IPL 2020: കെകെആര്‍ x ഡല്‍ഹി- കരുത്തരുടെ പോരാട്ടത്തിലെ കണിക്കണക്കുകള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കെകെആറും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. പോയിന്റ് പട്ടികയില്‍ തലപ്പത്ത് തിരിച്ചെത്താന്‍ ഡല്‍ഹിക്ക് ജയം വേണമെങ്കില്‍ ആദ്യ നാലില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ കെകെആറിനും ജയം അനിവാര്യം. നിലവിലെ ഫോമില്‍ ഡല്‍ഹിക്ക് അല്‍പ്പം മുന്‍തൂക്കമുണ്ടെങ്കിലും കെകെആറും നിസാരരല്ല. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയം ഡല്‍ഹിക്കിയായിരുന്നു. അവസാന മത്സരത്തില്‍ ഇരു ടീമും പരാജയപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ ഇന്ന് വിജയ വഴിയില്‍ തിരിച്ചെത്തേണ്ടത് ഇരുകൂട്ടര്‍ക്കും അനിവാര്യമാണ്. ആവേശ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകളുടെയും കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇതുവരെ 26 മത്സരങ്ങളിലാണ് കെകെആറും ഡല്‍ഹിയും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 13 തവണയും കെകെആര്‍ വിജയിച്ചപ്പോള്‍ ഡല്‍ഹി 12 തവണയും ജയം സ്വന്തമാക്കി. ഒരു മത്സരം ഫലം കാണാതെ പോയി. നിലവിലെ കണക്കുകളില്‍ അല്‍പ്പം മുന്‍തൂക്കം ഡല്‍ഹിക്കുണ്ട്.കെകെആറിന് പരിക്ക് തലവേദനായകുന്നുണ്ട്. ആന്‍ഡ്രേ റസല്‍ ഇന്നും കളിച്ചേക്കില്ല. എന്നാല്‍ സുനില്‍ നരെയ്ന്‍ ഇന്ന് ടീമില്‍ തിരിച്ചെത്തിയേക്കും.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ കെകെആര്‍ താരം ആന്‍ഡ്രേ റസലാണ് (227). എന്നാല്‍ പരിക്കേറ്റിരിക്കുന്ന താരം അവസാന മത്സരത്തില്‍ കളിച്ചിരുന്നില്ല. ഇന്നും റസല്‍ കളിക്കാന്‍ സാധ്യത കുറവാണ്. സീസണില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ റസലിന് സാധിച്ചിരുന്നില്ല. മറുവശത്ത് ഡല്‍ഹി നിരയില്‍ നായകന്‍ ശ്രേയസ് അയ്യരാണ് (378) കേമന്‍. സീസണില്‍ സ്ഥിരതയോടെ കളിക്കാന്‍ ശ്രേയസിനും സാധിക്കുന്നില്ല. ബൗളര്‍മാരില്‍ കെകെആറില്‍ സുനില്‍ നരെയ്‌നാണ് (20) ഡല്‍ഹിക്കെതിരേ കേമന്‍. ബൗളിങ് ആക്ഷന്‍ സംശയത്തിലായതിന് പിന്നാലെ ടീമിന് പുറത്തായ നരെയ്ന്‍ ഇന്ന് തിരിച്ചെത്തുമെന്നാണ് സൂചനകള്‍. ഡല്‍ഹി നിരയില്‍ കഗിസോ റബാദയാണ് (6) മുന്നില്‍. 10മത്സരത്തില്‍ നിന്ന് 21 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് നിലവില്‍ ചൂടുന്നത് റബാദയാണ്. കെകെആര്‍ നിരയില്‍ കൂടുതല്‍ ക്യാച്ച് നേടിയത് സുനില്‍ നരെയ്‌നും (7) ഡല്‍ഹിക്കുവേണ്ടി റിഷഭ് പന്തുമാണ് (6). ഡല്‍ഹിക്കെതിരേ കെകെആറിന്റെ ശരാശരി ടീം സ്‌കോര്‍ 153 റണ്‍സും ഡല്‍ഹിയുടെ ശരാശരി ടീം സ്‌കോര്‍ 155 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
കെകെആറിന്റെ ആന്‍ഡ്രേ റസല്‍ ഇന്ന് എട്ട് റണ്‍സ് നേടിയാല്‍ ഐപിഎല്ലില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കും. 66 റണ്‍സ് കൂടി നേടിയാല്‍ കെകെആറിനൊപ്പം 1500 റണ്‍സും പൂര്‍ത്തിയാക്കാനാവും. കെകെആര്‍ ഓപ്പണര്‍ രാഹുല്‍ ത്രിപാതി 73 റണ്‍സ് നേടിയാല്‍ ഐപിഎല്ലില്‍ 1000 റണ്‍സ് ക്ലബ്ബിലെത്തും. ഡല്‍ഹിയുടെ റിഷഭ് പന്ത് 74 റണ്‍സും 1 സിക്‌സും നേടിയാല്‍ 2000 റണ്‍സും 100 സിക്‌സര്‍ ക്ലബ്ബിലും ഇടം പിടിക്കും. പൃത്ഥ്വി ഷാ അഞ്ച് ഫോര്‍ നേടിയാല്‍ 100 ഐപിഎല്‍ ബൗണ്ടറി ക്ലബ്ബില്‍ ഇടം പിടിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications