വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ടീമുകള്‍ നിലനിര്‍ത്തിയ അഞ്ചു 'ഫ്‌ളോപ്പ്' താരങ്ങള്‍

5 Worst retentions by franchises ahead of IPL Auction 2020| Oneindia Malayalam

സെപ്തംബർ 19 -ന് വീണ്ടുമൊരു ഐപിഎൽ മാമാങ്കത്തിന് തിരിതെളിയും. വമ്പൻ താരനിരയുമായി ടീമുകളെല്ലാം സജ്ജരാണ്. നേരത്തെ, ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ് ലിന്‍, മോയിസസ് ഹെന്റിക്ക്‌സ്, സാം കറന്‍ തുടങ്ങിയ ഒരുപിടി പ്രമുഖ വിദേശ താരങ്ങളെ വേണ്ടെന്നുവെച്ചിരുന്നു. ഉയര്‍ന്ന വിലയും ശരാശരി പ്രകടനവുമാണ് ഇവര്‍ക്ക് പുറത്തേക്കുള്ള വഴികാട്ടിയായത്.

പട്ടിക ചുവടെ

ഇതേസമയം, കഴിഞ്ഞ സീസണിലെ കളി കണ്ട് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കുമെന്ന് കരുതിയ താരങ്ങളില്‍ പലരും ടീമുകളില്‍ സ്ഥാനം നിലനിര്‍ത്തിയെന്നത് ശ്രദ്ധേയം. ഈ അവസരത്തില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ അഞ്ചു 'ഫ്‌ളോപ്പ്' കളിക്കാരെ (2019 സീസണിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി) ചുവടെ പരിശോധിക്കാം.

ഐപിഎല്‍: പേരില്‍ കേമന്‍മാര്‍, പക്ഷെ ടീമിന് വേണ്ട... ഫ്രാഞ്ചൈസികള്‍ തഴഞ്ഞ 'അപകടകാരികള്‍'

1. മുഹമ്മദ് സിറാജ്

1. മുഹമ്മദ് സിറാജ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്തുകൊണ്ട് മുഹമ്മദ് സിറാജിനെ നിലനിര്‍ത്തി? കഴിഞ്ഞ സീസണിലെ കളി കണ്ട ആരും ചോദിച്ചുപോകും. മാര്‍ക്കസ് സ്‌റ്റോയിനിസ്, ഷിമ്രോണ്‍ ഹിറ്റ്മയര്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍ പോലുള്ള താരങ്ങളെ പറഞ്ഞുവിട്ടപ്പോഴും സിറാജിനെ മുറുക്കെപ്പിടിച്ചിരിക്കുകയാണ് ബാംഗ്ലൂര്‍ മാനേജ്‌മെന്റ്. കരിയറില്‍ ഇതുവരെ 26 ഐപിഎല്‍ മത്സരങ്ങളാണ് സിറാജ് കളിച്ചിരിക്കുന്നത്. വീഴ്ത്തിയത് 28 വിക്കറ്റുകളും.

റണ്ണൊഴുക്ക്

റണ്ണൊഴുക്ക് തടയാന്‍ പറ്റാത്തതാണ് സിറാജിന്റെ പോരായ്മ. താരത്തിന്റെ ഇക്കോണമി നിരക്ക് പരിശോധിച്ചാല്‍ 9.20 എന്ന കണക്ക് കാണാം. ബൗളിങ് ശരാശരിയാകട്ടെ 30.28 ഉം. കരിയറില്‍ ഒരിക്കല്‍ മാത്രമാണ് നാലു വിക്കറ്റു നേട്ടം സിറാജ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ 9 മത്സരങ്ങള്‍ കളിച്ച സിറാജിന് ഏഴു വിക്കറ്റുകള്‍ മാത്രമേ സ്വന്തമാക്കാനായുള്ളൂ. എന്തായാലും പുതിയ സീസണില്‍ സിറാജില്‍ നിന്നും മികച്ച പ്രകടനം മൈക്ക് ഹെസനും സൈമണ്‍ കാറ്റിച്ചും പ്രതീക്ഷിക്കുന്നുണ്ടെന്ന കാര്യമുറപ്പ്.

2. പവന്‍ നേഗി

2. പവന്‍ നേഗി

2015 -ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് പവന്‍ നേഗിക്ക് താരത്തിളക്കം നല്‍കിയത്. 2017 സീസണില്‍ നേഗി വീണ്ടുമൊരിക്കല്‍ക്കൂടി ശ്രദ്ധപിടിച്ചുവാങ്ങി. 6.12 എന്ന ഇക്കോണമി നിരക്കില്‍ 16 വിക്കറ്റുകളാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്. പക്ഷെ തുടര്‍ന്നുള്ള സീസണുകളില്‍ നേഗി നിറംകെട്ടു.

ഐപിഎല്‍: വേണ്ടാത്തവരെ 'തൂക്കി' വെളിയിലിട്ടു... ഇനി പഴ്‌സില്‍ എത്ര? എത്ര പേരെ വാങ്ങാം, എല്ലാമറിയാം

ബാംഗ്ലൂരിന്റെ പക്ഷം

2019 സീസണില്‍ ഏഴു മത്സരങ്ങളില്‍ നിന്നും മൂന്നു വിക്കറ്റുകള്‍ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇക്കോണമി നിരക്കാകട്ടെ 9.13 എന്ന കണക്കും. ബൗളിങ് ശരാശരി 34 റണ്‍സ്. കഴിഞ്ഞതവണ ബാറ്റുകൊണ്ട് തിളങ്ങാനും നേഗിക്ക് കഴിഞ്ഞിരുന്നില്ല. 9 റണ്‍സു മാത്രമാണ് ബാംഗ്ലൂരിനായി ആകെ നേഗി അടിച്ചത്. ഇതൊക്കെയാണെങ്കിലും പവന്‍ നേഗി ടീമില്‍ വേണമെന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പക്ഷം.

3. ബേസില്‍ തമ്പി

3. ബേസില്‍ തമ്പി

2016 സീസണിലെ കിരീടജേതാക്കളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പുതിയ സീസണില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ശരാശരി പ്രകടനം കാഴ്ച്ചവെച്ച യൂസഫ് പഠാനെയും ദീപക് ഹൂഡയെയും ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഹൈദരാബാദ് പുറത്തുകളഞ്ഞത്. പക്ഷെ ബേസില്‍ തമ്പിയെ ടീമില്‍ നിലനിര്‍ത്താനുള്ള ഫ്രാഞ്ചൈസിയുടെ തീരുമാനം ഒരല്‍പ്പം കൗതുകമുണര്‍ത്തുന്നുണ്ട്.

വിക്കറ്റില്ല

ഗുജറാത്ത് ലയണ്‍സില്‍ നിന്നാണ് ബേസില്‍ ഹൈദരാബാദിലെത്തുന്നത്. പക്ഷെ കഴിഞ്ഞ സീസണില്‍ തിളങ്ങാന്‍ താരത്തിന് കഴിയാതെ പോയി. 2019 സീസണില്‍ ഒരു വിക്കറ്റു പോലും ബേസിലിനില്ല. റണ്ണൊഴുക്കു തടയാനും താരം പെടാപാട് പെട്ടു (ഇക്കോണമി നിരക്ക് 9.16).

പറഞ്ഞുവരുമ്പോള്‍ 2018 സീസണിലും അഞ്ചു വിക്കറ്റുകള്‍ മാത്രമാണ് ബേസില്‍ തമ്പി സ്വന്തമാക്കിയത്. അന്നത്തെ ഇക്കോണമി നിരക്കാകട്ടെ 11.21 ഉം. എന്തായാലും ബേസില്‍ തമ്പിയിലുള്ള വിശ്വാസം ഹൈദരാബാദിന് നഷ്ടപ്പെട്ടിട്ടില്ല. പുതിയ സീസണില്‍ താരം ശക്തമായി തിരിച്ചുവരവ് നടത്തുമെന്ന് ടീം കരുതുന്നു.

4. ഖലീല്‍ അഹമ്മദ്

4. ഖലീല്‍ അഹമ്മദ്

ബില്ലി സ്റ്റാന്‍ലേക്ക്, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ്മ തുടങ്ങിയവര്‍ പേസ് നിരയിലുള്ളപ്പോള്‍ ഹൈദരാബാദ് ടീമില്‍ ഖലീല്‍ അഹമ്മദിന് പ്രസക്തി താരതമ്യേന കുറവാണ്. എന്നാല്‍ ഇടംകയ്യന്‍ പേസറായ ഖലീലിനെ നിലനിര്‍ത്തണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പക്ഷം. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ കണ്ടെത്താനുള്ള താരത്തിന്റെ മികവിലായിരിക്കാം ടീമിന്റെ നോട്ടം.

അടിവാങ്ങിക്കൂട്ടന്നു

എന്നാല്‍ റണ്ണൊഴുക്ക് തടയാന്‍ കഴിയാത്തത് ഖലീലിന്റെ പ്രധാന പ്രശ്‌നമാണ്. 8.59 എന്ന ഇക്കോണമി നിരക്കിലാണ് കഴിഞ്ഞ സീസണ്‍ ഖലീല്‍ അഹമ്മദ് പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ ട്വന്റി-20 പരമ്പരയിലും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ ഖലീല്‍ അഹമ്മദിനെ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നത് ക്രിക്കറ്റ് ലോകം കാണുകയുണ്ടായി.

ഐപിഎല്‍: മൂര്‍ച്ച കൂട്ടി മുംബൈ... ബുംറ, ബോള്‍ട്ട് മാരക കോമ്പോ!! ജയവര്‍ധനെയുടെ മുന്നറിയിപ്പ്

5. കേദാര്‍ ജാദവ്

5. കേദാര്‍ ജാദവ്

ഒരുകാലത്ത് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു കേദാര്‍ ജാദവ്. വെടിക്കെട്ട് ബാറ്റിങും വിക്കറ്റുകള്‍ വീഴ്ത്താനുള്ള കഴിവും ജാദവിനെ പ്രശസ്തനാക്കി. 2018 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചപ്പോഴും ഇതേ മികവ് താരം ആവര്‍ത്തിച്ചു. എന്നാല്‍ 2019 സീസണില്‍ ജാദവ് നനഞ്ഞ പടക്കമായി. മധ്യഓവറുകളില്‍ ധോണിക്കും റെയ്‌നയ്ക്കുമൊപ്പം ചെന്നൈയുടെ റണ്‍നിരക്ക് കൊണ്ടുപോകാന്‍ ഇദ്ദേഹം നന്നെ വിഷമിച്ചു.

7.80 കോടി രൂപ

കഴിഞ്ഞതവണ കളിച്ച 14 മത്സരങ്ങളില്‍ നിന്നും ആകെ 169 റണ്‍സാണ് കേദാര്‍ ജാദവ് അടിച്ചെടുത്തത്. സ്‌ട്രൈക്ക് റേറ്റ് 95.85. എന്തായാലും കേദര്‍ ജാദവിനെ കൈയ്യൊഴിയാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇപ്പോഴും തയ്യാറല്ല. 7.80 കോടി രൂപയ്ക്കാണ് താരം ചെന്നൈ ടീമിലെത്തിയത്.

Story first published: Monday, August 24, 2020, 19:09 [IST]
Other articles published on Aug 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X