ഐപിഎല്‍ 2020: അരങ്ങേറ്റത്തിനൊരുങ്ങുന്ന അഞ്ച് വിദേശ താരങ്ങള്‍ ഇവരാണ്

അബുദാബി: കോവിഡിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഷെഡ്യൂള്‍ പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ അഭ്യൂഹം നിലനിന്നിരുന്നത് വിദേശ താരങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചാണ്. മിക്ക രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിദേശ താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കുമോയെന്നത് ചോദ്യചിഹ്നമായിരുന്നു. എന്നാല്‍ താരങ്ങളെ വിട്ടുനല്‍കാന്‍ വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ തയ്യാറായതോടെ പഴയ പ്രതാപത്തോടെ തന്നെ ഐപിഎല്‍ 2020 നടക്കുമെന്ന് ഉറപ്പായി. ഇത്തവണ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ചില വിദേശ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജോഷ്വാ ഫിലിപ്പ്

ജോഷ്വാ ഫിലിപ്പ്

23 കാരനായ ജോഷ്വാ ഫിലിപ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലൂടെയാണ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. പാര്‍ഥിവ് പട്ടേലിന്റെ അഭാവത്തില്‍ ഉപയോഗിക്കാനായാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഫിലിപ്പിനെ ടീമിലെത്തിച്ചത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കഴിവുള്ള താരം തന്റെ മികവ് ബിഗ്ബാഷ് ലീഗില്‍ തെളിയിച്ചിട്ടുണ്ട്. 2019ല്‍ സിഡ്‌നി തണ്ടേഴ്‌സിന്റെ ഭാഗമായിരുന്ന ഫിലിപ്പിനെ 20 ലക്ഷം രൂപയ്ക്കാണ് ബംഗളൂരു സ്വന്തമാക്കിയത്. ബിബിഎല്ലില്‍ 140 ആണ് ഫിലിപ്പിന്റെ സമ്പാദ്യം.

ടോം ബാന്റന്‍

ടോം ബാന്റന്‍

ഇംഗ്ലണ്ട് താരമായ ടോം ബാന്റനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ടീമിലെത്തിച്ചത്. ബിഗ്ബാഷ് ലീഗില്‍ ബ്രിസ്ബണ്‍ ഹീറ്റിന്റെ താരമായ ടോം ബാന്റന്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലും കളിക്കുന്നുണ്ട്. ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം 2019 നവംബറിലാണ് ഇംഗ്ലണ്ട് ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

ഷെല്‍ഡോന്‍ കോട്രല്‍

ഷെല്‍ഡോന്‍ കോട്രല്‍

വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ ഷെല്‍ഡോന്‍ കോട്രല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലൂടെയാണ് ഐപിഎല്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. 2019ലെ ഏകദിന ലോകകപ്പിലടക്കം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കോട്രല്‍ പഞ്ചാബ് നിരയില്‍ അരങ്ങേറ്റം കുറിക്കുമെന്നുറപ്പാണ്. വിക്കറ്റ് നേടിയ ശേഷം ബാറ്റ്‌സ്മാനെ സല്യൂട്ട് ചെയ്ത് മടക്കുന്ന കോട്രലിന്റെ ആഹ്ലാദ രീതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അലെക്‌സ് ക്യാരി

അലെക്‌സ് ക്യാരി

2019ലെ ഏകദിന ലോകകപ്പില്‍ ഓസീസ് ടീമിന്റെ ഭാഗമായിരുന്ന അലെക്‌സ് ക്യാരി ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് തന്റെ കന്നി ഐപിഎല്‍ സീസണ്‍ കളിക്കാനൊരുങ്ങുന്നത്. 2019ലെ ലോകകപ്പില്‍ 62.50 ശരാശരിയില്‍ 375 റണ്‍സാണ് താരം അടിച്ചെടുത്തത്. ഈ മികവാണ് റിക്കി പോണ്ടിങ് പരിശീലകനായുള്ള ഡല്‍ഹി ക്യാപിറ്റല്‍സിലെത്താന്‍ അലെക്‌സിനെ സഹായിച്ചത്.

ജോഷ് ഹെയ്‌സല്‍വുഡ്

ജോഷ് ഹെയ്‌സല്‍വുഡ്

ആരാധകര്‍ക്ക് സുപരിചിതമായ പേരാണെങ്കിലും ഇതുവരെ ജോഷ് ഹെയ്‌സല്‍വുഡ് ഐപിഎല്ലില്‍ കളിച്ചിട്ടില്ല. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഹെയ്‌സല്‍വുഡിനെ ടീമിലെത്തിച്ചത്. ടെസ്റ്റ് ടീമിലെ സജീവ സാന്നിധ്യമായതിനാല്‍ പലപ്പോഴും ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് ഹെയ്‌സല്‍വുഡിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ തടുത്തിരുന്നു. ഇപ്പോള്‍ കോവിഡിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ഇടവേള ലഭിച്ചതിനാലാണ് ഹെയ്‌സല്‍വുഡിന് കളിക്കാന്‍ അനുമതി നല്‍കിയത്. 35 ടി20കളില്‍ നിന്നായി 42 വിക്കറ്റാണ് ഹെയ്‌സല്‍വുഡിന്റെ പേരിലുള്ളത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, August 6, 2020, 16:17 [IST]
Other articles published on Aug 6, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X