IPL 2020: ടീമിന് ദിശകാട്ടാന്‍ നായകപദവി വേണമെന്നില്ല: ഇയാന്‍ മോര്‍ഗന്‍
ഇംഗ്ലണ്ടിന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഇയാന്‍ മോര്‍ഗന്‍. നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുന്നു. ടീമില്‍ ദിനേശ് കാര്‍ത്തിക്കാണ് നായകന്‍. മോര്‍ഗന്‍ സ്‌ക്വാഡിലെ മുതിര്‍ന്ന താരവും. നായകപദവിയില്ലെങ്കിലും നിര്‍ണായക സമയത്ത് കൊല്‍ക്കത്തയെ ശരിയായ ദിശയില്‍ നയിക്കാന്‍ മോര്‍ഗന്‍ കടന്നുവരുന്നത് ചെന്നൈയുമായുള്ള മത്സരത്തില്‍ ആരാധകര്‍ കാണുകയുണ്ടായി.
സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍ ഇയാന്‍ മോര്‍ഗന്‍. ടീമിന് ശരിയായ ദിശകാട്ടാന്‍ നായകപദവി നിര്‍ബന്ധമല്ലെന്ന് മോര്‍ഗന്‍ വ്യക്തമാക്കി. നായകന്‍ മാത്രമേ ടീമിന് നിര്‍ദ്ദേശം നല്‍കാവൂ എന്ന ചട്ടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലില്ല. സാഹചര്യം മനസിലാക്കി ആവശ്യമെങ്കില്‍ ടീമിലെ മുതിര്‍ന്ന താരങ്ങള്‍ നേതൃത്വം ഏറ്റെടുക്കും, വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഇയാന്‍ മോര്‍ഗന്‍ അറിയിച്ചു.

നിലവില്‍ ദിനേശ് കാര്‍ത്തിക്കും ബ്രണ്ടന്‍ മക്കല്ലവും കൊല്‍ക്കത്തയെ ശരിയായ ദിശയിലാണ് കൊണ്ടുപോകുന്നത്. എന്നാല്‍ കളിക്കളത്തില്‍ ചില സമയത്ത് ടീമിലെ സീനിയര്‍ താരങ്ങള്‍ നിയന്ത്രണം ഏറ്റുപിടിക്കും. ടീമിന്റെ കുതിപ്പില്‍ ഈ പതിവ് ഗുണം ചെയ്യുന്നുണ്ടെന്ന് മോര്‍ഗന്‍ പറഞ്ഞു. ഐപിഎല്‍ 2020 പതിപ്പ് മൂന്നാം വാരം പിന്നിടുമ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാമതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടീം ഇതുവരെ മൂന്നു മത്സരങ്ങള്‍ ജയിച്ചു. നേരത്തെ, ദിനേശ് കാര്‍ത്തിക്കിനെ മാറ്റി പകരം ഇയാന്‍ മോര്‍ഗനെ കൊല്‍ക്കത്തയുടെ നായകനാക്കണമെന്ന ആവശ്യം ആരാധകര്‍ ഉന്നയിച്ചിരുന്നു. പലപ്പോഴും കാര്‍ത്തിക്കിന്റെ അബദ്ധ തീരുമാനങ്ങള്‍ ടീമിനെ കുഴിയില്‍ ചാടിക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. എന്തായാലും ചെന്നൈയ്ക്ക് എതിരെ പിടിച്ചെടുത്ത 10 റണ്‍സ് ജയം കാര്‍ത്തിക്കിന് ആശ്വാസമേകുന്നുണ്ട്.
ചെന്നൈയ്ക്ക് എതിരെ വ്യത്യസ്ത ഗെയിം പ്ലാനാണ് കാര്‍ത്തിക്കിന് കീഴില്‍ കൊല്‍ക്കത്ത നടപ്പിലാക്കിയത്. പതിവ് ഓപ്പണര്‍ സുനില്‍ നരെയ്‌നെ മാറ്റി പകരം രാഹുല്‍ ത്രിപാഠിയെ മാനേജ്‌മെന്റ് പരീക്ഷിച്ചു. ഈ നടപടി മത്സരത്തില്‍ ഫലംകാണുകയും ചെയ്തു. ഒപ്പം പതിവായി മുന്‍നിരയില്‍ ഇറങ്ങിയിരുന്ന ദിനേശ് കാര്‍ത്തിക് ഏഴാം നമ്പറിലാണ് കഴിഞ്ഞതവണ കളിച്ചത്. മികച്ച ടീമിനെ ലഭിച്ചിട്ടും മോശം ലൈനപ്പ് ഒരുക്കുന്നു എന്നതായിരുന്നു കാര്‍ത്തിക്കിന് എതിരെയുള്ള പരാതി. എന്തായാലും ഈ പരിഭവം കഴിഞ്ഞ മത്സരത്തില്‍ ഇദ്ദേഹം പരിഹരിച്ചു. ബൗളിങ് മേഖലയില്‍ സുനില്‍ നരെയ്‌നെ വൈകി അവതരിപ്പിച്ചെന്നതും കൊല്‍ക്കത്തയുടെ നടപ്പിലാക്കിയ മറ്റൊരു തന്ത്രമായിരുന്നു. ചെന്നൈയ്ക്ക് എതിരെ ഇതും ഫലംകണ്ടു. ശനിയാഴ്ച്ച കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരൊയണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications