗ് പറഞ്ഞു. 14 മത്സരത്തില്‍ നിന്ന് 398 റണ്‍സാണ് ഡിവില്ലിയേഴ്‌സ് സീസണില്‍ നേടിയത്. കെകെആര്‍ നായകന്‍ ഇയാന്‍ മോര്‍ഗനാണ് അഞ്ചാം സ്ഥാനത്ത്. ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മോര്‍ഗന് സാധിച്ചിരുന്നു. 14 മത്സരത്തില്‍ നിന്ന് 418 റണ്‍സാണ് മോര്‍ഗന്‍ അടിച്ചെടുത്തത്. ആറാം നമ്പറില്‍ മുംബൈയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയാണ് ഹോഗ് തിരഞ്ഞെടുത്തത്. 12 മത്സരത്തില്‍ നിന്ന് 241 റണ്‍സാണ് ഹര്‍ദിക് നേടിയത്.

ബൗളിങ് നിര (ആര്‍ച്ചര്‍, റാഷിദ് ഖാന്‍, ഷമി, ബൂംറ, ചാഹല്‍)
അഞ്ച് ബൗളര്‍മാരുടെ നിരയാണ് ഹോഗിന്റെ ടീമിലുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചറാണ് അതില്‍ ഒരാള്‍. 14 മത്സരത്തില്‍ നിന്ന് 20 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ആര്‍ച്ചര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാനാണ് സ്പിന്‍ ഓള്‍റൗണ്ടര്‍. 14 മത്സരത്തില്‍ നിന്ന് 19 വിക്കറ്റ് റാഷിദ് വീഴ്ത്തി. മുംബൈയുടെ ജസ്പ്രീത് ബൂംറയാണ് മറ്റൊരു പേസര്‍. 13 മത്സരത്തില്‍ നിന്ന് 23 വിക്കറ്റാണ് ബൂംറയുടെ പേരിലുള്ളത്. പഞ്ചാബിന്റെ മുഹമ്മദ് ഷമിയാണ് മറ്റൊരു പേസര്‍. 14 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ആര്‍സിബി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ് ടീമിലെ പ്രധാന സ്പിന്നര്‍. 14 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് ചഹാല്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications