Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഷെഡ്യൂള്‍ എപ്പോള്‍ പുറത്തിറങ്ങും? ഓഗസ്റ്റ് 29 ബിസിസിഐ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്!!

മുംബൈ: ഐപിഎല്‍ മത്സരഷെഡ്യൂള്‍ ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ആരാധകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന കാര്യമാണിത്. സ്വന്തം ടീമിന്റെ മത്സരങ്ങള്‍ എന്നാണ് നടക്കുന്നതെന്ന് അറിയാത്തതിന്റെ നിരാശ അവര്‍ക്കുണ്ട്. ടീമുകളെല്ലാം യുഎഇയില്‍ എത്തിയിട്ട് ഒരാഴ്ച്ച പിന്നിട്ടിട്ടും ബിസിസിഐ ഷെഡ്യൂള്‍ എന്തുകൊണ്ട് പുറത്തിറക്കാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം ഐപിഎല്‍ ഷെഡ്യൂള്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 29ന് തന്നെയുണ്ടാവുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1

അതേസമയം ഷെഡ്യൂള്‍ പുറത്തുവിടുന്നത് വൈകിയത് ബിസിസിഐയുമായി ബന്ധമുള്ളവരില്‍ തന്നെ അമ്പരപ്പുണ്ടാക്കിയിരുന്നു. എന്നാല്‍ അബുദാബായില്‍ കോവിഡ് കേസുകള്‍ പെട്ടെന്ന് വര്‍ധിച്ചത് കൊണ്ടാണ് മത്സരപട്ടിക പുറത്തുവിടുന്നത് വൈകിയത്. അബുദാബി ഐപിഎല്ലിന്റെ പ്രധാന വേദികളിലൊന്നാണ്. ഷാര്‍ജയും ദുബായിയുമാണ് മറ്റ് രണ്ട് വേദികള്‍. ബിസിസിഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്കും തമ്മില്‍ ഐപിഎല്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു പരിഹരിച്ചു.

നേരത്തെ ഇന്റര്‍ സിറ്റി യാത്രകള്‍ വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് പോകാന്‍ പ്രോട്ടോക്കോള്‍ പാലിച്ച് ടീമുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ചെറിയ ചിലകാര്യങ്ങളില്‍ മാത്രമാണ് ഇനി ചര്‍ച്ചകള്‍ നടക്കാനുണ്ട്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണ ഇക്കാര്യത്തില്‍ വലുതായിരുന്നു. ഷെഡ്യൂളില്‍ അധികൃതര്‍ പറയുന്ന മാറ്റങ്ങള്‍ കൊണ്ടുവരും. അതിന് ശേഷം മത്സരപട്ടിക പ്രഖ്യാപിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ യുഎഇയില്‍ ആരംഭിക്കുക. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ടൂര്‍ണമെന്റിന് സമ്മാനിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ബൗളര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മൊത്തം ടീമും ക്വാറന്റൈന്‍ കാലാവധി നീട്ടിയിരിക്കുകയാണ്. മൂന്നാമത്തെ പരിശോധനയിലാണ് ഇന്ത്യന്‍ താരം അടക്കം പത്ത് പേര്‍ക്ക് ചെന്നൈ നിരയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Story first published: Friday, August 28, 2020, 20:04 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+