വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കോടികള്‍ കൊടുത്തിട്ടും വന്‍ ഫ്‌ളോപ്പുകള്‍, തിരിച്ചുവരാന്‍ സാധ്യത ഇവര്‍ക്ക് മാത്രം!!

By Vaisakhan MK

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ കോടികള്‍ മുടക്കി വാങ്ങിയവര്‍ നിരവധിയുണ്ട്. എന്നാല്‍ ഇതില്‍ ഫ്‌ളോപ്പായവര്‍ നിരവധിയാണ്. ആദ്യ പകുതി കഴിയുമ്പോള്‍ ഇത്തരക്കാരൊക്കെ നിരാശപ്പെടുത്തി. പക്ഷേ ഇതില്‍ ചിലര്‍ തിരിച്ചുവരുമെന്ന് ഉറപ്പുള്ളവരാണ്. എന്നാല്‍ ബാക്കിയുള്ളവര്‍ ഈ സീസണില്‍ എന്തുവന്നാലും തിരിച്ചുവരില്ല. ഇവര്‍ കളിക്കുമോ എന്ന് പോലും ഉറപ്പില്ല. കാരണം ഐപിഎല്‍ നല്‍കുന്ന സമ്മര്‍ദം ശക്തമാണ്. എല്ലാ കളിയിലും തിളങ്ങിയാല്‍ മാത്രമേ ടീമില്‍ നിലനില്‍ക്കാനാവൂ എന്ന അവസ്ഥ വരെ ഇവരെ പരാജയത്തിന് കാരണമാകുന്നുണ്ട്.

കൊല്‍ക്കത്തയുടെ തീരാ നഷ്ടം

കൊല്‍ക്കത്തയുടെ തീരാ നഷ്ടം

കൊല്‍ക്കത്തയ്ക്കാണ് ഈ സീസണില്‍ വലിയ നഷ്ടമുണ്ടായത്. അത് പാറ്റ് കമ്മിന്‍സാണ്. ഇത്തവണത്തെ റെക്കോര്‍ഡ് തുകയ്ക്കാണ് കമ്മിന്‍സിനെ ടീം സ്വന്തമാക്കിയത്. 15.5 കോടിക്കാണ് ടീം കമ്മിന്‍സിനെ ടീമിലെത്തിച്ചത്. 2014ലില്‍ കെകെആറിന് വേണ്ടി കമ്മിന്‍സ് കളിച്ചിരുന്നു. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറി. വീണ്ടും കെകെആറില്‍ തിരിച്ചെത്തിയെങ്കിലും ഇത്തവണ വമ്പന്‍ ഫ്‌ളോപ്പാണ് കമ്മിന്‍സ്. ഒമ്പത് റണ്‍സിനടുത്ത് ഇക്കണോമിയാണ് കമ്മിന്‍സിനുള്ളത്. മൂന്ന് വിക്കറ്റാണ് ആകെ നേടിയത്. ബൗളിംഗിലും പോരായ്മ ബാറ്റിംഗില്‍ തീര്‍ക്കാന്‍ കമ്മിന്‍സ് ശ്രമിക്കുന്നുണ്ട്. പക്ഷേ ടീമിന് ആവശ്യം കമ്മിന്‍സ് എന്ന ബൗളറെയാണ്. അതില്‍ വന്‍ ഫ്‌ളോപ്പാണ് താരം. ഒരു തിരിച്ചുവരവ് ദുഷ്‌കരമാണ്.

പഞ്ചാബിലെ ഫ്‌ളോപ്പ്

പഞ്ചാബിലെ ഫ്‌ളോപ്പ്

പഞ്ചാബിലെ ഫ്‌ളോപ്പ് ഗ്ലെന്‍ മാക്‌സ്വെല്‍ ആണ്. മാക്‌സ്വെല്ലിനെ 10.754 കോടിക്കാണ് ടീം സ്വന്തമാക്കിയത്. ഇതുവരെ പത്ത് കളിയില്‍ നിന്ന് നേടിയത് 90 റണ്‍സ്. 2014ല്‍ പഞ്ചാബിനെ ഫൈനലിലെത്തിച്ചത് മാക്‌സ്വെല്ലിന്റെ മാത്രം മികവിലാണ്. ഈ സീസണില്‍ ഒരു സിക്‌സര്‍ പോലും മാക്‌സ്വെല്‍ അടിച്ചിട്ടില്ല. നൂറ് റണ്‍സില്‍ താഴെ സ്‌ട്രൈക്ക് റേറ്റുമാണ് ഉള്ളത്. എന്നാല്‍ മാക്‌സ്വെല്‍ തിരിച്ചുവരുമെന്ന് ഉറപ്പാണ്. ഡല്‍ഹിക്കെതിരെ 32 റണ്‍സെടുത്ത് കരുത്ത് കാണിച്ചിരിക്കുകയാണ് താരം. മികച്ച ഫീല്‍ഡിംഗും ഓഫ് സ്പിന്നും കൊണ്ട് അദ്ദേഹം ഓള്‍റൗണ്ട് മികവും പ്രകടിപ്പിക്കുന്നുണ്ട്. മാക്‌സ്വെല്ലാണ് തിരിച്ചുവരാന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാള്‍.

കോട്രെല്‍ സല്യൂട്ട്

കോട്രെല്‍ സല്യൂട്ട്

ഷെല്‍ഡണ്‍ കോട്രെല്‍ പഞ്ചാബിന്റെ മറ്റൊരു ഫ്‌ളോപ്പാണ്. 8.5 കോടി രൂപയ്ക്കാണ് കോട്രെലിനെ ടീം സ്വന്തമാക്കിയത്. തുടക്കത്തില്‍ മികച്ച രീതിയില്‍ കോട്രെല്‍ പന്തെറിഞ്ഞു. എന്നാല്‍ ഫോം വേഗം നഷ്ടമായി. ആറ് വിക്കറ്റുകളാണ് കോട്രെല്‍ നേടിയത്. ഒമ്പത് റണ്‍സിനടുത്ത് ഓരോ ഓവറിലും താരം വിട്ടുകൊടുക്കുന്നുണ്ട്. നിലവില്‍ ടീമില്‍ നിന്ന് പുറത്താണ് കോട്രെല്‍. ഇനിയൊരു തിരിച്ചുവരവ് താരത്തിന് ഉണ്ടാവില്ല. ക്രിസ് ജോര്‍ദാന്‍ ഫോം വീണ്ടെടുത്ത് കഴിഞ്ഞു. അതുകൊണ്ട് പഞ്ചാബ് ടീമില്‍ കോട്രെലിനെ കളിപ്പിക്കുക ബുദ്ധിമുട്ടായിരിക്കും.

രാജസ്ഥാന്റെ തലവേദന

രാജസ്ഥാന്റെ തലവേദന

രാജസ്ഥാന്റെ ഏറ്റവും വലിയ തലവേദനയാണ് റോബിന്‍ ഉത്തപ്പ. എന്നാല്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ഉത്തപ്പ ഫോമിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ആദ്യ ആറ് മത്സരങ്ങളിലും വന്‍ ഫ്‌ളോപ്പായിരുന്നു ഉത്തപ്പ. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 124 റണ്‍സാണ് ഉത്തപ്പ നേടിയത്. എന്നാല്‍ ഓപ്പണിംഗില്‍ ഉത്തപ്പ നന്നായി തിളങ്ങുന്നുണ്ട്. അതുകൊണ്ട് അടുത്ത മത്സരത്തില്‍ തന്നെ റോബിന്‍ ഉത്തപ്പ തിരിച്ചുവരാനാണ് സാധ്യത. എന്തായാലും രാജസ്ഥാന്റെ നില പരുങ്ങലിലാണ്. ഒരുപക്ഷേ റോബിന്‍ ഉത്തപ്പ അവസാന ഐപിഎല്ലായിരിക്കും കളിക്കുക. ഒരു ടീമും അദ്ദേഹതതെ സജ്ജമാക്കുക.

ഇവന്‍ ഫോമിലെത്തും

ഇവന്‍ ഫോമിലെത്തും

ജെയിംസ് നീഷാമാണ് പഞ്ചാബിന് വേണ്ടി ആദ്യത്തെ കളികള്‍ കളിച്ചിട്ടും പരാജയമായത്. ബാറ്റിംഗിലും ബൗളിംഗിലും താരം പരാജമായി. വെറും 50 ലക്ഷത്തിനാണ് ടീം വാങ്ങിയത്. ഇതുവരെ ബൗളിംഗില്‍ അദ്ദേഹം ധാരാളം റണ്‍സ് വിട്ടുകൊടുത്തിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഒരു വിക്കറ്റും വീഴ്ത്തി, സിക്‌സറടിച്ച് കളി ജയിപ്പിക്കുകയും ചെയ്തു നീഷാം. താരത്തെ നന്നായി തന്നെ അന്ന് ഉപയോഗിച്ചിരുന്നു. ഇനിയുള്ള കളികളില്‍ നീഷാം ഫോമിലേക്ക് വരുമെന്ന സൂചനയാണ് അത്. ടൂര്‍ണമെന്റിന്റെ രണഅടാം പാതിയില്‍ താരം നന്നായി കളിച്ചേക്കാം.

Story first published: Friday, October 23, 2020, 19:50 [IST]
Other articles published on Oct 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X