വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'ഫോം താല്‍ക്കാലികം, പ്രതിഭ ശാശ്വതം', കോലിക്ക് പിന്തുണയുമായി പ്രീതി സിന്‍ഡ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങളും ബാറ്റിങ്ങില്‍ ശോഭിക്കുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് മാത്രം താളം കണ്ടെത്താനായിട്ടില്ല. ആദ്യ മൂന്ന് മത്സരത്തിലും ബാറ്റിങ്ങില്‍ നിറം മങ്ങിയ കോലിക്കെതിരേ വലിയ രീതിയിലുള്ള ട്രോളുകളും സാമൂഹിക മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. യുഎഇയില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാത്ത വിമര്‍ശനങ്ങളും ശക്തമാകവെ പിന്തുണയുമായി എത്തിയിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്‍ഡ.

പ്രീതി സിന്‍ഡ

ഫോം താല്‍ക്കാലികവും പ്രതിഭ എന്നെന്നേക്കുമുള്ളതെന്നുമാണ് പ്രീത അഭിപ്രായപ്പെട്ടത്. മുംബൈ ആര്‍സിബി മത്സരത്തിന് ശേഷമുള്ള ട്വീറ്റിലൂടെയാണ് പ്രീതി സിന്‍ഡ കോലിക്ക് പിന്തുണ അറിയിച്ചത്. 'ഓ എന്റെ ദൈവമേ, മറ്റൊരു ആവേശകരമായ സൂപ്പര്‍ ഓവര്‍. ഇരു ടീമും നന്നായി കളിച്ചു. ഇഷാന്‍ കിഷനൊപ്പമാണ് എന്റെ ഹൃദയം. മുംബൈക്ക് അഭിനന്ദനം,ബാഡ് ലക്ക്. അവസാന പന്തിലെ ബൗണ്ടറിയാണ് ആര്‍സിബിയെ വിജയിപ്പിച്ചത്. ഫോം താല്‍ക്കാലികവും ക്ലാസ് ശാശ്വതവുമാണ്'-പ്രീത് സിന്‍ഡ കുറിച്ചു.

കോലി

മുംബൈക്കെതിരായ മത്സരത്തില്‍ 11 പന്തുകള്‍ നേരിട്ട കോലി 3 റണ്‍സ് മാത്രമാണ് നേടിയത്. ആര്‍സിബിക്ക് മികച്ച തുടക്കം ലഭിച്ചിട്ടും മൂന്നാമനായി ക്രീസിലെത്തിയ കോലിക്ക് ടൈമിങ് കണ്ടെത്താന്‍ സാധിച്ചില്ല. സ്പിന്നിനെ നേരിടാന്‍ വളരെ പ്രയാസപ്പെട്ട കോലി രാഹുല്‍ ചഹാറിന്റെ പന്തില്‍ രോഹിത് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡുള്ള കോലിയുടെ പഴയ പ്രതാപത്തിന് നാണക്കേടുണ്ടാക്കുന്ന പ്രകടനമാണ് നിലവില്‍ താരം പുറത്തെടുക്കുന്നത്.

വിരാട് കോലി

എന്നാല്‍ വിരാട് കോലി നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായതിനാല്‍ത്തന്നെ മുന്‍ താരങ്ങളടക്കം ഒട്ടുമിക്കവരും കോലിക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. ഇത്തവണ പ്രീതി സിന്‍ഡയുടെ കിങ്‌സ് ഇലവന്‍ പഞ്ചാബും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. ആര്‍സിബിയെ തോല്‍പ്പിച്ച പഞ്ചാബ് ഡല്‍ഹിയോടും രാജസ്ഥാനോടുമാണ് പരാജയപ്പെട്ടത്. ഡല്‍ഹിയോട് സൂപ്പര്‍ ഓവറിലാണ് പഞ്ചാബ് മുട്ടുമടക്കിയത്. മുംബൈ ആര്‍സിബി മത്സരത്തില്‍ 202 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി ഉയര്‍ത്തിയിട്ടും സമനില പിടിക്കാനും മത്സരം സൂപ്പര്‍ ഓവറിലേക്കെത്തിക്കാനും മുംബൈക്കായി.

തോല്‍വി

39 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നതില്‍ നിന്നാണ് മുംബൈയുടെ തിരിച്ചുവരവ്. ഇഷാന്‍ കിഷന്റെ (99) യും കീറോണ്‍ പൊള്ളാര്‍ഡിന്റെയും (60*) ബാറ്റിങ്ങാണ് മുംബൈക്ക് സമനില നേടിക്കൊടുത്തത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ മുംബൈ ബാറ്റ്‌സ്മാന്‍മാരെ ആര്‍സിബി ബൗളര്‍ നവദീപ് സൈനി വരിഞ്ഞ് മുറുക്കിയതോടെ എബിഡിയും കോലിയും ചേര്‍ന്ന് ആര്‍സിബിയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഹൈദരാബാദിനോട് വിജയിച്ച ആര്‍സിബി പഞ്ചാബിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും മുംബൈയോടുള്ള ആവേശ ജയത്തോടെ ഈ ക്ഷീണം മാറ്റിയിരിക്കുകയാണ്.

Story first published: Tuesday, September 29, 2020, 11:38 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X