Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആദ്യ സിക്‌സ്, ആദ്യ വിക്കറ്റ്, ആദ്യ അര്‍ധ സെഞ്ച്വറി- പട്ടിക ഇങ്ങനെ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഉദ്ഘാടന മത്സരം പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സിഎസ്‌കെ. ഐപിഎല്‍ ഡെര്‍ബി എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ മികച്ച പോരാട്ടത്തിനൊടുവിലാണ് സിഎസ്‌കെ വിജയിച്ചത്. ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ ആരംഭിച്ചപ്പോള്‍ ആദ്യ സിക്‌സ്, ആദ്യ വിക്കറ്റ്, ആദ്യ റണ്‍സ്, ആദ്യ അര്‍ധ സെഞ്ച്വറി ഇങ്ങനെ ആദ്യത്തെ നേട്ടങ്ങള്‍ നമുക്ക് പരിശോധിക്കാം.

ആദ്യ റണ്‍സ്

ആദ്യ റണ്‍സ്

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഐപിഎല്‍ 13ാം സീസണിലെ ആദ്യ റണ്‍സ് നേടിയത്. ദീപക് ചഹാര്‍ എറിഞ്ഞ ആദ്യ പന്ത് തന്നെ രോഹിത് ബൗണ്ടറി പായിക്കുകയായിരുന്നു. 13ാം സീസണിലെ ആദ്യ ബൗണ്ടറിയും രോഹിതിന്റെ വകയായിരുന്നു. എന്നാല്‍ 10 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത് രോഹിതിന് മടങ്ങേണ്ടി വന്നു.

ആദ്യ സിക്‌സ്

ആദ്യ സിക്‌സ്

മുംബൈ താരം സൗരഭ് തിവാരിയുടെ പേരിലാണ് 13ാം സീസണിലെ ആദ്യ സിക്‌സര്‍. മുംബൈ ഇന്ത്യന്‍സിന്റെ ഒമ്പതാം ഓവറില്‍ രവീന്ദ്ര ജഡേജ എറിഞ്ഞ രണ്ടാം പന്ത് ലോങ് ഓഫിന് മുകളിലൂടെ തിവാരി അതിര്‍ത്തി കടത്തി. മത്സരത്തില്‍ മുംബൈയുടെ ടോപ് സ്‌കോററും തിവാരിയായിരുന്നു. 31 പന്തില്‍ മൂന്ന് ഫോറും 1 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് തിവാരി നേടിയത്. മുംബൈ നിരയില്‍ തിവാരിയെക്കൂടാതെ ഹര്‍ദിക് പാണ്ഡ്യ രണ്ട് സിക്‌സും കീറോണ്‍ പൊള്ളാര്‍ഡ് ഒരു സിക്‌സും നേടി.

ആദ്യ വിക്കറ്റ്

ആദ്യ വിക്കറ്റ്

മുംബൈ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കി പീയൂഷ് ചൗളയാണ് 2013ലെ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ചൗളയെ വമ്പന്‍ അടിക്ക് ശ്രമിച്ച രോഹിത് സാം കറാന് അനായാസ ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട ചൗളയെ സിഎസ്‌കെ ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മത്സരത്തില്‍ ലൂങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും ദീപക് ചഹാര്‍,രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

ആദ്യ അര്‍ധ സെഞ്ച്വറി-ആദ്യ മാന്‍ ഓഫ് ദി മാച്ച്

ആദ്യ അര്‍ധ സെഞ്ച്വറി-ആദ്യ മാന്‍ ഓഫ് ദി മാച്ച്

13ാം സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് സിഎസ്‌കെയുടെ അമ്പാട്ടി റായിഡു സ്വന്തം പേരിലാക്കി. 33 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് റായിഡും അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്. പുറത്താവുമ്പോള്‍ 48 പന്തില്‍ 71 റണ്‍സ് റായിഡുവിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. മത്സരത്തിലെ ടോപ് സ്‌കോറര്‍ റായിഡുവാണ്. സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതോടെ 13ാം സീസണിലെ ആദ്യ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും റായിഡു നേടി.

കൂടുതല്‍ റണ്‍സ് വഴങ്ങി ബൗളര്‍

കൂടുതല്‍ റണ്‍സ് വഴങ്ങി ബൗളര്‍

13ാം സീസണിലെ ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന റെക്കോഡ് മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബൂംറയുടെ പേരിലാണ്. 4 ഓവറില്‍ 43 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ബൂംറ നേടിയത്. ഇരു ടീമിലെയും ഏറ്റവും എക്‌സ്പന്‍സീവായ ഓവര്‍ ബൂംറയുടേതായിരുന്നു. സിഎസ്‌കെയുടെ രവീന്ദ്ര ജഡേജ നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയെങ്കിലും രണ്ട് വിക്കറ്റ് വീഴ്ത്തി.

Story first published: Sunday, September 20, 2020, 12:07 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+