വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എല്ലാവര്‍ക്കും വേണ്ടത് ധോണിയെ! സിക്‌സര്‍ ഇത്ര സിംപിളോ? സഞ്ജു പറയുന്നു

സിഎസ്‌കെയ്‌ക്കെതിരേ സഞ്ജു കസറിയിരുന്നു

ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തിലെ മാച്ച് വിന്നിങ് ഇന്നിങ്‌സിലൂടെ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന് ആരാധകര്‍ വര്‍ധിച്ചിട്ടുണ്ട്. സിഎസ്‌കെ ബൗളര്‍മാരെ നിലം തൊടീക്കെതായിരുന്നു സഞ്ജു അടിച്ചുപറത്തിയത്. ഒമ്പത് കൂറ്റന്‍ സിക്‌സറുകളുടെ അകമ്പടിയോടെ മലയാളി താരം 32 പന്തില്‍ 74 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

സച്ചിന്റെ മരുമകനാവുമോ ശുഭ്മാന്‍? സാറയുമായി പ്രണയത്തില്‍! അഭ്യൂഹങ്ങള്‍ക്കു കാരണമുണ്ട്സച്ചിന്റെ മരുമകനാവുമോ ശുഭ്മാന്‍? സാറയുമായി പ്രണയത്തില്‍! അഭ്യൂഹങ്ങള്‍ക്കു കാരണമുണ്ട്

IPL 2020: പഴയ ധോണി, ആര്‍സിബിയുടെ കന്നിക്കിരീടം.. ആരാധകര്‍ കാണാനാഗ്രഹിക്കുന്ന കാര്യങ്ങള്‍IPL 2020: പഴയ ധോണി, ആര്‍സിബിയുടെ കന്നിക്കിരീടം.. ആരാധകര്‍ കാണാനാഗ്രഹിക്കുന്ന കാര്യങ്ങള്‍

ധോണിയുടെ വിരമിക്കലോടെ ടീം ഇന്ത്യയില്‍ ഒഴിഞ്ഞു കിടക്കുന്ന വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടിയുള്ള ആദ്യ പടിയായിരുന്നു സിഎസ്‌കെയ്‌കെതിരേ സഞ്ജു പിന്നിട്ടത്. വരാനിരിക്കുന്ന മല്‍സരങ്ങളിലും ഈ പ്രകടനമാവര്‍ത്തിക്കാനായാല്‍ തീര്‍ച്ചയായും ടീം ഇന്ത്യയുടെ ഭാഗമാവാമെന്ന ആത്മവിശ്വാസത്തിലാണ് താരം.

ഇത്ര സിംപിളായി സിക്‌സര്‍

ഇത്ര സിംപിളായി സിക്‌സര്‍

പിച്ചിന്റെ സ്വഭാവം കൂടി മനസ്സിലാക്കിയാണ് താന്‍ കളിക്കാറുള്ളതെന്നു സഞ്ജു പറയുന്നു. ഷാര്‍ജയിലെ പിച്ചിന് വേഗം കുറവായിരുന്നു. പന്ത് ശരിയായി ബാറ്റിലേക്കു വരികയും ചെയ്തിരുന്നില്ല. തനിക്കു ഷോട്ടിനു പാകമായ ഏരിയയില്‍ പന്തെത്തുന്നതിനു വേണ്ടി കാത്തിരിക്കുകയും അതിന് അനുസരിച്ച് ഷോട്ട് കളിക്കുകയുമാണ് ചെയ്തത്.
സ്പിന്നര്‍മാര്‍ വന്നതോടെ തനിക്കു ഷോക്ക് കളിക്കാന്‍ പാകത്തില്‍ നിരന്തരം ബോളുകള്‍ വന്നത് ഭാഗ്യമായാണ് കരുതുന്നത്. ഷോട്ട് പായിക്കുകയെന്ന ജോലി മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും സഞ്ജു പറയുന്നു.

ഷാര്‍ജയിലെ ചൂട്

ഷാര്‍ജയിലെ ചൂട്

ഷാര്‍ജയില്‍ വളരെ ചൂടേറിയ കാലാവസ്ഥയായിരുന്നു, പ്രത്യേകിച്ചും രണ്ടാമിന്നിങ്‌സിലേത്. അതുകൊണ്ടു തന്നെ പന്ത് നിയന്ത്രണത്തോടെ പിടിയിലൊതുക്കുക ബുദ്ധിമുട്ടായിരുന്നു. വിക്കറ്റിനു വേഗവും വളരെ കുറവായിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഷാര്‍ജയിലെ പ്രശസ്തമായ ഡിസേര്‍ട്ട് സ്റ്റോമുമായി ഈ ഇന്നിങ്‌സിനെ താരതമ്യം ചെയ്യാന്‍ കഴിയി. അത് എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു. ഏറ്റവും മികച്ച പ്രകടനം നടത്താന്‍ മാത്രമേ താന്‍ ശ്രമിച്ചിട്ടുള്ളൂ. ടീം വിജയിക്കുക കൂടി ചെയ്യുമ്പോള്‍ മാത്രമേ നിങ്ങളുടെ ഇന്നിങ്‌സിനു കൂടതല്‍ മൂല്യമുണ്ടാവുകയുള്ളൂവെന്നും സഞ്ജു വ്യക്തമാക്കി.

തയ്യാറെടുപ്പ്

തയ്യാറെടുപ്പ്

ഐപിഎല്ലിലെ ആദ്യ മല്‍സരത്തിനു മുമ്പ് നല്ല തയ്യാറെടുപ്പ് തന്നെ നടത്തിയിരുന്നു. ബാറ്റിങില്‍ ശരിയായ താളം വീണ്ടെടുക്കാന്‍ കഴിയുന്നത്രയും പന്തുകള്‍ നെറ്റ്‌സില്‍ നേരിട്ടിരുന്നു. നെറ്റ്‌സില്‍ ചില കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നു.
18ാം വയസ്സിലാണ് താന്‍ ഐപിഎല്ലില്‍ കളിച്ചു തുടങ്ങുന്നത്. കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ അക്കാലം വളരെ സ്‌പെഷ്യലുമായിരുന്നു. ഇപ്പോള്‍ ഐപിഎല്ലില്‍ എട്ടാം വര്‍ഷമെത്തി നില്‍ക്കുമ്പോള്‍ തനിക്കു കൂടുതല്‍ പക്വത വന്നു കഴിഞ്ഞു. ഒരുപാട് അവസരങ്ങളും ഇതിലൂടെ അനുഭവസമ്പത്തും ലഭിച്ചു. ക്രിക്കറ്റിനെ മനസ്സിലാക്കാനുളള തന്റെ കഴിവും മെച്ചപ്പെട്ടതായി സഞ്ജു കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ പകരക്കാരന്‍

ധോണിയുടെ പകരക്കാരന്‍

ധോണിയുടെ അഭാവം നികത്തുതയെന്നത് വളരെ വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണ്. വിക്കറ്റ് കീപ്പിങ്, ഫിനിഷിങ് എന്നിവയില്‍ ധോണി തന്റേതായ ഒരിടം തന്നെ തീര്‍ത്തു കഴിഞ്ഞു. അവിടെയെത്തുക മറ്റൊരു താരത്തിനും എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയില്‍ നമുക്ക് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്. ധോണിക്കു പകരം ആര് ഇന്ത്യന്‍ ടീമിലെത്തിയാലും അവര്‍ക്കു വലിയൊരു ശൂന്യതയാണ് നികത്താനുള്ളത്. ലോകത്തിലെ ഏതൊരു ടീമും ആഗ്രഹിക്കുന്നത് ധോണിയെപ്പൊലൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാണ്. ധോണിയുടെ സ്ഥാനത്തേക്കു മല്‍സരമുള്ളത് നല്ല കാര്യമാണ്. കാരണം ഇതു താരങ്ങളുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും സഞ്ജു അഭിപ്രായപ്പെട്ടു.

Story first published: Thursday, September 24, 2020, 20:28 [IST]
Other articles published on Sep 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X