വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഫാന്റസി ഗെയിമില്‍ ഈ അഞ്ച് താരങ്ങള്‍ ഞെട്ടിക്കും, വെറുതെ പറയുന്നതല്ല, കണക്കുകള്‍!!

By Vaisakhan MK

ദുബായ്: ക്രിക്കറ്റ് പ്രേമികളുടെ ആവേശത്തിന് തിരികൊളുത്തി ഐപിഎല്‍ നാളെ ആരംഭിക്കുകയാണ്. എന്നാല്‍ ആരാകും ഈ ടൂര്‍ണമെന്റിലെ താരങ്ങള്‍. ഡ്രീ ഇലവന്റെ ഫാന്റസി ഗെയിമിലേക്കാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇത് ശരിക്കുമുള്ള താരങ്ങളെ ഉപയോഗിച്ച് വിര്‍ച്വല്‍ ടീമുണ്ടാക്കുന്നതാണ്. മാച്ച് പോയിന്റുകള്‍ ഏത് താരത്തെയാണ് നമ്മള്‍ തിരഞ്ഞെടുക്കുന്നത്, അവരുടെ പ്രകടനത്തിന് അനസുരിച്ച്് നമുക്ക് ലഭിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫാന്റസി പോയിന്റില്‍ കുതിപ്പുകള്‍ നടത്തിയതാരങ്ങളുണ്ട്. ഈ അഞ്ച് താരങ്ങള്‍ ഓരോ ക്രിക്കറ്റ് ആരാധകനും കൂടുതല്‍ പോയിന്റുകള്‍ നേടി കൊടുക്കാന്‍ സാധ്യതയുള്ളവരാണ്.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍ ഐപിഎല്ലില്‍ ഇപ്പോള്‍ ബൗളിംഗാണോ ബാറ്റിംഗാണോ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. രണ്ട് മേഖലയിലും ഒന്നിനൊന്ന് മെച്ചം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണറായി വരെ ഉപയോഗിച്ച താരമാണ് നരെയ്ന്‍. യുഎഇയിലെ പിച്ചില്‍ നരെയ്‌ന്റെ മാരകമായ ഓഫ് സ്പിന്നില്‍ എതിരാളികള്‍ കറങ്ങി വീഴുമെന്ന് ഉറപ്പാണ്. 110 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 122 വിക്കറ്റ് നരെയ്‌നുണ്ട്. ഏഴ് റണ്‍സില്‍ താഴെ ഇക്കോണമിയും. 771 റണ്‍സും താരത്തിന്റെ പേരിലുണ്ട്.

വിരാട് കോലി

വിരാട് കോലി

വിരാട് കോലി ലോക ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള താരമാണ്. അതുകൊണ്ട് ഡ്രീ ഇലവനില്‍ ഇത്തവണ പോയിന്റും വര്‍ധിക്കും. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സടിച്ച നേട്ടം ഇപ്പോഴും കോലിക്കാണ്. 973 റണ്‍സാണ് കോലി അടിച്ചത്. 177 മത്സരങ്ങളില്‍ നിന്ന് 5412 റണ്‍സാണ് കോലിക്കുള്ളത്. ഇത്തവണ ലോക്ഡൗണ്‍ വിശ്രമം കഴിഞ്ഞെത്തുന്ന കോലി ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സില്‍ അപകടകാരിയായി മാറും. 131.61 സ്‌ട്രൈക്ക് റേറ്റ് ഉള്ള താരം കൂടിയാണ് കോലി.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കരുത്തനായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഏത് ടീമും കൊതിക്കുന്ന താരമാണ്. 2016ല്‍ ഹൈദരാബാദിനെ കിരീട നേട്ടത്തിലേക്ക് നയിച്ചത് വാര്‍ണറുടെ ഫോമാണ്. മൂന്ന് തവണ ഓറഞ്ച് ക്യാപുകള്‍ വാര്‍ണര്‍ സ്വന്തമാക്കി. കഴിഞ്ഞ തവണ വെറും 12 മത്സരം കളിച്ച വാര്‍ണര്‍ 692 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒരു സെഞ്ച്വറിയും എട്ട് ഫിഫ്റ്റിയും ഉണ്ടായിരുന്നു. ടൂര്‍ണമെന്റിലെ നാലാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് താരം. 126 മത്സരങ്ങളില്‍ നിന്ന് 4706 റണ്‍സാണ് സമ്പാദ്യം. ഇത്തവണയും താരം വരുന്നത് ഫോമിലാണ്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ടൂര്‍ണമെന്റിലെ തന്നെ ഹോട്ട് ഫേവറിറ്റാണ് ഹര്‍ദിക് പാണ്ഡ്യ. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ തൂക്കിയടിക്കാന്‍ കരുത്തുള്ള താരം. ഓള്‍റൗണ്ട് മികവാണ് കരുത്ത്. 66 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 1068 റണ്‍സാണ് സമ്പാദ്യം. 150ന് മുകളിലാണ് സ്‌ട്രൈക്ക് റേറ്റ്. 42 വിക്കറ്റുകളും ഇത്രയും മത്സരങ്ങളില്‍ നിന്നുണ്ട്. മുംബൈയുടെ കിരീട പോരാട്ടത്തെ നയിക്കുന്ന ഹര്‍ദിക്കാണ്. ഇത്തവണയും താരം വെടിക്കെട്ട് നടത്തുമെന്ന് ഉറപ്പാണ്. ഫാന്റസി ലീഗില്‍ പോയിന്റുകള്‍ കുതിക്കാനും താരത്തെ ഇത് സഹായിക്കും.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

റാഷിദ് ഖാനാണ് ഫാന്റസി ലീഗിലെ ഏറ്റവും ഞെട്ടിക്കുന്ന താരം. കഴിഞ്ഞ രണ്ട് സീസണുകളിലായി എതിരാളികളെ കറക്കി വീഴ്ത്തുന്നതില്‍ മുന്നിലുള്ളത് റാഷിദാണ്. അതിലുപരി ആവശ്യം വന്നാല്‍ ബാറ്റുകൊണ്ട് വെടിക്കെട്ട് നടത്താനും റാഷിദിന് അറിയാം. 46 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റുകള്‍ എടുത്ത് കുതിക്കുകയാണ് റാഷിദ്. ഏഴില്‍ താഴെയാണ് ഇക്കോണമി. 104 റണ്‍സും റാഷിദിന്റെ പേരുണ്ട്. അതും 165 സ്‌ട്രൈക്ക് റേറ്റില്‍. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ റാഷിദ് ഖാന്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Friday, September 18, 2020, 22:31 [IST]
Other articles published on Sep 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X