Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'കട്ടിലൊഴിയാന്‍' കാത്തുനിന്ന് അശ്വിന്‍, ഡല്‍ഹി ടീമിലെ ജേഴ്‌സി പോര്

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായിരുന്ന രവിചന്ദ്രന്‍ അശ്വിന്‍ പുതിയ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിക്കുന്നത്. ഡല്‍ഹിയുടെ ആദ്യമത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ താരം പന്തെടുക്കുകയുമുണ്ടായി. സ്വപ്‌നത്തുടക്കമാണ് അശ്വിന് ലഭിച്ചത്. ആദ്യ ഓവറില്‍ത്തന്നെ പഞ്ചാബിന്റെ രണ്ടു വിക്കറ്റുകള്‍ ഇദ്ദേഹം വീഴ്ത്തി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇതേ ഓവറില്‍ അശ്വിന് പരിക്കേറ്റു; താരത്തിന് കളംവിടേണ്ടി വന്നു.

തുടക്കം

തുടര്‍ന്ന് സണ്‍റൈസേഴ്‌സിന് എതിരെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെയും ഡല്‍ഹി കളിച്ചപ്പോള്‍ ടീമില്‍ അശ്വിനുണ്ടായിരുന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിലാണ് താരം പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തുന്നത്. തിങ്കളാഴ്ച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെയും ഇദ്ദേഹം അണിനിരന്നു. കഴിഞ്ഞ രണ്ടു മത്സരത്തില്‍ നിന്നും രണ്ടു വിക്കറ്റു മാത്രമേ രവിചന്ദ്രന്‍ അശ്വിന്‍ നേടിയിട്ടുള്ളൂ. എന്നാല്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അശ്വിന്റെ മികവ് ഡല്‍ഹിക്ക് മുതല്‍ക്കൂട്ടായി.

ജേഴ്സി പോര്

ഇതേസമയം, ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ ജേഴ്‌സി നമ്പറില്‍ ചെറിയ തിരുത്തല്‍ നടത്തിയാണ് താരം കളിക്കാനിറങ്ങിയത്. ജേഴ്‌സിയില്‍ മുമ്പുണ്ടായിരുന്ന '999' നമ്പര്‍ ഇദ്ദേഹം വെട്ടി. ജേഴ്‌സിയിലെ ഒരു '9' പ്ലാസ്റ്റര്‍ ഉപയോഗിച്ച് അശ്വിന്‍ മറച്ചുപിടിച്ചു. ഇതോടെ '99' എന്നായി രവിചന്ദ്രന്‍ അശ്വിന്റെ ജേഴ്‌സി നമ്പര്‍. നേരത്തെ, അമിത് മിശ്രയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സില്‍ 99 ആം ജേഴ്‌സി നമ്പറിന്റെ അവകാശി.

തിരിച്ചുപിടിച്ചു

ഇഷ്ടനമ്പര്‍ അമിത് മിശ്ര കൊണ്ടുപോയതുകൊണ്ട് 999 എന്ന നമ്പര്‍ തിരഞ്ഞെടുക്കാന്‍ അശ്വിന്‍ നിര്‍ബന്ധിതനുമായി. ഇന്ത്യന്‍ ടീമില്‍ രവിചന്ദ്രന്‍ അശ്വിന്റെ ജേഴ്‌സി നമ്പറാണ് 99. കിങ്‌സ് ഇലവന്‍ പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ചപ്പോഴും 99 ആം നമ്പര്‍ ജേഴ്‌സിയായിരുന്നു അശ്വിന്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ വന്നപ്പോള്‍ ഈ നമ്പര്‍ അമിത് മിശ്ര കൊണ്ടുപോയി. എന്തായാലും 'കട്ടിലൊഴിയാന്‍' കാത്തുനില്‍ക്കുകയായിരുന്നു അശ്വിന്‍ 99 ആം നമ്പര്‍ തിരിച്ചുപിടിക്കാന്‍.

ജയം

വിരലിനേറ്റ പരിക്കുകാരണം അമിത് മിശ്രയ്ക്ക് ഈ സീസണില്‍ തുടര്‍ന്നു കളിക്കാനാകില്ല. ഈ സാഹചര്യത്തില്‍ മിശ്രയുടെ ജേഴ്‌സി നമ്പര്‍ രവിചന്ദ്രന്‍ അശ്വിന്‍ 'തട്ടിയെടുത്തു'. എന്തായാലും ഇനി അശ്വിനെ ഈ സീസണ്‍ മുഴുവന്‍ 99 ആം നമ്പര്‍ ജേഴ്‌സിയില്‍ കാണാം.
ദുബായില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നാലോവറില്‍ 26 റണ്‍സാണ് അശ്വിന്‍ വഴങ്ങിയത്.

മാങ്കാദിങ് വേണ്ടെന്നുവെച്ചു

ബാംഗ്ലൂര്‍ നിരയില്‍ അപകടകാരിയായ ദേവ്ദത്ത് പടിക്കലിനെ പുറത്താക്കാന്‍ അശ്വിന് കഴിഞ്ഞു. മത്സരത്തില്‍ ആരോണ്‍ ഫിഞ്ചിനെ മങ്കാദ് ചെയ്യാനുള്ള അവസരം അശ്വിന്‍ വേണ്ടെന്നുവെച്ചതും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. 59 റണ്‍സിന്റെ ജയമാണ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി പിടിച്ചെടുത്തത്. വെള്ളിയാഴ്ച്ച രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.

Story first published: Wednesday, October 7, 2020, 20:14 [IST]
Other articles published on Oct 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+