IPL 2020: സ്ഥാനം അര്‍ഹിച്ചിട്ടും അവസരം ലഭിക്കാതെ പോയ അഞ്ച് വിദേശ താരങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ അവസാനിച്ചപ്പോള്‍ നിരവധി യുവതാരങ്ങള്‍ ശ്രദ്ധേയ പ്രകടനം കൊണ്ട് കൈയടി നേടി. പല പ്രമുഖ താരങ്ങളെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് യുവതാരങ്ങള്‍ കാഴ്ചവെച്ചത്. പതിവ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കടുത്ത പോരാട്ടമാണ് ടീമുകള്‍ തമ്മില്‍ നടന്നത്. പ്ലേ ഓഫില്‍ ഇടം ലഭിക്കാനായി അവസാന മത്സരങ്ങളിലെല്ലാം വാശിയേറിയ പോരാട്ടമാണ് നടന്നത്. ഇത്തവണ വമ്പന്‍ പ്രതീക്ഷയോടെ ടീമില്‍ ഉള്‍പ്പെട്ടിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ചില വിദേശ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

സന്ദീപ് ലാമിച്ചാനെ (ഡല്‍ഹി ക്യാപിറ്റല്‍സ്)
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നേപ്പാളി സ്പിന്നറാണ് സന്ദീപ് ലാമിച്ചാനെ. ടി20 ലീഗുകളില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള ലെഗ് സ്പിന്നര്‍ കൂടിയാണ് സന്ദീപ്. എന്നാല്‍ ഒറ്റ മത്സരത്തില്‍ പോലും ഇത്തവണ സന്ദീപിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. അമിത് മിശ്ര പരിക്കേറ്റ് മടങ്ങിയപ്പോള്‍ സന്ദീപിന് ടീമില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിദേശ താരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിയന്ത്രണമുള്ളതിനാല്‍ സന്ദീപിന് അവസരം ലഭിച്ചില്ല. 20 ലക്ഷം രൂപയ്ക്കായിരുന്നു സന്ദീപിനെ ഡല്‍ഹി സ്വന്തമാക്കിയത്. ബിഗ്ബാഷ് ലീഗ്,കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലെ സജീവ സാന്നിധ്യമാണ് സന്ദീപ്.

ഒഷെയ്ന്‍ തോമസ് (രാജസ്ഥാന്‍ റോയല്‍സ്)
രാജസ്ഥാന്‍ റോയല്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളറാണ് ഒഷെയ്ന്‍ തോമസ്. മികച്ച പേസ് ബൗളിങ് കരുത്തുള്ള ഒഷെയ്‌ന് തോമസിന് ഇത്തവണ ഒരു മത്സരത്തില്‍ പോലും രാജസ്ഥാന്‍ അവസരം നല്‍കിയില്ല. അവരുടെ പേസ് നിര വേണ്ടത്ര മികവ് കാട്ടാതിരുന്നപ്പോഴും ഒഷെയ്‌ന് അവസരം നല്‍കിയില്ല. വിദേശ താരങ്ങളുടെ നീണ്ട നിര ബാറ്റിങ്ങില്‍ ഉള്ളതാണ് ഒഷെയ്‌ന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്.

ബില്ലി സ്റ്റാന്‍ലേക്ക് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
ടി20 ഫോര്‍മാറ്റില്‍ തരക്കേടില്ലാത്ത റെക്കോഡുള്ള താരമാണ് ബില്ലി സ്റ്റാന്‍ലേക്ക്. 2017 മുതല്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം. ഭുവനേശ്വര്‍ കുമാര്‍ പരിക്കിന്റെ പിടിയില്‍ അകപ്പെട്ടപ്പോള്‍ സ്റ്റാന്‍ലേക്ക് പകരം പ്ലേയിങ് ഇലവനില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ല. വിദേശ താരങ്ങളുടെ നീണ്ട നിരയാണ് സ്റ്റാന്‍ലേക്കിനും തിരിച്ചടിയായത്. അടുത്ത സീസണില്‍ സ്റ്റാന്‍ലേക്കിനെ ഹൈദരാബാദ് ഒഴിവാക്കാനാണ് സാധ്യത.

ക്രിസ് ലിന്‍ (മുംബൈ ഇന്ത്യന്‍സ്)
ഇക്കഴിഞ്ഞ സീസണിന് മുന്നോടിയായി കെകെആര്‍ ഒഴിവാക്കിയ ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. ടി20 ഫോര്‍മാറ്റില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണെങ്കിലും സമീപകാലത്തെ മോശം ഫോമാണ് ലിന്നിന് തിരിച്ചടിയായത്. കൂടാതെ മുംബൈയുടെ കരുത്തുറ്റ നിരയില്‍ ലിന്നിന് ഇടം കണ്ടെത്തുക പ്രയാസവുമായിരുന്നു. വരുന്ന സീസണില്‍ ഓസീസ് ഓപ്പണറെ മുംബൈ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍.

മിച്ചല്‍ മഗ്ലെങ്ങന്‍ (മുംബൈ ഇന്ത്യന്‍സ്)
മുംബൈ ഇന്ത്യന്‍സിന്റെ കിവീസ് പേസര്‍ മിച്ചല്‍ മഗ്ലെങ്ങന് ഇത്തവണ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. മുംബൈയുടെ പേസ് നിര അതി ശക്തമായതിനാലാണ് മഗ്ലെങ്ങന് ടീമില്‍ ഇടം കണ്ടെത്താനാകാതെ പോയത്. മുംബൈക്കൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അദ്ദേഹം. 56 മത്സരങ്ങളില്‍ നിന്നായി 71 വിക്കറ്റാണ് ഐപിഎല്ലില്‍ മഗ്ലെങ്ങന്‍ നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications