IPL 2020: പഞ്ചാബ് X കെകെആര്‍- ജീവന്‍മരണ പോരാട്ടത്തിന് മുമ്പ് അറിയണം ഈ കണക്കുകള്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും കെകെആറും നേര്‍ക്കുനേര്‍. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമായതിനാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇരു ടീമിനും മികച്ച ബാറ്റിങ് കരുത്തുള്ളതിനാല്‍ ഷാര്‍ജയില്‍ റണ്‍മഴ തന്നെ പെയ്‌തേക്കും. നിലവില്‍ 11 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള കെകെആര്‍ നാലാം സ്ഥാനത്തും 11 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്തുമാണ്. അതിനാല്‍ത്തന്നെ ഇന്ന് പഞ്ചാബ് ജയിച്ചാല്‍ നാലാം സ്ഥാനത്തേക്ക് ഉയരും. രാജസ്ഥാനും ശക്തമായി തിരിച്ചുവന്നതോടെ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടക്കാനുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. പഞ്ചാബ് കെകെആര്‍ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് അറിയേണ്ട കളിക്കണക്കുകള്‍ നോക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും 26 മത്സരങ്ങളിലാണ് ഇതുവരെ നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 18 തവണയും ജയം കെകെആറിനായിരുന്നു. 8 മത്സരങ്ങളിലാണ് പഞ്ചാബ് ജയിച്ചത്. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രണ്ട് റണ്‍സിന് ജയം കെകെആര്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പ്രതികാരം വീട്ടാനുറച്ചാവും പഞ്ചാബ് ഇറങ്ങുക. അവസാന നാല് മത്സരത്തിലും പഞ്ചാബ് തോല്‍വി അറിഞ്ഞിട്ട എന്നതാണ് ശ്രദ്ധേയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കെകെആര്‍ ഇറങ്ങുന്നത്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ കെകെആര്‍ താരം ആന്‍ഡ്രേ റസലാണ് (251). എന്നാല്‍ പരിക്കേറ്റ റസല്‍ ഇന്നും പ്ലേയിങ് ഇലവനില്‍ ഉണ്ടായേക്കില്ല. പഞ്ചാബ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് (262) മുന്നില്‍. യുഎഇയില്‍ മികച്ച റെക്കോഡുള്ള താരമാണ് മാക്‌സ്‌വെല്ലെങ്കിലും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഒരു അര്‍ധ സെഞ്ച്വറി പ്രകടനം പോലും നടത്താന്‍ മാക്‌സ് വെല്ലിന് സാധിച്ചിട്ടില്ല. കൂടുതല്‍ വിക്കറ്റുള്ള നിലവിലെ കെകെആര്‍ താരം സുനില്‍ നരെയ്‌നാണ് (28).

പഞ്ചാബിനെതിരേ ഏറ്റവും മികച്ച ബൗളിങ് റെക്കോഡും നരെയ്‌ന്റെ പേരിലാണ്. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബിനെ വിജയം നേടുന്നതില്‍ നിന്ന് തടുത്തത് നരെയ്‌നായിരുന്നു. പഞ്ചാബ് നിരയില്‍ കൂടുതല്‍ വിക്കറ്റ് മുഹമ്മദ് ഷമിയുടെ (3) പേരിലാണ്. കെകെആറിനുവേണ്ടി കൂടുതല്‍ ക്യാച്ച് ദിനേഷ് കാര്‍ത്തിക്,സുനില്‍ നരെയ്ന്‍,റസല്‍ (3) എന്നിവരുടെ പേരിലും പഞ്ചാബ് നിരയില്‍ മാക്‌സ് വെല്ലിന്റെ (5) പേരിലുമാണ്. പഞ്ചാബിനെതിരേ കെകെആറിന്റെ ശരാശരി ടീം സ്‌കോര്‍ 163 റണ്‍സും പഞ്ചാബിന്റെ ശരാശരി സ്‌കോര്‍ 160 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
രാഹുല്‍ ത്രിപാതിക്ക് 1000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 60 റണ്‍സാണ്. നിധീഷ് റാണ 87 റണ്‍സ് നേടിയാല്‍ കെകെആറിനൊപ്പം 1000 റണ്‍സ് പൂര്‍ത്തിയാക്കും. പഞ്ചാബിനുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ക്രിസ് ഗെയ്‌ലിനുവേണ്ടത് 16 റണ്‍സ്. കെ എല്‍ രാഹുല്‍ 65 റണ്‍സ് നേടിയാല്‍ 2000 ഐപിഎല്‍ റണ്‍സ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ പൂര്‍ത്തിയാക്കാനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications