Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കെകെആറിന്റെ മധ്യനിരയുടെ കരുത്ത് അവനാണ്, സീസണില്‍ ഗംഭീര പ്രകടനമെന്ന് ബ്രാഡ് ഹോഗ്!!

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓഫ് സാധ്യതയുടെ പടിവാതില്‍ക്കലാണ് നില്‍ക്കുന്നത്. പക്ഷേ അവരുടെ മുന്നിലുള്ളത് ഇനി ഒരു കാര്യം മാത്രമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന മത്സരത്തില്‍ പരാജയപ്പെടണം. മുംബൈക്കെതിരെ ഇന്ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ഹൈദരാബാദ് തോല്‍ക്കാനായി കെകെആര്‍ പ്രാര്‍ത്ഥിക്കുക. എന്നാല്‍ അവസാന മത്സരത്തോടെ ടീമിന്റെ അപ്രതീക്ഷിത കുതിപ്പാണ് കണ്ടത്. അതിന് പ്രധാന കാരണം അവരുടെ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ പ്രകടനമായിരുന്നു. ഇപ്പോഴിതാ മോര്‍ഗനെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ് രംഗത്തെത്തിയിരിക്കുകയാണ്.

1

കെകെആറിന്റെ മധ്യനിരയുടെ കരുത്താണ് മോര്‍ഗനെന്ന് ബ്രാഡ് ഹോഗ് പറയുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം നീളം കൊല്‍ക്കത്തയുടെ മധ്യനിര കരുത്തുറ്റതായിരുന്നു. അതിന് കാരണം മോര്‍ഗന്‍ മധ്യനിരയില്‍ നടത്തുന്ന ഗംഭീര പ്രകടനമാണ്. കൊല്‍ക്കത്തയുടെ ബൗളിംഗില്‍ പാറ്റ് കമ്മിന്‍സിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. കെകെആറിന് രണ്ട് ദിവസം വലിയ ആശങ്ക നിറഞ്ഞതാവും. അവരുടെ പ്ലേഓഫ് സാധ്യതകള്‍ അങ്ങനെയാണ്. എന്നാല്‍ പാറ്റ് കമ്മിന്‍സ് അവസാന മത്സരത്തില്‍ തകര്‍ത്തെറിഞ്ഞു. ടൂര്‍ണമെന്റില്‍ ഏറ്റവും പ്രിയപ്പെട്ടത് ഇയാന്‍ മോര്‍ഗനാണ്. മധ്യനിരയുടെ കരുത്തായിരുന്നു അദ്ദേഹം. മികച്ച തുടക്കം നല്‍കിയ ശുഭ്മാന്‍ ഗില്ലും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഹോഗ് പറഞ്ഞു.

അതേസമയം ഹോഗിന്റെ പ്രശംസയില്‍ കാര്യമുണ്ട്. ഈ സീസണില്‍ ഗംഭീര പ്രകടനം തന്നെയാണ് മോര്‍ഗന്‍ നടത്തുന്നത്. 418 റണ്‍സ് ഇതുവരെ അടിച്ചിട്ടുണ്ട് താരം. ഒരു സീസണില്‍ മോര്‍ഗന്‍ ഇത്രയും റണ്‍സ് അടിക്കുന്നതും ഇത് ആദ്യമായിട്ടാണ്. 68 റണ്‍സാണ് രാജസ്ഥാനെതിരെ മോര്‍ഗന്‍ അടിച്ചത്. സീസണില്‍ മോര്‍ഗന്റെ ആദ്യ അര്‍ധ സെഞ്ച്വറിയായിരുന്നു ഇത്. എന്നാല്‍ നേരത്തെ കുറഞ്ഞ പന്തുകളില്‍ 40 റണ്‍സൊക്കെ ഒന്നിലധികം തവണ മോര്‍ഗന്‍ അടിച്ചിട്ടുണ്ട്. മധ്യനിരയില്‍ ആേ്രന്ദ റസ്സലും ദിനേഷ് കാര്‍ത്തിക്കും പരാജയപ്പെട്ടപ്പോഴാണ് മോര്‍ഗന്‍ ടീമിന്റെ ഉത്തരവാദിത്തമേറ്റെടുത്തത്. ടീമിന്റെ ക്യാപ്റ്റന്‍സിയും ഇതിനിടെ മോര്‍ഗന് ലഭിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ ഇനി മുന്നോട്ട് പോകുന്ന കാര്യം ദൈവത്തിന്റെ കൈയ്യിലാണെന്ന് നേരത്തെ മോര്‍ഗന്‍ പറഞ്ഞിരുന്നു. തന്റെ ടീം രാജസ്ഥാനെതിരെ നടത്തിയ പ്രകടനം സംതൃപ്തി നല്‍കുന്നതാണ്. റണ്‍റേറ്റിനെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ ആദ്യം വേണ്ടത് ജയിക്കാനായ പോയിന്റാണ്. രാജസ്ഥാനെതിരെ കളിച്ചതിനേക്കാള്‍ കൂടുതലായി ടീമിനൊന്നും ചെയ്യാനില്ലെന്ന് എനിക്കറിയാമെന്നും മോര്‍ഗന്‍ പറഞ്ഞു. ജയിക്കാനാവശ്യമായ സ്‌കോറാണ് അടിച്ചതെന്ന് അറിയാമായിരുന്നു. ബാറ്റ് ചെയ്യാന്‍ എളുപ്പമുള്ള പിച്ചാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്നാല്‍ വിക്കറ്റ് വീഴാനും സാധ്യതയുണ്ടെന്ന് കരുതിയിരുന്നു. മധ്യ ഓവറുകളില്‍ ടീമിന് പാളിച്ച സംഭവിച്ചിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചത് കെകെആറിനെ ശക്തമായ നിലയില്‍ എത്തിച്ചെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

Story first published: Tuesday, November 3, 2020, 11:03 [IST]
Other articles published on Nov 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+