വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ വേഗരാജാവ്, നോര്‍ട്ടെ നിര്‍ത്തിയിട്ടില്ല- ഇനി ലക്ഷ്യം അക്തറുടെ ലോക റെക്കോര്‍ഡ്

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമാണ് നോര്‍ട്ടെ

ഐപിഎല്ലിന്റെ ഈ സീസണിലെ അപ്രതീക്ഷിത ഹീറോയായി മാറിയ താരമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ട്ടെ. പകരക്കാരനായി ഡല്‍ഹി ടീമിലെത്തിയ നോര്‍ട്ടെ ഇപ്പോള്‍ പ്ലെയിങ് ഇലവനിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. മിന്നല്‍ വേഗതയില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കാണ് അദ്ദേഹത്തെ കൂടുതല്‍ അപകടകാരിയായ ബൗളറാക്കി മാറ്റുന്നത്.

IPL 2020: സിഎസ്‌കെയെ തോല്‍പ്പിച്ചത് ധോണി തന്നെ! അബദ്ധമായത് മൂന്നു വിചിത്ര തീരുമാനങ്ങള്‍IPL 2020: സിഎസ്‌കെയെ തോല്‍പ്പിച്ചത് ധോണി തന്നെ! അബദ്ധമായത് മൂന്നു വിചിത്ര തീരുമാനങ്ങള്‍

IPL 2020: ആറാം തോല്‍വി, സിഎസ്‌കെയുടെ പേര് വെട്ടാന്‍ വരട്ടെ- പ്ലേഓഫില്‍ ഇനിയുമെത്താം!IPL 2020: ആറാം തോല്‍വി, സിഎസ്‌കെയുടെ പേര് വെട്ടാന്‍ വരട്ടെ- പ്ലേഓഫില്‍ ഇനിയുമെത്താം!

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ബൗളറെന്ന റെക്കോര്‍ഡ് ഈ സീസണില്‍ നോര്‍ട്ടെ തന്റെ പേരില്‍ കുറിച്ചിരുന്നു. ഇതു കൊണ്ടും നിര്‍ത്താന്‍ താരം തയ്യാറല്ല. ഇനി പാകിസ്താന്‍ ഇതിഹാസം ഷുഐബ് അക്തറുടെ ലോകത്തിലെ ഏറ്റവും വേഹമേറിയ ബൗളറെന്ന റെക്കോര്‍ഡും തിരുത്തുകയാണ് നോര്‍ട്ടെയുടെ മോഹം.

രാജസ്ഥാനെതിരേ റെക്കോര്‍ഡ് പ്രകടനം

രാജസ്ഥാനെതിരേ റെക്കോര്‍ഡ് പ്രകടനം

രാജസ്ഥാന്‍ റോയല്‍സിനെതിരേ നടന്ന മല്‍സരത്തിലായിരുന്നു നോര്‍ട്ടെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ മൂന്നു പന്തുകളെറിഞ്ഞത്. മണിക്കൂറില്‍ 156.22 കിമി വേഗതയില്‍ ബൗള്‍ ചെയ്തായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്.
ഈ പന്ത് മാത്രമല്ല ഐപിഎല്ലിലെ വേഗമേറി രണ്ടും മൂന്നു പന്തുകളും ഇതേ കളിയില്‍ നോര്‍ട്ടെയില്‍ നിന്നു കണ്ടു. 155.21 kmph, 154.74 kmph എന്നിങ്ങനെയായിരുന്നു പന്തുകളുടെ വേഗം.ഇനി 160 കിമി വേഗതയില്‍ ബൗള്‍ ചെയ്യാനാണ് തന്റെ ശ്രമമെന്നു നോര്‍ട്ടെ വെളിപ്പെടുത്തി.

റെക്കോര്‍ഡ് മനസ്സിലുണ്ട്

റെക്കോര്‍ഡ് മനസ്സിലുണ്ട്

അക്തറുടെ ലോക റെക്കോര്‍ഡ് തീര്‍ച്ചയായും തന്റെ മനസ്സിലുണ്ടെന്നും അത് തിരുത്താന്‍ ശ്രമം നടത്തുമെന്നും നോര്‍ട്ടെ വ്യക്തമാക്കി. മികച്ച വിക്കറ്റിനൊപ്പം കോമ്പിനേഷന്‍ ശരിയായി വരികയും ചെയ്താല്‍ ഐപിഎല്ലിലോ, ഭാവിയില്‍ ദേശീയ ടീമിനൊപ്പമോ താന്‍ അക്തറിന്റെ നേട്ടത്തെ മറികടക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറയുന്നു.
ടീമംഗവും സ്പിന്നറുമായ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ ലൈവില്‍ വന്നപ്പോഴായിരുന്നു അക്തറിന്റെ ലോക റെക്കോര്‍ഡ് താന്‍ ലക്ഷ്യമിടുന്ന കാര്യം നോര്‍ട്ടെ തുറന്നു പറഞ്ഞത്.

അക്തറിന്റെ ലോക റെക്കോര്‍ഡ്

അക്തറിന്റെ ലോക റെക്കോര്‍ഡ്

റാവല്‍പിണ്ടി എക്‌സ്പ്രസെന്നു വിശേഷിപ്പിക്കപ്പെടുന്ന അക്തര്‍ 161.3 കിമി വേഗതയില്‍ പന്തെറിഞ്ഞായിരുന്നു ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറെന്ന ലോക റെക്കോര്‍ഡ് കുറിച്ചത്. 2003ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ബൗള്‍ ചെയ്തത്.
അക്തറിന്റെ റെക്കോര്‍ഡ് പിറന്നിട്ട് ഇപ്പോള്‍ 15 വര്‍ഷത്തിലേറെ പിന്നിട്ടും ഇപ്പോഴും ഇതു ഭദ്രമായി തന്നെ തുടരുകയാണ്. ഐപിഎല്ലില്‍ 156 കിമിക്കു മുകളലില്‍ ബൗള്‍ ചെയ്തതോടെ നോര്‍ട്ടെയ്ക്കു അക്തറിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഐപിഎല്ലില്‍ തന്നെ നോര്‍ട്ടെ ഈ നേട്ടം കുറിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Story first published: Sunday, October 18, 2020, 16:51 [IST]
Other articles published on Oct 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X