IPL 2020 : ഈ അഞ്ച് പേരെ കരുതിയിരിക്കുക- ബെഞ്ചിലിരിക്കുന്ന ഗെയിം ചേഞ്ചര്‍മാര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ പാതി പിന്നിട്ടിരിക്കുകയാണ്. കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും വിജയകരമായാണ് ഐപിഎല്‍ പുരോഗമിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റിക്കി പോണ്ടിങ് പരിശീലകനായുള്ള ഡല്‍ഹി ക്യാപിറ്റല്‍സും ഇത്തവണ കൂടുതല്‍ മികവ് കാട്ടുന്നത്. മൂന്ന് തവണ കിരീടം ചൂടിയ സിഎസ്‌കെയ്ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. 2016ലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും നിരാശപ്പെടുത്തു. ആര്‍സിബി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. സീസണില്‍ ഇനിയുള്ള ഓരോ മത്സരങ്ങളും ടീമുകള്‍ക്ക് നിര്‍ണ്ണായകമാണ്. അതിനാല്‍ ഏറ്റവും മികച്ച ടീമിനെത്തന്നെ ടീമുകള്‍ കളത്തിലിറക്കും. ബെഞ്ചിലിരിക്കുന്ന ഗെയിം ചേഞ്ചര്‍മാരായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇമ്രാന്‍ താഹിര്‍ (സിഎസ്‌കെ)
2019ലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് ഉടമയാണ് ഇമ്രാന്‍ താഹിര്‍. എന്നാല്‍ ഈ സീസണില്‍ ഒരു മത്സരത്തില്‍പോലും താഹിറിന് സിഎസ്‌കെ അവസരം നല്‍കിയിട്ടില്ല. വിദേശ താരങ്ങളുടെ ആധിപത്യം സിഎസ്‌കെ നിരയില്‍ കൂടുതലായതിനാലാണ് താഹിറിന് പുറത്തിരിക്കേണ്ടി വന്നത്. ഇക്കഴിഞ്ഞ സിപിഎല്ലിലും തരക്കേടില്ലാതെ തിളങ്ങിയ താഹിര്‍ സിഎസ്‌കെയുടെ വജ്രായുധമാണ്. പ്ലേ ഓഫില്‍ കടക്കാന്‍ സിഎസ്‌കെയ്ക്ക് ജയം അനിവാര്യമായതിനാല്‍ ഗെയിം ചേഞ്ചറാകാന്‍ കെല്‍പ്പുള്ള താഹിര്‍ ബെഞ്ചില്‍ നിന്ന് പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്നുറപ്പാണ്.

കുല്‍ദീപ് യാദവ് (കെകെആര്‍)
ഈ സീസണില്‍ മൂന്ന് മത്സരം കളിച്ച കുല്‍ദീപ് യാദവ് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാതിരുന്നതോടെ പകരം വരുണ്‍ ചക്രവര്‍ത്തിക്ക് കെകെആര്‍ അവസരം നല്‍കി. ലഭിച്ച അവസരത്തെ വരുണ്‍ നന്നായി മുതലാക്കിയതോടെ കുല്‍ദീപിന് പുറത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍ സുനില്‍ നരെയ്‌ന് ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലായതിന് പിന്നാലെ പുറത്തിരിക്കേണ്ടി വന്നതോടെ കുല്‍ദീപിനെ പരിഗണിക്കുമെന്ന് കരുതിയെങ്കിലും ക്രിസ് ഗ്രീനാണ് അവസരം ലഭിച്ചത്. ഫോം ഔട്ടായിരുന്ന കുല്‍ദീപ് വരും മത്സരങ്ങളില്‍ കെകെആര്‍ നിരയില്‍ തിരിച്ചെത്തിയേക്കും. ഗെയിം ചേഞ്ചറാകാന്‍ പ്രതിഭയുള്ള ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ്.

സന്ദീപ് ലാമിച്ചാനെ (ഡല്‍ഹി)
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വജ്രായുധമാണ് സ്പിന്‍ ബൗളറായ സന്ദീപ് ലാമിച്ചാനെ. അക്‌സര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ ഡല്‍ഹിക്കൊപ്പം ഉള്ളതുകൊണ്ടാണ് സന്ദീപ് ലാമിച്ചാനെക്ക് പുറത്തിരിക്കേണ്ടി വന്നത്. നേപ്പാള്‍ ലെഗ് സ്പിന്നറായ സന്ദീപ് സിപിഎല്ലിലും കളിച്ചിരുന്നു. റാഷിദ് ഖാനെപ്പോലെ മികച്ച രീതിയില്‍ ഗൂഗ്ലി വഴങ്ങുന്ന സന്ദീപ് വരും മത്സരങ്ങളില്‍ ഡല്‍ഹിക്കൊപ്പം എത്തിയേക്കാം. ഗെയിം ചേഞ്ചറാകാന്‍ മികവുള്ള താരമാണ് അദ്ദേഹം.

മോയിന്‍ അലി (ആര്‍സിബി)
ആര്‍സിബി ഇത്തവണ വേണ്ടപോലെ ഉപയോഗിക്കാത്ത താരമാണ് മോയിന്‍ അലി. വാഷിങ്ടണ്‍ സുന്ദര്‍ മികച്ച ഫോമില്‍ കളിക്കുന്നതിനാലാണ് മോയിന്‍ അലിക്ക് പുറത്തിരിക്കേണ്ടി വരുന്നത്. എന്നാല്‍ വാഷിങ്ടണിനെക്കാള്‍ മികച്ച ബാറ്റിങ് കരുത്തുള്ള മോയിനെ വരും മത്സരങ്ങളില്‍ ആര്‍സിബി പരിഗണിച്ചേക്കും. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗെയിം ചേഞ്ചറാകാന്‍ കെല്‍പ്പുള്ള മോയിന്‍ മധ്യനിരയിലെ ആര്‍സിബിയുടെ ബാറ്റിങ് കരുത്ത് ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

മനാന്‍ വോറ (രാജസ്ഥാന്‍)
ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ മനാന്‍ വോറ രാജസ്ഥാന്റെ ബെഞ്ചില്‍ത്തന്നെയാണ്. റോബിന്‍ ഉത്തപ്പയ്ക്ക് പകരക്കാരനായി കളിപ്പിക്കാന്‍ കഴിയുന്ന താരമാണ്. സീസണില്‍ അത്ര മികച്ച പ്രകടനമല്ല ഉത്തപ്പ കാഴ്ചവെക്കുന്നത്. ഈ അവസരത്തില്‍ വോറയ്ക്ക് അവസരം ലഭിക്കേണ്ടതാണ്. യുവതാരം യശ്വസി ജയ്‌സ്വാളിന് അവസരം നല്‍കിയ രാജസ്ഥാന്‍ വോറയ്ക്ക് ഇത്തവണ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. ഓപ്പണര്‍ റോളിലോ മധ്യനിരയിലെ തിളങ്ങാന്‍ കഴിവുള്ള താരമാണ് മനാന്‍ വോറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications