Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇവിടെ നിന്ന് എന്ത് സംഭവിക്കുന്നുവെന്നത് ദൈവത്തിന്റെ തീരുമാനം; ഓയിന്‍ മോര്‍ഗന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 60 റണ്‍സിന് തോല്‍പ്പിച്ച് കെകെആര്‍ പ്ലേ ഓഫ് പ്രതീക്ഷ കാത്തിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തില്‍ ഓയിന്‍ മോര്‍ഗന്റെ (68*) ബാറ്റിങ്ങും പാറ്റ് കമ്മിന്‍സിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് കെകെആറിന് ആവേശ ജയം സമ്മാനിച്ചത്. ജയത്തോടെ 14 മത്സരം പൂര്‍ത്തിയാക്കിയ കെകെആര്‍ 14 പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്തുണ്ട്. നെറ്റ് റണ്‍റേറ്റ് -0.214 ആണ് കെകെആറിനുള്ളത്. എന്നാല്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ ഇത് മതിയാകില്ല.

ഇന്ന് നടക്കുന്ന ഡല്‍ഹി-ആര്‍സിബി മത്സര ഫലവും നാളെ നടക്കുന്ന ഹൈദരാബാദ്-മുംബൈ പോരാട്ടവുമെല്ലാം കെകെആറിന്റെ പ്ലേ ഓഫ് സീറ്റിനെ സ്വാധീനിക്കും. ഇപ്പോഴിതാ എല്ലാം ദൈവത്തിന്റെ കൈയിലാണെന്ന് പറഞ്ഞിരിക്കുകയാണ് കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍. 'നെറ്റ് റണ്‍റേറ്റിനെക്കുറിച്ച് ഞാന്‍ ബോധവാനാണെങ്കിലും ആദ്യം സ്വയം ഒരു വിജയ സ്ഥാനത്തേക്ക് എത്തേണ്ടത് ആവിശ്യമായിരുന്നു. ഇതില്‍ കൂടുതലായി രാജസ്ഥാനെതിരേ ചെയ്യാമായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ ഇനിയുള്ള കാര്യങ്ങളെല്ലാം ദൈവത്തിന്റെ കൈകളിലാണ്'-മോര്‍ഗന്‍ പറഞ്ഞു.

eoinmorganipl

ഹൈദരാബാദ്-മുംബൈ മത്സരമാണ് കെകെആറിന് നിര്‍ണ്ണായകം. ഹൈദരാബാദ് മുംബൈയെ തോല്‍പ്പിച്ചാല്‍ 14 മത്സരത്തില്‍ നിന്ന് 14 പോയിന്റാണ് അവര്‍ക്ക് ലഭിക്കുക. ഇതോടെ നാലാം സ്ഥാനത്തേക്ക് ഹൈദരാബാദ് ഉയരും. കാരണം നെറ്റ് റണ്‍റേറ്റില്‍ +0.555 പോയിന്റുമായി ഹൈദരാബാദ് മുന്നിലാണ്. എന്നാല്‍ ഹൈദരാബാദ് തോറ്റാല്‍ കെകെആറിന് വലിയ ഭീഷണി ഉണ്ടാകില്ല. കാരണം സിഎസ്‌കെ,രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ പുറത്താക്കിയിക്കഴിഞ്ഞു.

മുംബൈ,ഡല്‍ഹി,ആര്‍സിബി ടീമുകള്‍ പ്ലേ ഓഫില്‍ കടക്കാനുള്ള സാധ്യത കൂടുതലാണ്. നാലാം സ്ഥാനത്തിനായി ഹൈദരാബാദും കെകെആറും തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. ഇന്നത്തെയും നാളത്തെയും മത്സരഫലം നിര്‍ണ്ണായകമാണ്. രാജസ്ഥാനെ തോല്‍പ്പിക്കാനുള്ള ഏക വഴി എന്തായിരുന്നുവെന്നതിനെക്കുറിച്ചും മോര്‍ഗന്‍ പ്രതികരിച്ചു. 'എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്തായ ശേഷം പറഞ്ഞത് ബൗളര്‍മാര്‍ക്ക് പിച്ച് അനുകൂലമാണെന്നാണ്.

10നും 15നും ഇടയ്ക്കുള്ള ഓവറുകളിലാണ് കൂടുതലും വിക്കറ്റ് നഷ്ടമായത്. എന്നാല്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചത് മനോഹരമായി. സാധാരണ ശൈലിയിലുള്ള കളി മാത്രമായിരുന്നു രാജസ്ഥാനെതിരേ വിജയിക്കാനുള്ള ഏക വഴി'-മോര്‍ഗന്‍ പറഞ്ഞു. കെകെആര്‍ ബാറ്റിങ് നിര വലിയ തകര്‍ച്ച നേരിട്ടപ്പോള്‍ 35 പന്തുകള്‍ നേരിട്ട് 5 ഫോറും ആറ് സിക്‌സും പറത്തിയ മോര്‍ഗനാണ് കളി കെകെആറിന് അനുകൂലമാക്കിയത്. ശുബ്മാന്‍ ഗില്‍,രാഹുല്‍ ത്രിപാതി,ആന്‍ഡ്രേ റസല്‍ (25) എന്നിവരും തിളങ്ങി.

Story first published: Monday, November 2, 2020, 12:47 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+