
ടോപ് ഓഡര്‍(ഷെയ്ന്‍ വാട്‌സണ്‍-പൃത്ഥ്വി ഷാ-കരുണ്‍ നായര്‍)
ഇത്തവണ ഫ്‌ളോപ്പ് ഇലവനില്‍ ഇടം പിടിച്ച ഓപ്പണര്‍മാരാണ് സിഎസ്‌കെയുടെ ഷെയ്ന്‍ വാട്‌സണും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പൃത്ഥ്വി ഷായും. ഒട്ടുമിക്ക സീസണിലും സിഎസ്‌കെയുടെ നെടുന്തൂണായി മാറിയിട്ടുള്ള വാട്‌സണ്‍ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 11 മത്സരങ്ങളില്‍ നിന്ന് 29.90 ശരാശരിയില്‍ 299 റണ്‍സ് മാത്രമാണ് വാട്‌സണ്‍ നേടിയത്. അതേ സമയം മികച്ച തുടക്കം ലഭിച്ചിട്ടും പൃത്ഥ്വി ഷാ പിന്നീട് തുടര്‍ച്ചയായി പരാജയപ്പെട്ടു.

12 മത്സരത്തില്‍ നിന്ന് 19 ശരാശരിയില്‍ 228 റണ്‍സ് മാത്രമാണ് പൃത്ഥ്വി നേടിയത്. പ്ലേ ഓഫിലേക്ക് കടക്കവെ പൃത്ഥ്വിയുടെ മോശം ഫോമാണ് ഡല്‍ഹിക്ക് തലവേദന ഉയര്‍ത്തുന്നത്. മൂന്നാം നമ്പറില്‍ കരുണ്‍ നായരെ ഉള്‍പ്പെടുത്താം. കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായ അദ്ദേഹം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നാല് മത്സരങ്ങളില്‍ അവസരം ലഭിച്ചപ്പോള്‍ വെറും 16 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതോടെ ടീമില്‍ നിന്ന് അദ്ദേഹം പുറത്താവുകയും ചെയ്തു.

മധ്യനിര (ധോണി, ദിനേഷ് കാര്‍ത്തിക്, റസല്‍, കേദാര്‍ ജാദവ്)
നാലാം നമ്പറില്‍ എം എസ് ധോണിയെ ഉള്‍പ്പെടുത്താം. കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ധോണി കാഴ്ചവെച്ചത്. ഫ്‌ളോപ്പ് ഇലവന്റെ നായകനും വിക്കറ്റ് കീപ്പറും ധോണിയാണ്. 12 മത്സരത്തില്‍ നിന്ന് വെറും 200 റണ്‍സ് മാത്രമാണ് സിഎസ്‌കെ നായകന്‍ സ്വന്തമാക്കിയത്. അഞ്ചാം നമ്പറില്‍ ദിനേഷ് കാര്‍ത്തികാണുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന കാര്‍ത്തിക് പാതിവഴിയില്‍ നായകസ്ഥാനം ഓയിന്‍ മോര്‍ഗന് കൈമാറിയിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം തീര്‍ത്തും ഇത്തവണ പരാജയപ്പെട്ടു. 169 റണ്‍സാണ് കാര്‍ത്തിക് ഇത്തവണ നേടിയത്.

ആറാം നമ്പറില്‍ കെകെആറിന്റെ റസലാണ്. ടി20 ഫോര്‍മാറ്റിലെ ഏറ്റവും കരുത്തനായ ഓള്‍റൗണ്ടറാണ് റസല്‍. എന്നാല്‍ ഇത്തവണ അമ്പേ പരാജയപ്പെട്ടു. 9 ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് 117 റണ്‍സാണ്. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. സിഎസ്‌കെയുടെ കേദാര്‍ ജാദവാണ് മറ്റൊരു ദുരന്തമായ താരം. 8 മത്സരത്തില്‍ നിന്ന് 62 റണ്‍സാണ് അദ്ദേഹം നേടിയത്. അടുത്ത വര്‍ഷം സിഎസ്‌കെയില്‍ നിന്ന് കേദാര്‍ ജാദവ് പുറത്താകുമെന്നുറപ്പ്.

ബൗളിങ് നിര (സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്ഘട്ട്)
കെകെആറിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായ സുനില്‍ നരെയ്‌നും ഇത്തവണ പ്രതീക്ഷ കാത്തില്ല. ബൗളിങ് ആക്ഷന്‍ സംശയത്തിലായി മൂന്ന് മത്സരങ്ങളില്‍ നരെയ്‌ന് പുറത്തിരിക്കേണ്ടി വന്നു. 10 മത്സരങ്ങളില്‍ നിന്ന് 121 റണ്‍സാണ് നരെയ്ന്‍ നേടിയത്. സാധാരണ ഓപ്പണറായി ഇറങ്ങുന്ന നരെയ്‌നെ ഇത്തവണ മോശം പ്രകടനത്തെത്തുടര്‍ന്ന് കെകെആര്‍ മധ്യനിരയിലേക്ക് മാറ്റിയിരുന്നു. കെകെആറിന്റെ തന്നെ കുല്‍ദീപ് യാദവാണ് മറ്റൊരു താരം. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് 1 വിക്കറ്റാണ് നേടിയത്.

ബൗളിങ് നിര (സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്ഘട്ട്)
രാജസ്ഥാന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടാണ് മറ്റൊരു താരം. രഞ്ജി ട്രോഫിയില്‍ ഗംഭീര പ്രകടനം നടത്തിയ ജയദേവ് രാജസ്ഥാന്‍ റോയല്‍സിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തി. നാല് വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. റണ്ണൊഴുക്ക് തടയുന്നതിലും പരാജയപ്പെട്ടു. ആര്‍സിബിയുടെ ഡെയ്ല്‍ സ്റ്റെയിനാണ് 11ാമന്‍. പരിക്ക് സ്റ്റെയിനെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് 1 വിക്കറ്റാണ് സ്റ്റെയിന്‍ നേടിയത്.


Click it and Unblock the Notifications