IPL 2020: കെകെആര്‍ X രാജസ്ഥാന്‍- ആര് അകത്ത്, ആര് പുറത്ത്? ഇന്നറിയാം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ കെകെആറും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. പ്ലേ ഓഫില്‍ പ്രതീക്ഷ വെക്കാന്‍ ഇന്ന് ജയം ഇരു കൂട്ടര്‍ക്കും അനിവാര്യം. തോല്‍ക്കുന്ന ടീമിന്റെ പ്ലേ ഓഫ് സാധ്യത തോറ്റാല്‍ അവസാനിക്കുമെന്നതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കാനാവും ഇരു ടീമും ശ്രമിക്കുക. നിലവില്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള രാജസ്ഥാന്‍ ആറാം സ്ഥാനത്താണ്.

നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് 12 പോയിന്റ് തന്നെയുള്ള ഹൈദരാബാദും പഞ്ചാബും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ഇന്ന് വമ്പന്‍ ജയം സ്വന്തമാക്കിയാല്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫില്‍ പ്രതീക്ഷവെക്കാനാവും. അതേ സമയം 13 മത്സരത്തില്‍ നിന്ന് 12 പോയിന്റ് തന്നെയുള്ള കെകെആര്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റില്‍ പിന്നിലുള്ള കെകെആറിനും ഇന്ന് വമ്പന്‍ ജയം സ്വന്തമാക്കിയാല്‍ മാത്രമെ പ്ലേ ഓഫില്‍ പ്രതീക്ഷവെക്കാനാവൂ. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 37 റണ്‍സിന് രാജസ്ഥാനെ കെകെആര്‍ പരാജയപ്പെടുത്തിയിരുന്നു.

മിന്നും ഫോമില്‍ രാജസ്ഥാന്‍
മികച്ച ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ്. അവസാന രണ്ട് മത്സരത്തിലും അവര്‍ കാഴ്ചവെച്ച ബാറ്റിങ് ഏത് എതിരാളികളെയും തകര്‍ക്കുന്ന തരത്തിലാണ്. ഓപ്പണിങ്ങില്‍ ഇറങ്ങി തല്ലിത്തകര്‍ക്കുന്ന ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റിങ്ങാണ് രാജസ്ഥാന്റെ കരുത്ത്. സ്‌റ്റോക്‌സിനെ പവര്‍പ്ലേ പൂര്‍ത്തിയാക്കും മുമ്പ് തളക്കാനായാല്‍ മാത്രമെ കെകെആറിന് പ്രതീക്ഷകളുള്ളൂ. റോബിന്‍ ഉത്തപ്പ,സഞ്ജു സാംസണ്‍ എന്നിവരും ഫോമിലേക്കുയര്‍ന്നത് രാജസ്ഥാന്റെ ആത്മവിശ്വാസം ഉയര്‍ത്തും. മധ്യനിരയില്‍ സ്റ്റീവ് സ്മിത്ത്,ജോസ് ബട്‌ലര്‍ എന്നിവരും അവസാന സമയത്ത് വെടിക്കെട്ട് നടത്താന്‍ രാഹുല്‍ തെവാത്തിയ,റിയാന്‍ പരാഗ് എന്നിവരും രാജസ്ഥാനിലുണ്ട്. എന്നാല്‍ ബൗളിങ്ങ് തലവേദനയാണ്. ജോഫ്ര ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. സ്പിന്‍ നിരയില്‍ ശ്രേയസ് ഗോപാല്‍,തെവാത്തിയ എന്നിവര്‍ മികവുകാട്ടുന്നുണ്ട്.

കെകെആര്‍ അടിമുടി മാറണം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സംബന്ധിച്ച് മുന്നിലുള്ള വെല്ലുവിളികളേറെയാണ്. ബാറ്റിങ് നിരയാണ് പ്രധാന പ്രശ്‌നം. പവര്‍പ്ലേ പൂര്‍ത്തിയാകും മുമ്പെ ഒന്നിലധികം വിക്കറ്റ് നഷ്ടപ്പെടുന്നതോടെ കെകെആര്‍ ബാറ്റിങ് നിര വലിയ സമ്മര്‍ദ്ദത്തിലാകുന്നു. ഓപ്പണിങ്ങില്‍ മാറി മാറിയുള്ള പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സ്ഥിരത കണ്ടെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. നിധീഷ് റാണയില്‍ പ്രതീക്ഷ ഉണ്ടെങ്കിലും ദിനേഷ് കാര്‍ത്തിക്,രാഹുല്‍ ത്രിപാതി എന്നിവരുടെ മോശം ഫോം തിരിച്ചടിയാണ്. പരിക്കേറ്റ റസലില്ലാത്തത് കെകെആറിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ബൗളിങ് നിരയില്‍ പാറ്റ് കമ്മിന്‍സ്,ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ക്ക് ന്യൂബോളില്‍ മികവ് കാട്ടിയാല്‍ മാത്രമെ പഞ്ചാബിന് പ്രതീക്ഷയുള്ളു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications