Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കെകെആറിന്റെ ക്യാപ്റ്റന്‍ കാര്‍ത്തിക്കാണോ, കളിക്കളത്തില്‍ നടപ്പാവുന്നത് മോര്‍ഗന്റെ തന്ത്രം

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാരാണ്. ഓരോ ദിവസവും ഉയരുന്ന ചോദ്യമാണിത്. ദിനേഷ് കാര്‍ത്തിക്കിനെ മാറ്റണമെന്ന ആവശ്യം സജീവമായതിന് പിന്നാലെയാണ് ഇക്കാര്യം ഉയര്‍ന്നത്. കളിക്കളത്തില്‍ കാര്‍ത്തിക്കിനേക്കാള്‍ കൂടുതല്‍ ഇടപെടല്‍ ഇയാന്‍ മോര്‍ഗനാണ് നടത്തുന്നത്. മോര്‍ഗനെ ക്യാപ്റ്റനാക്കണമെന്നാണ് നേരത്തെ ഉയര്‍ന്ന ആവശ്യവും. സിഎസ്‌കെയ്‌ക്കെതിരെ ഇത്തരം തന്ത്രങ്ങളാണ് കെകെആറിന് വിജയം സമ്മാനിച്ചത്. ബൗളിംഗ് തന്ത്രങ്ങള്‍ മുമ്പ്കാര്‍ത്തിക്കില്‍ നിന്ന് കണ്ടിട്ടുമില്ല. അതുകൊണ്ട് സംശയങ്ങള്‍ ധാരാളമാണ്.

1

സുനില്‍ നരെയ്‌നെ എന്തുകൊണ്ട് ആദ്യ 11 ഒാവറില്‍ എന്തുകൊണ്ട് കാര്‍ത്തിക്ക് ഉപയോഗിച്ചില്ലെന്നാണ് ചോദ്യം. കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിയുടെ മികവായിട്ടാണ് പിന്നീട് നരെയ്‌നെ ഉപയോഗിച്ചതായി ആരാധകര്‍ കാണുന്നത്. എന്നാല്‍ നരെയ്‌നെ ഉപയോഗിച്ചത് മോര്‍ഗനാണ്. ആദ്യം തന്നെ പാറ്റ് കമ്മിന്‍സിന്റെ നാല് ഓവറുകള്‍ എറിഞ്ഞ് തീര്‍ത്തു. അവസാനത്തേക്ക് കമ്മിന്‍സ് റണ്‍സ് വഴങ്ങുമെന്ന് മോര്‍ഗന് അറിയാം. നരെയ്‌നെ കൃത്യമായി ഉപയോഗിച്ച മോര്‍ഗന്‍ സിഎസ്‌കെയെ വീഴ്ത്തുകയും ചെയ്തു. കാര്‍ത്തിക്കിന് ക്യാപ്റ്റന്‍സി ഭാരം ഇതോടെ കുറഞ്ഞിരിക്കുകയാണ്. മോര്‍ഗന്‍ നിരന്തരം ബൗളര്‍മാരുമായി സംസാരിക്കുന്നതും നിര്‍ദേശം നല്‍കുന്നതുമാണ് കളിക്കളത്തില്‍ കണ്ടത്.

കളിക്കളത്തില്‍ ആന്ദ്രേ റസ്സലിനെയും വരുണ്‍ ചക്രവര്‍ത്തിയെയും നരെയ്‌നെയും അവസാന ഓവറുകളില്‍ മുമ്പ് കെകെആര്‍ ഉപയോഗിച്ചിരുന്നില്ല. ഇത് മോര്‍ഗന്റെ കൈയ്യൊപ്പ് പതിഞ്ഞ തന്ത്രങ്ങളായിരുന്നു. മറ്റൊരു തന്ത്രം നരെയ്‌നെ നാലാമത് ഇറക്കാനുള്ള തീരുമാനമായിരുന്നു. ഒമ്പത് പന്തില്‍ 17 റണ്‍സടിച്ച നരെയ്ന്‍ കാര്യമായ സ്‌കോറിംഗിന് സഹായിച്ചിരുന്നു. നരെയ്ന്‍ പേസ് ബൗളിംഗ് കളിക്കുമ്പോള്‍ ദൗര്‍ബല്യമുള്ള താരമാണ്. എന്നാല്‍ സ്പിന്‍ നന്നായി കളിക്കുകയും ചെയ്യും. ഓപ്പണിംഗില്‍ ഇത് കിട്ടില്ല. മധ്യഓവറില്‍ നരെയ്‌നെ ഇറക്കാനുള്ള തീരുമാനവും മോര്‍ഗന്റേതായിരുന്നു.

അതേസമയം മോശം ഫോമിനെ കുറിച്ച് റസ്സല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ബാറ്റ് കൊണ്ടല്ലെങ്കില്‍ പന്ത് കൊണ്ട് റസ്സല്‍ തിളങ്ങുന്നുണ്ട്. താന്‍ ഈ സീസണില്‍ തന്നെ ഫോം കണ്ടെത്തും. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. വമ്പനടികള്‍ വൈകാതെ തന്നെ കാണാന്‍ സാധിക്കുമെന്നും റസ്സല്‍ പറഞ്ഞു. ബാറ്റ് കൊണ്ട് സാധിക്കുന്നില്ലെങ്കിലും തനിക്ക് ബൗളിംഗിലൂടെ ടീമിനെ സഹായിക്കാന്‍ സാധിക്കുന്നുണ്ടെന്ന് റസ്സല്‍ പറഞ്ഞു. സമ്മര്‍ദ ഘട്ടങ്ങളില്‍ പന്തെറിയാന്‍ സാധിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നുണ്ട്. സിഎസ്‌കെ ബൗളര്‍മാര്‍ ഉപയോഗിച്ച ക്രോസ് സീമേഴ്‌സ് തന്നെയാണ് ഞാനും ഉപയോഗിച്ചതെന്ന് റസ്സല്‍ പറഞ്ഞു.

Story first published: Thursday, October 8, 2020, 21:15 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+