Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: നാലില്‍ ഒന്നാവാന്‍ കെകെആറും പഞ്ചാബും നേര്‍ക്കുനേര്‍, ഷാര്‍ജയില്‍ ഇന്ന് വമ്പന്‍ പോര്

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. 11 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള കെകെആര്‍ നിലവില്‍ നാലാം സ്ഥാനത്താണ്. 11 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്തും. ഇന്ന് പഞ്ചാബ് വിജയിച്ചാല്‍ കെകെആറിന് നാലാം സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ ഇന്ന് ഇരുകൂട്ടര്‍ക്കും ജീവന്‍മരണ പോരാട്ടമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം. താരതമ്യേനെ ചെറിയ മൈതാനമായതിനാല്‍ ബാറ്റിങ് വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കാം. രാജസ്ഥാനും പ്ലേ ഓഫ് പോരാട്ടത്തില്‍ സജീവമായതോടെ കെകെആറിനും പഞ്ചാബിനും ജയം കൂടുതല്‍ നിര്‍ണ്ണായകമായി. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രണ്ട് റണ്‍സിന് പഞ്ചാബിനെ കെകെആര്‍ പരാജയപ്പെടുത്തിയിരുന്നു. സുനില്‍ നരെയ്‌ന്റെ ബൗളിങ് മികവിലായിരുന്നു അന്ന് പഞ്ചാബ് ജയിച്ചത്. ഇതിന് പ്രതികാരം വീട്ടാനുറച്ചാവും കെകെആര്‍ ഇറങ്ങുക.

വിജയം തുടരാന്‍ പഞ്ചാബ്

വിജയം തുടരാന്‍ പഞ്ചാബ്

തുടര്‍ച്ചയായി നാല് ജയം നേടിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇറങ്ങുന്നത്. ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. ബാറ്റിങ് നിരയില്‍ പരിക്കേറ്റ മായങ്ക് അഗര്‍വാള്‍ ഇന്നും കളിച്ചേക്കില്ല. എങ്കിലും അത് ടീമിനെ കാര്യമായി ബാധിക്കാനിടയില്ല. കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ പ്രകടനം ഇന്ന് ടീമിന് നിര്‍ണ്ണായകമാണ്. ഷാര്‍ജയിലാണ് മത്സരമെന്നതിനാല്‍ ക്രിസ് ഗെയ്‌ലിനെപ്പോലൊരു ആരോഗ്യവാനായ താരത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചേക്കും.

വിജയം തുടരാന്‍ പഞ്ചാബ്

മാക്‌സ്‌വെല്‍ പ്രതിഭയ്‌ക്കൊത്ത് ഇതുവരെ ഉയര്‍ന്നിട്ടില്ല. ബൗളിങ് നിരയുടെ മികച്ച പ്രകടനം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. മുഹമ്മദ് ഷമി,ക്രിസ് ജോര്‍ദാന്‍,അര്‍ഷദീപ് സിങ് തുടങ്ങിയ പേസര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമ്പോള്‍ മുരുകന്‍ അശ്വിന്‍,രവി ബിഷ്‌നോയ് എന്നീ സ്പിന്നര്‍മാരും മികവ് കാട്ടുന്നു. എന്തായാലും കെകെആറിന് അനായാസമായൊരു ജയം സാധ്യമാകില്ലെന്ന കാര്യം ഉറപ്പാണ്.

പ്രതീക്ഷയോടെ കെകെആര്‍

പ്രതീക്ഷയോടെ കെകെആര്‍

മികച്ച താരങ്ങളുണ്ടെങ്കിലും സ്ഥിരതയുടെ കാര്യമാണ് പ്രശ്‌നം. ആര്‍സിബിയോട് കൂട്ടത്തകര്‍ച്ച നേരിട്ട കെകെആര്‍ തൊട്ടടുത്ത മത്സരത്തില്‍ കരുത്തരായ ഡല്‍ഹിയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാല്‍ത്തന്നെ സ്ഥിരതയുടെ കാര്യത്തില്‍ ഒരുറപ്പും പറയാനാവാത്ത അവസ്ഥ. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാതി കൂട്ടുകെട്ട് ക്ലിക്കാകുന്നില്ല. ശുബ്മാന്‍ പവര്‍പ്ലേ മുതലാക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. ത്രിപാതി തുടക്കത്തിലേ പുറത്താകുമ്പോള്‍ ടീം സമ്മര്‍ദ്ദത്തിലാകുന്നു.

പ്രതീക്ഷയോടെ കെകെആര്‍

അവസാന മത്സരത്തില്‍ രാഹുലിന് പകരം നിധീഷ് റാണ ഓപ്പണറായെത്തി തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ ശുബ്മാന്‍ ഗില്‍ നിധീഷ് റാണ ഓപ്പണിങ് കൂട്ടുകെട്ട് ഇന്നും ഇറങ്ങാനാണ് സാധ്യത. ആന്‍ഡ്രേ റസലിന്റെ അഭാവത്തില്‍ സുനില്‍ നരെയ്ന്‍ മധ്യനിരയില്‍ അടിച്ച് തകര്‍ക്കുന്നുണ്ട്. എന്നാല്‍ ദിനേഷ് കാര്‍ത്തിക് തീര്‍ത്തും നിരാശപ്പെടുത്തുന്നു. അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയിലും പ്രതീക്ഷകളേറെ. എന്നാല്‍ പേസ് ബൗളര്‍മാര്‍ ഡെത്ത് ഓവറില്‍ നന്നായി തല്ലുവാങ്ങുന്നത് ടീമിന് തലവേദനയായിട്ടുണ്ട്.

Story first published: Monday, October 26, 2020, 8:35 [IST]
Other articles published on Oct 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+