For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പരാജയപ്പെട്ടാല്‍ ടീമിലുണ്ടാവില്ല, അവനെ നേരിട്ടത് ആത്മവിശ്വാസം നല്‍കിയെന്ന് വിജയ് ശങ്കര്‍!!

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാനെതിരായ ഗംഭീര ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സജീവമാക്കിയിരിക്കുകയാണ്. മനീഷ് പാണ്ഡെയാണ് കളിയില്‍ ജയമൊരുക്കിയത്. എന്നാല്‍ വിജയ് ശങ്കറിന്റെ മികച്ച പിന്തുണയാണ് പാണ്ഡെയെ ഇത്തരമൊരു നേട്ടത്തിലേക്ക് നയിച്ചത്. നിരവധി റെക്കോര്‍ഡുകളും ഈ മത്സരത്തില്‍ പിറന്നു. അതേസമയം ഒന്നുകില്‍ പെര്‍ഫോം ചെയ്യുക അതല്ലെങ്കില്‍ പുറത്തുപോവുക എന്ന സ്ഥിതിയിലാണ് താന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതെന്ന് വിജയ് ശങ്കര്‍ പറഞ്ഞു. ഈ കളിയില്‍ ഞാന്‍ പരാജയപ്പെട്ടാല്‍ ടീമില്‍ നിന്ന് പുറത്താകുമായിരുന്ന അവസ്ഥയായിരുന്നുവെന്ന് ശങ്കര്‍ വ്യക്തമാക്കി.

1

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു വിജയ് ശങ്കര്‍. മൂന്നോവര്‍ പന്തെറിഞ്ഞ വിജയ് ജോസ് ബട്‌ലറുടെ നിര്‍ണായക വിക്കറ്റും വീഴ്ത്തിയിരുന്നു. ഓള്‍റൗണ്ട് പ്രകടനമാണ് വജയ് നടത്തിയത്. അത് ബാറ്റിംഗിലും തുടരുകയായിരുന്നു അദ്ദേഹം. 2018ന് ശേഷമുള്ള വിജയ് ശങ്കറിന്റെ ആദ്യത്തെ അര്‍ധ സെഞ്ച്വറിയാണ് ഇത്. ഇതുമൊരു റെക്കോര്‍ഡായിരുന്നു. മനീഷ് പാണ്ഡെയുമായി ഇന്നിംഗ്‌സിനിടെ സംസാരിച്ചത് വലിയ നേട്ടമായിരുന്നുവെന്ന് ശങ്കര്‍ പറയുന്നു. മനീഷിന്റെ ഭാരം കുറയ്ക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പിരിയാത്ത കൂട്ടുകെട്ടില്‍ ഇരുവരും തമ്മില്‍ 140 റണ്‍സാണ് ചേര്‍ത്തത്.

ഒരു ഇന്ത്യന്‍ ജോഡി ഹൈദരാബാദിന് വേണ്ടി നൂറ് റണ്‍സിലേറെ വരുന്ന കൂട്ടുകെട്ടുണ്ടാക്കുന്നതും ആദ്യമാണ്. 2013ലാണ് ടീം നിലവില്‍ വന്നത്. അതിന് ശേഷമുള്ള നേട്ടമാണിത്. ഇത്രയും വര്‍ഷത്തിനിടെ 23 തവണ ഹൈദരാബാദ് ടീമില്‍ നൂറ് റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ എല്ലാ കൂട്ടുകെട്ടിലും ഒരു വിദേശ താരമെങ്കിലും ഉണ്ടായിട്ടുണ്ട്. മനീഷ് പാണ്ഡെ നല്ല രീതിയില്‍ തന്നെ അടിച്ച് തകര്‍ത്തിരുന്നു. ഇത് തുടക്കം മുതല്‍ ഉണ്ടായിരുന്നു. ഞാന്‍ ഈ ഇന്നിംഗ്‌സിന് മുമ്പ് വെറും 18 പന്തുകള്‍ മാത്രമേ ഞാന്‍ ഖളിച്ചിരുന്നുള്ളൂ. അതുകൊണ്ട് ക്രീസില്‍ പിടിച്ച് നില്‍ക്കുക എന്നത് വളരെ പ്രധാനമായിരുന്നു. കളി അവസാനം വരെ കൊണ്ടുപോകാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പാണ്ഡെയ്ക്ക് നല്‍കിയിരുന്നുവെന്നും വിജയ് ശങ്കര്‍ പറഞ്ഞു.

ഞങ്ങള്‍ തമ്മില്‍ നല്ല ആശയവിനിമയം നടന്നു. നല്ല രണ്ട് ബൗണ്ടറികള്‍ എനിക്ക് നേടാനും കഴിഞ്ഞു. അത് കാര്യങ്ങള്‍ എളുപ്പമാക്കി. നല്ലൊരു കൂട്ടുകെട്ടും അതിലൂടെയാണ് പിറന്നത്. വിക്കറ്റിനിടയിലെ ഓട്ടവും ഗംഭീരമായിരുന്നു. ജോഫ്ര ആര്‍ച്ചറെ പോലുള്ള ബൗളറെ നേരിടുകയെന്നത് എനിക്ക് വളരെ പ്രധാനമായിരുന്നുവെന്ന് വിജയം ശങ്കര്‍ പറഞ്ഞു. കാരണം അത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. വളരെ കടുപ്പമായിരുന്നു അവന്റെ പന്തുകള്‍ നേരിടാന്‍. ഞങ്ങളെ നന്നായി അവന്‍ ബുദ്ധിമുട്ടിരുന്നു. ആര്‍ച്ചര്‍ എറിഞ്ഞ രണ്ടും മൂന്നും ഓവറുകളിലെ ഭൂരിഭാഗം പന്തുകളും ഞാനാണ് കളിച്ചത്. ആര്‍ച്ചറെ നേരിടുകയും, പുറത്താകാതെ കുറച്ച് റണ്‍സ് നേടുകയെന്നതും വളരെ പ്രധാനമായിരുന്നു. ഞാന്‍ ബാറ്റിംഗില്‍ കുറച്ച് കാലമായി നല്ല പ്രകടനമായിരുന്നില്ല. ആ പ്രശ്‌നം പരിഹരിച്ചു. അതുകൊണ്ട് ഈ ജയം വളരെ പ്രധാനപ്പെട്ടതാണെന്നും വിജയ് ശങ്കര്‍ പറഞ്ഞു.

Story first published: Friday, October 23, 2020, 12:37 [IST]
Other articles published on Oct 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+